കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസുകാരനെ തെരുവു നായ്ക്കള്‍ കടിച്ചു കൊന്നു; സംഭവം ഹൈദരാബാദില്‍

കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസുകാരനെ തെരുവു നായ്ക്കള്‍ കടിച്ചു കൊന്നു; സംഭവം ഹൈദരാബാദില്‍

കുട്ടി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു
Updated on
1 min read

ഹൈദരാബാദില്‍ അഞ്ചു വയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു. തെലങ്കാനയിലെ നിസാമാബാദിലാണ് വഴിയോരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി ദാരുണമായി കൊല്ലപ്പെട്ടത്. കുട്ടി ആക്രമിക്കപ്പെടുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

കാര്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് ഒറ്റയ്ക്ക് നടന്നു പോകുന്ന കുട്ടിക്ക് ചുറ്റും മൂന്ന് നായ്ക്കള്‍ ഓടിക്കൂടുകയായിരുന്നു. ആക്രമണത്തില്‍ തറയിലേക്ക് വീണ കുട്ടി എഴുന്നേറ്റ് വീണ്ടും ഓടാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ കൂടുതല്‍ നായ്ക്കള്‍ ഓടിയെത്തി കുട്ടിയെ തറയിലേക്ക് തള്ളിയിടുകയും വസ്ത്രത്തില്‍ കടിച്ചു വലിച്ചു പാര്‍ക്കിംഗ് ഏരിയയിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. നായ്ക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ കുട്ടി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

രണ്ടാഴ്ച മുന്‍പാണ് ഗുജറാത്തിലെ സൂറത്തില്‍ നാലു വയസ്സുകാരനെ തെരുവു നായ്ക്കള്‍ ആക്രമിച്ചു കൊലപ്പെടുത്തിയത്

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ തെരുവ് നായ്ക്കള്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായി ഉയര്‍ന്നു കഴിഞ്ഞു. രണ്ടാഴ്ച മുന്‍പാണ് ഗുജറാത്തിലെ സൂറത്തില്‍ നാലു വയസ്സുകാരനെ തെരുവു നായ്ക്കള്‍ ആക്രമിച്ചു കൊലപ്പെടുത്തിയത്. ബിഹാറിലെ ആരയില്‍ ജനുവരിയില്‍ മാത്രം 80 ലധികം പേരെയാണ് തെരുവുനായ ആക്രമണത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

logo
The Fourth
www.thefourthnews.in