മരിച്ചയാളുടെ ആധാർ നിർജീവമാക്കും; നിയമ ഭേദഗതിയിലൂടെ പദ്ധതി നടപ്പാക്കാൻ കേന്ദ്രം

മരിച്ചയാളുടെ ആധാർ നിർജീവമാക്കും; നിയമ ഭേദഗതിയിലൂടെ പദ്ധതി നടപ്പാക്കാൻ കേന്ദ്രം

മരണ സര്‍ട്ടിഫിക്കറ്റിലും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്ന വിധത്തിൽ, 1969 ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമത്തിൽ ഭേദഗതിവരുത്താനാണ് നീക്കം.
Updated on
1 min read

മരിച്ചവരുടെ ആധാര്‍ പ്രവര്‍ത്തനരഹിതമാക്കാനുള്ള സംവിധാനം ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ജനന സര്‍ട്ടിഫിക്കറ്റില്‍ തന്നെ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ തുടര്‍ച്ചയാണ് ഇത് നടപ്പാക്കുക. മരണ സര്‍ട്ടിഫിക്കറ്റിലും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്ന വിധത്തിൽ, 1969 ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമത്തിൽ ഭേദഗതിവരുത്താനാണ് നീക്കം. കരട് ഭേദഗതിയിൽ‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ യുഐഡിഎഐയോട് ആവശ്യപ്പെട്ടു.

മരിച്ചയാളുടെ ആധാർ നിർജീവമാക്കും; നിയമ ഭേദഗതിയിലൂടെ പദ്ധതി നടപ്പാക്കാൻ കേന്ദ്രം
ജനന സര്‍ട്ടിഫിക്കറ്റിനൊപ്പം ആധാര്‍; പദ്ധതി രാജ്യവ്യാപകമാക്കുന്നു

സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ വിവരം കൈമാറുന്നതോടെ ആധാര്‍ റദ്ദാക്കല്‍ നടപടി ആരംഭിക്കും. ബന്ധുക്കളുടെ സമ്മതത്തോടെ മാത്രമേ നിര്‍ജീവമാക്കല്‍ നടപ്പാക്കൂ. നിലവില്‍ ഒരാള്‍ മരിച്ചാല്‍ അയാളുടെ ആധാര്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ സംവിധാനമൊന്നുമില്ല.

മരിച്ചയാളുടെ ആധാർ നിർജീവമാക്കും; നിയമ ഭേദഗതിയിലൂടെ പദ്ധതി നടപ്പാക്കാൻ കേന്ദ്രം
ഓരോ 10 വർഷത്തിലും ആധാർ പുതുക്കാം; പുതിയ നിർദേശവുമായി യുഐഡിഎഐ

ജനന സര്‍ട്ടിഫിക്കറ്റിനൊപ്പം ആധാര്‍ നമ്പര്‍ നല്‍കുന്ന സംവിധാനം ഇരുപതോളം സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്. ഇത് മുഴുവന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. ആധാര്‍ വ്യക്തിയുടെ അടിസ്ഥാന രേഖയാക്കാനും സമഗ്ര വിവരങ്ങളും അതിലേക്ക് ചേര്‍ക്കാനുമുള്ള നടപടികളിലേക്ക് കടക്കുകയാണ് സര്‍ക്കാര്‍. ഇതിന്‌റെ ഭാഗമായി ആധാര്‍ വിവരങ്ങള്‍ കാലാനുസൃതം പുതുക്കാൻ ആളുകള്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. 10 വര്‍ഷം മുന്‍പ് ആധാര്‍ എടുത്തവരോടാണ് വിവരങ്ങള്‍ ‍പുതുക്കി സമർപ്പിക്കാൻ യുഐഡിഎഐ ആവശ്യപ്പെട്ടിരിക്കുന്നത്. സൗജന്യമായി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ മാര്‍ച്ച് 15 മുതല്‍ മൂന്ന് മാസത്തേക്ക് സമയം അനുവദിച്ചിട്ടുണ്ട്. മൈ ആധാര്‍ പോര്‍ട്ടല്‍ വഴിയാണ് സൗജന്യ സേവനം. ആധാര്‍ സെന്‌ററുകളില്‍ 50 രൂപ ഫീ തുടർന്നും ഈടാക്കും.

മരിച്ചയാളുടെ ആധാർ നിർജീവമാക്കും; നിയമ ഭേദഗതിയിലൂടെ പദ്ധതി നടപ്പാക്കാൻ കേന്ദ്രം
ആധാർ രേഖകള്‍ ഓൺലൈനായി പുതുക്കാം; സൗജന്യ സേവനം ജൂണ്‍ 14 വരെ

2016 ലെ ആധാര്‍ എന്റോള്‍മെന്‌റ് ആന്‍ഡ് അപ്‌ഡേഷന്‍ ചട്ടങ്ങള്‍ പ്രകാരം 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ പുതുക്കണം. വ്യക്തിവിവരങ്ങളുടെ കൃത്യതയ്ക്കായാണ് ഇത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കടക്കം ആധാര്‍ ഉപയോഗിക്കുന്നതിനാലാണ് പ്രധാനമായും ഈ നിര്‍ദേശം. ഒരാളുടെ പേര്, വിലാസം, ജനന തീയതി, വയസ് തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി പുതുക്കാം. എന്നാല്‍ ബയോമെട്രിക് വിവരങ്ങള്‍ ആധാര്‍ കേന്ദ്രങ്ങളിലെത്തി മാത്രമേ പുതുക്കാനാകൂ.

logo
The Fourth
www.thefourthnews.in