ഗുജറാത്ത് തീരത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട ; പിടികൂടിയത് 700 കിലോ മെത്ത്, എട്ട് ഇറാൻ പൗരന്മാർ അറസ്റ്റിൽ

ഗുജറാത്ത് തീരത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട ; പിടികൂടിയത് 700 കിലോ മെത്ത്, എട്ട് ഇറാൻ പൗരന്മാർ അറസ്റ്റിൽ

ഇന്ത്യൻ നാവികസേനയുടെയും ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെയും ഏകോപനത്തോടെ എൻസിബി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഇതുവരെ ഏകദേശം 3400 കിലോഗ്രാം നാർക്കോട്ടിക് ഡ്രഗ്സും സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്
Updated on
1 min read

ഗുജറാത്ത് തീരത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ഇന്ത്യയുടെ സമുദ്രാതിർത്തിയിൽ നിന്നും കണ്ടെത്തിയ ബോട്ടില്‍ നിന്നാണ് ഏകദേശം 700 കിലോ സൈക്കോട്രോപിക് ഡ്രഗ് ആയ മെത്താംഫെറ്റാമൈൻ പിടിച്ചെടുത്തതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറിയിച്ചു.

ഗുജറാത്ത് തീരത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട ; പിടികൂടിയത് 700 കിലോ മെത്ത്, എട്ട് ഇറാൻ പൗരന്മാർ അറസ്റ്റിൽ
ജാർഖണ്ഡിൽ പ്രധാനമന്ത്രിയുടെ വിമാനത്തിന് സാങ്കേതിക തകരാർ; ഡൽഹിയിലേക്കുള്ള മടക്കയാത്ര വൈകി

ഗുജറാത്ത് പോലീസും ഇന്ത്യൻ നാവികസേനയും നടത്തിയ സംയുക്ത ഓപറേഷനിലാണ് രജിസ്ട്രേഷനില്ലാത്ത ബോട്ട് കണ്ടെത്തിയത്. പിടിച്ചെടുത്ത മെത്താംഫെറ്റാമൈൻ ഏകദേശം 1700 കോടി രൂപ മൂല്യമുള്ളതാണെന്ന് ഒരു മുതിർന്ന എൻസിബി ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തിൽ ബോട്ടില്‍ ഉണ്ടായിരുന്ന തിരിച്ചറിയിൽ രേഖകൾ ഇല്ലാത്ത എട്ട് വിദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ ഇറാൻ പൗരന്മാരാണെന്നാണ് കരുതുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

രജിസ്റ്റർ ചെയ്യാത്ത, എഐഎസ് ഘടിപ്പിച്ചിട്ടില്ലാത്ത ബോട്ട് മയക്കുമരുന്നും സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ഇന്ത്യൻ സമുദ്രാതിർത്തി കടക്കുമെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നതായി ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഓപ്പറേഷൻസ് (എൻസിബി) ഗ്യാനേശ്വർ സിംഗ് പറഞ്ഞു.

"സാഗർ മന്തൻ-4 എന്ന രഹസ്യനാമമുള്ള ഓപ്പറേഷൻ ഈ ഇൻ്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരംഭിച്ചത്. ഇന്ത്യൻ നാവികസേന കപ്പൽ തിരിച്ചറിയുകയും തടയുകയും ചെയ്തു. അതിൽ നിന്ന് വൻതോതിലുള്ള മയക്കുമരുന്നുകൾ പിടിച്ചെടുത്തു," ഡിഡിജി പറഞ്ഞു.

വിദേശ മയക്കുമരുന്ന് നിയമ നിർവ്വഹണ ഏജൻസികളിൽ നിന്ന് സഹായം തേടിക്കൊണ്ട് മയക്കുമരുന്ന് സിൻഡിക്കേറ്റിൻ്റെ ബന്ധങ്ങളെക്കുറിച്ച് അറിയാൻ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കടലിലൂടെയുള്ള നിരോധിത മയക്കുമരുന്ന് കടത്തൽ മൂലം ഉണ്ടാകുന്ന ദേശീയ സുരക്ഷാപ്രശ്ങ്ങളെ പ്രതിരോധിക്കാൻ എൻസിബി ഹെഡ്ക്വാർട്ടേഴ്സിൻ്റെ ഓപ്പറേഷൻസ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥരും ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, എടിഎസ് ഗുജറാത്ത് പോലീസ് എന്നിവയുടെ ഓപ്പറേഷൻസ്/ഇൻ്റലിജൻസ് വിംഗ് ഉദ്യോഗസ്ഥരും ചേർത്ത് ഈ വർഷം ആദ്യം ഓപ്പറേഷൻ "സാഗർ മന്തൻ" ആരംഭിച്ചിരുന്നു.

ഗുജറാത്ത് തീരത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട ; പിടികൂടിയത് 700 കിലോ മെത്ത്, എട്ട് ഇറാൻ പൗരന്മാർ അറസ്റ്റിൽ
പാര്‍ട്ടി അന്വേഷിക്കില്ല, ആത്മകഥയില്‍ ഇപിയെ വിശ്വാസമെന്ന് എം വി ഗോവിന്ദന്‍

ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിൻ്റെയും ഏകോപനത്തോടെ എൻസിബി നടത്തിവരുന്ന ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി ഇതുവരെ ഏകദേശം 3400 കിലോഗ്രാം നാർക്കോട്ടിക് മരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഈ വർഷം ഇതുവരെ മൂന്ന് കേസുകളിലായി 11 ഇറാൻ പൗരന്മാരും 14 പാകിസ്ഥാൻ പൗരന്മാരും അറസ്റ്റിലായിട്ടുണ്ട്. എല്ലാവരും വിചാരണ കാത്ത് ജയിലിലാണ്.

logo
The Fourth
www.thefourthnews.in