വ്യാജ വിസ രേഖകൾ; 700 ഇന്ത്യൻ വിദ്യ‍ാർഥികളെ നാടുകടത്താൻ കാനഡ

വ്യാജ വിസ രേഖകൾ; 700 ഇന്ത്യൻ വിദ്യ‍ാർഥികളെ നാടുകടത്താൻ കാനഡ

വിദ്യാർഥികൾ കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിച്ചപ്പോഴാണ് അഡ്മിഷൻ ഓഫർ ലെറ്ററുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായത്. തുടർന്നാണ് ഇവ വ്യാജമാണ് എന്ന് കണ്ടെത്തിയത്.
Published on

വിസ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ വിദ്യാർഥികളെ നാടുകടത്താൻ ഒരുങ്ങി കാനഡ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയ ‘അഡ്മിഷൻ ഓഫർ ലെറ്ററുകൾ’ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഏജന്റിന്റെ ചതിയിൽ കുടുങ്ങി 700 ലധികം കുട്ടികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വിദ്യാർഥികൾ കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിച്ചപ്പോഴാണ് അഡ്മിഷൻ ഓഫർ ലെറ്ററുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായത്. തുടർന്നാണ് ഇവ വ്യാജമാണ് എന്ന് കണ്ടെത്തിയത്. കനേഡിയൻ ബോർഡർ സെക്യൂരിറ്റി ഏജൻസിയിൽ നിന്ന് (സിബിഎസ്എ) അടുത്തിടെയാണ് ഇവർക്ക് നാടുകടത്തൽ അറിയിപ്പ് ലഭിച്ചത്.

വിദ്യാർഥികളിൽ ഭൂരിഭാഗവും ഇതിനകം പഠനം പൂർത്തിയാക്കുകയും വർക്ക് പെർമിറ്റ് നേടുകയും പ്രവൃത്തി പരിചയം നേടുകയും ചെയ്തിട്ടുള്ളവരാണ്. പി ആറിന് അപേക്ഷിച്ചതുകൊണ്ട് മാത്രമാണ് ചതിയിൽപെട്ട കാര്യം അവർ തിരിച്ചറിഞ്ഞത്.

ജലന്ധറിലുള്ള ബ്രിജേഷ് മിശ്ര എന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള എജ്യുക്കേഷൻ മൈഗ്രേഷൻ സർവീസസ് വഴിയാണ് ഈ വിദ്യാർഥികൾ പഠന വിസയ്ക്ക് അപേക്ഷിച്ചത്. പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ട് ഹംബർ കോളേജിലേക്കുള്ള പ്രവേശന ഫീസ് ഉൾപ്പെടെ എല്ലാ ചെലവുകൾക്കുമായി ഒരു വിദ്യാർഥിയിൽ നിന്ന് 16 ലക്ഷത്തിലധികം രൂപയാണ് ഇയാൾ ഈടാക്കിയത്. എന്നാൽ സെക്യൂരിറ്റി ഡെപ്പോസിറ്റും വിമാന ടിക്കറ്റിന്റെ ചെലവും ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ വിദ്യാർഥികൾ 2018-19 വർഷത്തിൽ പഠന അടിസ്ഥാനത്തിൽ കാനഡയിലേക്ക് പോയത്. വിദ്യാർഥികളിൽ ഭൂരിഭാഗവും ഇതിനകം പഠനം പൂർത്തിയാക്കുകയും വർക്ക് പെർമിറ്റ് നേടുകയും പ്രവൃത്തി പരിചയം നേടുകയും ചെയ്തിട്ടുള്ളവരാണ്. പി ആറിന് അപേക്ഷിച്ചതുകൊണ്ട് മാത്രമാണ് ചതിയിൽപെട്ട കാര്യം അവർ തിരിച്ചറിഞ്ഞത്.

