മനുസ്മൃതി കത്തിച്ച് സിഗരറ്റ് കൊളുത്തി; വിദ്വേഷത്തിൻ്റെ പുസ്തകം ഇല്ലാതാക്കണമെന്ന് ആര്‍ജെഡി പ്രവര്‍ത്തക
ചിക്കന്‍ പാകം ചെയ്യുന്നതിനിടെ മനുസ്മൃതി കത്തിച്ച് സിഗരറ്റ് വലിച്ച് പ്രതിഷേധം. രാഷ്ട്രീയ ജനതാദളിൻ്റെ വനിത സെല്ലിൻ്റെ സംസ്ഥാന (ആര്‍ജെഡി) സെക്രട്ടറി പ്രിയ ദാസാണ് മനുസ്മൃതിക്കെതിരെ വ്യത്യസ്തമായി പ്രതിഷേധിച്ചത്. സ്റ്റൗവില്‍ ചിക്കന്‍ പാകം ചെയ്യുന്നതിനിടെ മനുസ്മൃതി കത്തിക്കുകയും ആ തീയില്‍ നിന്ന് സിഗരറ്റ് കത്തിക്കുകയുമായിരുന്നു. ദളിത് അവകാശ പ്രവര്‍ത്തക കൂടിയാണ് പ്രിയ ദാസ്. ഈ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിച്ച് കഴിഞ്ഞു.
താന്‍ മാംസം കഴിക്കാറില്ല, പുകവലിക്കാറില്ല വീഡിയോയില്‍ ചെയ്യുന്നതെല്ലാം പുസ്തകത്തോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നതിന് വേണ്ടി മാത്രമാണെന്നും പ്രിയ പറയുന്നു. ഒരു വ്യക്തിക്കു വേണ്ടി മാത്രമല്ല താനിത് ചെയ്യുന്നതെന്നും കാപട്യം ഇല്ലാതാക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു അതിന് പിന്നിലെന്നും പ്രിയ പറയുന്നതും വീഡിയോയില്‍ കാണാം.
ഇതൊരു തുടക്കം മാത്രമാണന്നും, പുസ്തകത്തിലെ ഓരോ പേജും കത്തിച്ച് കളയേണ്ടതാണെന്നും പ്രിയ പറഞ്ഞു.
ഇതൊരു തുടക്കം മാത്രമാണന്നും. ഇനി ഇത്തരമൊരു പുസ്തകം ഉണ്ടാകരുതെന്നും പ്രിയ പറഞ്ഞു. ആളുകളെ ജ്ഞാനികളാക്കുന്നുതില്‍ പുസ്തകങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്. പക്ഷേ, മനുസ്മൃതി മനുഷ്യരെ വിഭജിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന ഒന്നാണെന്നും പ്രിയ ആരോപിച്ചു. അതിനാല്‍ തന്നെ മനുസ്മൃതി എതിര്‍ക്കപ്പെടേണ്ട ഒന്നാണെന്നും, പുസ്തകത്തിലെ ഓരോ പേജും കത്തിച്ച് കളയേണ്ടതാണെന്നും പ്രിയ വ്യക്തമാക്കി.
പ്രതിഷേധത്തിനെതിരായ തിരിച്ചടികളെ ഭയപ്പെടുന്നില്ലെന്നും പ്രിയ ദാസ്
പുസ്തത്തില്‍ എഴുതി വെച്ചതനുസരിച്ച് മദ്യം കഴിക്കുന്ന സ്ത്രീയെ വ്യത്യസ്തമായ രീതിയില്‍ ശിക്ഷിക്കണമെന്നാണ്. എന്നാല്‍, ശിക്ഷ വിധിക്കുന്നതിന് മുന്‍പ് അവളുടെ ജാതി ഏതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും മനുസ്മൃതിയില്‍ പറയുന്നു.
ഒരു സ്ത്രീ എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നതിനെ കുറിച്ചെല്ലാം മനുസ്മൃതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതിനെതിരെയാണ് തൻ്റെ പ്രതിഷേധം. പ്രതിഷേധത്തിനെതിരായ തിരിച്ചടികളെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് അത്തരമൊരു ഭയം തനിക്കില്ലെന്നും ഇതിനു മുന്‍പും മനുസ്മൃതിക്കെതിരെ താന്‍ പ്രതിഷേധിച്ചിട്ടുണ്ടെന്നുമായിരുന്നു പ്രിയയുടെ വാദം. ഇതിനോടകം ട്വിറ്ററിലൂടെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.
നേരത്തെ ജെഎന്‍യൂ അടക്കം മനുസ്മൃതിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് മനുസ്മൃതിക്കെതിരെ ആര്‍ജെഡി നേതാവിൻ്റെ പ്രതിഷേധം.