ഗുലാം നബി ആസാദ്
ഗുലാം നബി ആസാദ്

ആം ആദ്മി ബദലല്ല, ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ; കോൺഗ്രസിനെ പുകഴ്ത്തി ഗുലാം നബി ആസാദ്‌

പാര്‍ട്ടിയുടെ മതേതരത്വ കാഴ്ച്ചപ്പാടുകള്‍ക്ക് എതിരല്ലെന്നും ദുര്‍ബലമായ പാര്‍ട്ടി സംവിധാനത്തോട് മാത്രമായിരുന്നു വിയോജിപ്പെന്നും ഗുലാം നബി ആസാദ്
Updated on
1 min read

ദശാബ്ദങ്ങളായുള്ള പാർട്ടി ബന്ധം ഉപേക്ഷിച്ച് മാസങ്ങള്‍ക്ക് ശേഷം കോൺഗ്രസിനെ പുകഴ്ത്തി ഗുലാം നബി ആസാദ്. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ എന്നാണ് ഡെമോക്രാറ്റിക് ആസാദ് പാർട്ടി അധ്യക്ഷന്റെ പരാമർശം.

ആംആദ്മി ഡല്‍ഹിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണെന്നും ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ അവർക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായി ദശാബ്ദങ്ങള്‍ നീണ്ട ബന്ധമുണ്ടായിരുന്ന ഗുലാം നബി ആസാദ് കഴിഞ്ഞ ആഗസ്റ്റിലാണ് പാര്‍ട്ടി വിടുന്നത്. താന്‍ പാര്‍ട്ടിയുടെ മതേതരത്വ കാഴ്ച്ചപ്പാടുകള്‍ക്ക് എതിരല്ലെന്നും ദുര്‍ബലമായ പാര്‍ട്ടി സംവിധാനത്തോട് മാത്രമായിരുന്നു വിയോജിപ്പെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ഗുജറാത്തില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഗുലാം നബി ആസാദ്
'ഡെമോക്രാറ്റിക് ആസാദ്'; ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

കോൺഗ്രസിന്റെ മതേതരത്വത്തെ ചോദ്യം ചെയ്യാൻ ആർക്കും സാധിക്കില്ല. മുസ്ലീമിനെയും ഹിന്ദുവിനെയും കര്‍ഷകരെയും ഒരുപോലെ ഉൾക്കൊള്ളുന്ന നയമാണ് കോൺഗ്രസിന്റേത്. എന്നാല്‍ എഎപി അങ്ങനെയല്ല. പഞ്ചാബില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ ആംആദ്മി പരാജയപ്പെട്ടു. പഞ്ചാബില്‍ വികസനം കൊണ്ടു വരാന്‍ സാധിച്ചില്ല. ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപിയെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപിയെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കു

ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ''താന്‍ പലതവണ ഉന്നയിച്ച വിഷയമാണിത്. കേന്ദ്ര സർക്കാർ അങ്ങനെ ചെയ്താല്‍ അത് സ്വാഗതാര്‍ഹമാണ്''- ഗുലാം നബി ആസാദ് പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റ് 26നാണ് 52 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ട് ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി രൂപീകരിക്കുന്നത്.

logo
The Fourth
www.thefourthnews.in