കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

സ്വത്ത് വെളിപ്പെടുത്തിയ ജസ്റ്റിസുമാരില്‍ 80 ശതമാനവും മൂന്നു ഹൈക്കോടതിയില്‍ നിന്നുള്ളവര്‍; ഒന്നാം സ്ഥാനത്ത് കേരള ഹൈക്കോടതി

749 ഹൈക്കോടതി ജസ്റ്റിസുമാരില്‍ 98 പേര്‍ മാത്രമാണ് അതായത് 13 ശതമാനം ആണ് സ്വത്തുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്.
Updated on
1 min read

സ്വത്ത് വെളിപ്പെടുത്തിയ ജസ്റ്റിസുമാരുടെ എണ്ണത്തിന്റെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഒന്നാംസ്ഥാനത്ത് കേരള ഹൈക്കോടതി. 39 ജഡ്ജിമാരില്‍ 37 പേരും തങ്ങളുടെ സ്വത്തുവിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 55 പേരില്‍ 31 ജസ്റ്റിസുമാര്‍ സ്വത്തുവിവരം വെളിപ്പെടുത്തിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ആണ് രണ്ടാം സ്ഥാനത്ത്. 39ല്‍ 11 ജസ്റ്റിസുമാര്‍ സ്വത്തു വെളിപ്പെടുത്തിയ ഡല്‍ഹി ആണ് മൂന്നാം സ്ഥാനത്ത്.

അതേസമയം, 749 ഹൈക്കോടതി ജസ്റ്റിസുമാരില്‍ 98 പേര്‍ മാത്രമാണ് അതായത് 13 ശതമാനം ആണ് സ്വത്തുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. കൂടാതെ, സ്വത്തുവിവരം വെളിപ്പെടുത്തിയ ജസ്റ്റിസുമാരില്‍ 80 ശതമാനം പേരും മൂന്നു ഹൈക്കോടതിയില്‍ (കേരളം, പഞ്ചാബ്-ഹരിയാന, ഡല്‍ഹി) നിന്നുള്ളവരാണ്. കര്‍ണാടക ഹൈക്കോടതിയിലെ 50 ജഡ്ജിമാരില്‍ രണ്ട് പേരും മദ്രാസ് ഹൈക്കോടതിയിലെ 62 ജഡ്ജിമാരില്‍ അഞ്ച് പേരും മാത്രമേ ഇതുവരെ ആസ്തി പ്രഖ്യാപനം നടത്തിയിട്ടുള്ളൂ എന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കേരള ഹൈക്കോടതി
ഡല്‍ഹി സര്‍ക്കാരിന്റെ നയം സ്വീകരിച്ച് കേന്ദ്രം; അസംഘടിതമേഖലയിലെ മിനിമം വേതനം ഉയര്‍ത്തി, ഇനി പ്രതിമാസം 26,910 രൂപ

ജസ്റ്റിസുമാരുടെ ആസ്തികളും അവരുടെ പങ്കാളികളുടെയും ആശ്രിതരുടെയും സ്വത്തുവകകള്‍, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍, ബോണ്ടുകള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിങ്ങനെയുള്ള വിവരങ്ങളും നിക്ഷേപത്തിന്റെയും വിശദാംശങ്ങളും ബാങ്ക് വായ്പകള്‍ പോലുള്ള ബാധ്യതകളും അടങ്ങുന്നതാണ്. ഒപ്പം ചിലര്‍ ആഭരണഭങ്ങളുടെ കണക്കുകളും വെളിപ്പെടുത്തിയിട്ടുണ്ട്.

സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ ആസ്തികളും ബാധ്യതകളും നിര്‍ബന്ധമായും വെളിപ്പെടുത്തുന്നതിന് നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിന്റെ പേഴ്സണല്‍, പബ്ലിക് ഗ്രീവന്‍സ്, ലോ ആന്‍ഡ് ജസ്റ്റിസ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നതിനാല്‍ രാജ്യത്തെ ജസ്റ്റിസുമാരുടെ സ്വത്തുവിവരങ്ങളുടെ വെളിപ്പെടുത്തല്‍ സുപ്രധാനമാണ്.

logo
The Fourth
www.thefourthnews.in