ആന്ധ്രയിൽ ഓയിൽ ഫാക്ടറിയിൽ വിഷവാതക ദുരന്തം; ഏഴ് മരണം

ആന്ധ്രയിൽ ഓയിൽ ഫാക്ടറിയിൽ വിഷവാതക ദുരന്തം; ഏഴ് മരണം

ഫാക്ടറിയിലെ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയവരാണ് മരിച്ചത്
Updated on
1 min read

ആന്ധ്രയിലെ കാക്കിനടയിൽ വിഷവാതക ദുരന്തത്തിൽ ഏഴ് മരണം. അമ്പാട്ടി സുബ്ബണ്ണ ഓയിൽ ഫാക്ടറിയിലാണ് ദുരന്തമുണ്ടായത്. ഓയിൽ ഫാക്ടറിയിലെ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയവരാണ് മരിച്ചത്. വേച്ചങ്കി കൃഷ്ണ, വേച്ചങ്കി നരസിംഹം, വേച്ചങ്കി സാഗർ, കൊരത്തട് ബൻജി ബാബു, കരി രാമറാവു, കട്ടമുരി ജഗദീഷ്, പ്രസാദ് എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ അഞ്ച് പേർ അല്ലൂരി സീതാരാമ രാജു ജില്ലയിലെ പടേരു സ്വദേശികളും മറ്റ് രണ്ട് പേർ മണ്ഡലിലെ പുലിമേരു ഗ്രാമത്തിലുള്ളവരുമാണ്.

എണ്ണ ടാങ്കറിൽ കയറിയ ഒരാൾക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടതായും ബോധരഹിതനായി വീഴുകയായിരുന്നു എന്നും പെദ്ദാപുരം സർക്കിൾ ഇൻസ്പെക്ടർ പറയുന്നു. തുടർന്ന് ടാങ്കറിൽ പ്രവേശിച്ച എല്ലാവർക്കും ശ്വാസംമുട്ടൽ അനുഭവപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ടാങ്കറിൽ കയറിയപ്പോൾ ശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു എന്ന് രക്ഷപ്പെട്ട ഒരാൾ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മരിച്ച ഏഴ് പേരും 10 ദിവസം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. ഫാക്‌ടറീസ് ആക്‌ട് പ്രകാരം ഓയിൽ ഫാക്ടറി രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിഷവാതകമാകാം മരണകാരണമെന്നാണ് ഇപ്പോഴത്തെ നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.

logo
The Fourth
www.thefourthnews.in