തട്ടിപ്പിനിരയായിരിക്കുന്ന വിദ്യാർഥികളാരും തന്നെ വിസയ്ക്ക് അപേക്ഷിച്ച സമയത്ത് രേഖകളിൽ കാണിച്ചിരുന്ന കോളേജുകളിലല്ല ഇപ്പോൾ പഠിക്കുന്നത്. ഏജന്റിന് കമ്മീഷൻ നൽകിയ ശേഷം കാനഡയിലെത്തുമ്പോൾ കോളേജ് മാറുന്ന സാഹചര്യം പൊതുവെ ഉണ്ടാകാറുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. മറ്റ് കോളേജുകളിൽ അഡ്മിഷൻ എടുത്തതിനാൽ അടച്ച ഫീസ് ഏജന്റ് തിരികെ നൽകിയിരുന്നു. ഇതേ കാരണത്താൽ അയാൾ പറ്റിക്കുകയാണെന്ന സംശയവും കുട്ടികൾക്ക് ഉണ്ടായില്ല. പക്ഷേ കോളേജ് മാറിയ വിവരം കനേഡിയൻ സർക്കാരിനെ അറിയിച്ചിരുന്നെങ്കിൽ തട്ടിപ്പ് നടന്നത് നേരത്തെ തിരിച്ചറിയുമായിരുന്നു. ഇത് ചെയ്യാതിരുന്നതാണ് വിദ്യാർഥികൾക്ക് കൂടുതൽ വിനയായത്.

ഇത്തരത്തിലുള്ള വിദ്യാഭ്യാസ തട്ടിപ്പ് കാനഡയിൽ ആദ്യമാണ് എന്നും കാനഡയിലേക്കുള്ള നിരവധി അപേക്ഷകരുടെ വർദ്ധനവ് കാരണമാണ് ഇത്രയും വലിയ തട്ടിപ്പ് നടന്നതെന്നും വിദഗ്ധർ പറഞ്ഞു

ഒരു കോളേജിൽ ഫീസ് അടച്ചതിന് ശേഷം മാത്രമാണ് വിസ അനുവദിക്കുക. ഇത്തരം സന്ദർഭങ്ങളിൽ കുട്ടികളുടെ പക്കൽ നിന്നും പണം തട്ടിയെടുത്ത ശേഷം വ്യാജ ഓഫർ ലെറ്ററുകൾ കൂടാതെ കോളേജിൽ ഫീസ് അടച്ചതിന്റെ വ്യാജ രസീതുണ്ടാക്കുന്നത് വരെ തട്ടിപ്പുകാർ ചെയ്യാറുണ്ട്. കാനഡയിലുള്ള സ്വകാര്യ കോളേജുകളുമായി ചേർന്നാണ് ഇത്തരത്തിലുള്ളവർ തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തിലുള്ള വിദ്യാഭ്യാസ തട്ടിപ്പ് കാനഡയിൽ ആദ്യമാണ് എന്നും കാനഡയിലേക്കുള്ള നിരവധി അപേക്ഷകരുടെ വർദ്ധനവ് കാരണമാണ് ഇത്രയും വലിയ തട്ടിപ്പ് നടന്നതെന്നും വിദഗ്ധർ പറഞ്ഞു.

3 മുതൽ 4 വർഷം വരെ നീളുന്ന ഡീപോർട്ടേഷൻ നടപടികൾക്കെതിരെ കോടതിയെ സമീപിക്കുക എന്നതാണ് നിലവിലെ പ്രതിസന്ധിയിൽ നിന്നും വിദ്യാർഥികൾക്ക് രക്ഷപ്പെടാനുള്ള ഏക മാർഗം. എന്നാൽ കനേഡിയൻ അഭിഭാഷകരെ നിയമിക്കുന്നത് വളരെ ചെലവേറിയ കാര്യമായതുകൊണ്ട് ആ വഴിയും അടയും. വിദ്യാർഥികളെ സ്വയം അപേക്ഷകരാക്കി അവരുടെ ഒപ്പോട് കൂടിയാണ് ബ്രിജേഷ് മിശ്ര അപേക്ഷകൾ സമർപ്പിച്ചത്. അതിനാൽ ഇയാൾ തട്ടിപ്പ് നടത്തിയെന്ന് തെളിയിക്കാൻ വേണ്ട തെളിവുകളും വിദ്യാർഥികളുടെ പക്കലില്ല. എന്നാൽ ഇത്തരത്തിലുള്ള ഒരു തട്ടിപ്പ് നടത്തിയെന്ന പേരിൽ ആരുംതന്നെ ഇയാൾക്കെതിരെ പരാതി നൽകിയിട്ടില്ലെന്നാണ് ജലന്ധർ പോലീസ് വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in