'പ്രധാനമന്ത്രിക്ക് തങ്ങളുടേതിന് സമാനമായ മതവിശ്വാസമുണ്ടാകണം'; ഇന്ത്യയിലെ 80% പേരും ആഗ്രഹിക്കുന്നതായി സർവേ

'പ്രധാനമന്ത്രിക്ക് തങ്ങളുടേതിന് സമാനമായ മതവിശ്വാസമുണ്ടാകണം'; ഇന്ത്യയിലെ 80% പേരും ആഗ്രഹിക്കുന്നതായി സർവേ

മതപരമായ വിശ്വാസങ്ങള്‍ പങ്കുവെക്കുന്നവർക്കൊപ്പം പ്രധാനമന്ത്രി നിലകൊള്ളണമെന്നും വലിയ വിഭാഗം ആഗ്രഹിക്കുന്നു
Updated on
1 min read

ഇന്ത്യയിലെ 81 ശതമാനത്തോളം പേരും പ്രധാനമന്ത്രി തങ്ങളുടേതിന് സമാനമായ മതവിശ്വാസം കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടതായി സർവേ റിപ്പോർട്ട്. പ്രായപൂർത്തിയായവരില്‍ പ്യു റിസേർച്ച് സെന്റർ (പിഇഡബ്ല്യു) നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മതപരമായ വിശ്വാസങ്ങള്‍ പങ്കുവെക്കുന്നവർക്കൊപ്പം തങ്ങളുടെ നേതാവ് നിലകൊള്ളണമെന്നും വലിയ വിഭാഗം ആഗ്രഹിക്കുന്നു. 35 രാജ്യങ്ങളിലായാണ് പിഇഡബ്ല്യു സർവേ നടത്തിയത്. 53,000 പേർ സർവെയുടെ ഭാഗമായി.

സർവേയില്‍ സാമാനമായ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചവരുടെ സംഖ്യ ഏറ്റവും കൂടുതല്‍ തെക്കൻ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്കൻ രാജ്യങ്ങളിലാണ്. നോർത്ത് അമേരിക്കയിലും യൂറോപ്പിലുമാണ് കുറവ്. തെക്കൻ അമേരിക്കയില്‍ അഭിപ്രായം രേഖപ്പെടുത്തിയവർ കുറവുമല്ല, കൂടുതലുമല്ലെന്നാണ് സർവെ വ്യക്തമാക്കുന്നത്. ഏഷ്യൻ രാജ്യങ്ങളില്‍ തന്നെ സമാന കാഴ്ചപ്പാട് പങ്കുവച്ചവരുടെ എണ്ണം സാമ്പത്തികമായി മുൻപന്തിയിലുള്ള ജപ്പാൻ, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളേക്കാള്‍ പിന്നിലാണ്.

സർവേയില്‍ പങ്കെടുത്ത ഇന്ത്യക്കാരില്‍ 79 ശതമാനം പേരും തങ്ങളുടെ വിശ്വാസത്തില്‍ നിന്ന് വിഭിന്നമാണെങ്കിലും പ്രധാനമന്ത്രിക്ക് വ്യക്തമായ മതവിശ്വാസം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ ഇത് 48 ശതമാനമാണ്. ഫിലിപ്പീൻസില്‍ 86 ശതമാനം ആളുകള്‍ക്കും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സിംഗപൂരില്‍ ഇത് 45 ശതമാനവും സ്വീഡനില്‍ കേവലം ആറ് ശതമാനവും മാത്രമാണ്.

'പ്രധാനമന്ത്രിക്ക് തങ്ങളുടേതിന് സമാനമായ മതവിശ്വാസമുണ്ടാകണം'; ഇന്ത്യയിലെ 80% പേരും ആഗ്രഹിക്കുന്നതായി സർവേ
സ്വവർഗാനുരാഗം ലൈംഗിക കുറ്റകൃത്യമാക്കി എംബിബിഎസ് പാഠ്യപദ്ധതി; എൻഎംസിയുടെ പരിഷ്കരണം വിവാദത്തില്‍

പ്രധാനമന്ത്രി സ്വന്തം മതവിശ്വാസം പങ്കുവെക്കണമെന്ന് ഇന്ത്യയിലെ 81 ശതമാനത്തോളം പേരും ആഗ്രഹിക്കുന്നുണ്ടെന്നാണ് സർവെ പറയുന്നത്. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലുള്ളവരുടെ അഭിപ്രായവും ഉയർന്ന ശതമാനമാണ്. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഇത് വ്യത്യസ്തമാണ്. അമേരിക്കയില്‍ ഈ അഭിപ്രായത്തോട് യോജിക്കുന്നവരുടെ എണ്ണം കുറവാണ്. 37% പേരുമാത്രമാണ് യോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളത്. സിംഗപൂരിലും കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത് (36 ശതമാനം).

തങ്ങളുടെ വിശ്വാസങ്ങള്‍ക്കൊപ്പം രാജ്യത്തെ നേതാക്കള്‍ നിലകൊള്ളണമെന്ന് അഭിപ്രായപ്പെട്ടവരുടെ എണ്ണം പാശ്ചാത്യരാജ്യങ്ങളിലേക്ക് എത്തുമ്പോള്‍ വർധിക്കുന്നുണ്ട്. അമേരിക്കയില്‍ സർവേയില്‍ പങ്കെടുത്ത 64 ശതമാനം പേരും മേല്‍പ്പറഞ്ഞ നിലപാടാണ് സ്വീകരിച്ചത്. സിംഗപൂരില്‍ ഇത് 50 ശതമാനവും ജപ്പാനില്‍ 27 ശതമാനവും മാത്രമാണ്.

മതവിശ്വാസികളല്ലാത്തവരിലും സർവേ നടത്തിയിട്ടുണ്ട്. തങ്ങളുടെ നേതാവ് വിശ്വാസം വെളിപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം 20 ശതമാനത്തില്‍ താഴെയാണ് പലരാജ്യങ്ങളിലും. അമേരിക്ക (11 ശതമാനം), ഓസ്ട്രേലിയ (ഏഴ് ശതമാനം), സിംഗപൂർ (16 ശതമാനം). പെറുവില്‍ ഇത് 42 ശതമാനമാണ്.

logo
The Fourth
www.thefourthnews.in