'മന്‍ കി ബാത്തില്‍ രാജ്യത്തിന്റെ നേതാവ് ജനങ്ങളുമായി സംവദിക്കുന്നു'; പ്രകീര്‍ത്തിച്ച് ആമിര്‍ ഖാന്‍

'മന്‍ കി ബാത്തില്‍ രാജ്യത്തിന്റെ നേതാവ് ജനങ്ങളുമായി സംവദിക്കുന്നു'; പ്രകീര്‍ത്തിച്ച് ആമിര്‍ ഖാന്‍

'മന്‍ കി ബാത്ത് @ 100' ദേശീയ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിനിടെ വാര്‍ത്താ ഏജസിയോട് സംസാരിക്കുകയായിരുന്നു ആമിര്‍ ഖാന്‍
Updated on
1 min read

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിനെ പ്രകീര്‍ത്തിച്ച് ഹോളീവുഡ് സുപ്പര്‍ താരം ആമിര്‍ ഖാന്‍. 'രാജ്യത്തിന്റെ നേതാവ് ജനങ്ങളുമായി ചെയ്യുന്ന വളരെ പ്രധാനപ്പെട്ട ആശയവിനിമയ പരിപാടിയാണ് മന്‍ കി ബാത്ത്'. പരിപാടി ഇന്ത്യയിലെ ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. മന്‍ കി ബാത്ത് 100ാം പതിപ്പിന്റെ ഭാഗമായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച 'മന്‍ കി ബാത്ത് @ 100' ദേശീയ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാജ്യത്തിന്റെ നേതാവ് ജനങ്ങളുമായി നടത്തുന്ന പ്രധാനപ്പെട്ട ആശയവിനിമയ പരിപാടിയാണ് മന്‍ കി ബാത്ത്, അതില്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും ചിന്തകള്‍ മുന്നോട്ട് വയ്ക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു'. എന്നായിരുന്നു ആമിര്‍ ഖാന്റെ വാക്കുകള്‍.

പ്രസാര്‍ഭാരതിയുടെ നേതൃത്വത്തിലാണ് മന്‍കി ബാത്തിന്റെ നൂറാം പതിപ്പിലെത്തിയതിനോടനുബന്ധിച്ചുള്ള ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷപരിപാടി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ഉദ്ഘാടനം ചെയ്തു. ആമിര്‍ ഖാന് പുറമെ പ്രമുഖ താരം രവീണ ടണ്ഠന്‍, പുതുച്ചേരി മുന്‍ ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി, സംഗീതസംവിധായകന്‍ റിക്കി കെജ്, കായികതാരങ്ങളായ നിഖത് സരീന്‍, ദീപാ മാലിക്, കഥാഅവതാരകന്‍ നീലേഷ് മിശ്ര, സംരംഭകരായ സഞ്ജീവ് ഭിക്ചന്ദാനി, ടിവി മോഹന്‍ദാസ് പൈ തുടങ്ങിയ പ്രമുഖരും പരിപാടികളില്‍ പങ്കെടുത്തു.

പരിപാടിയില്‍ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രഭാഷണവിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന നാല് സെഷനുകളും നടക്കും. സ്ത്രീശക്തി, പൈതൃകത്തില്‍ അഭിമാനം, ജനങ്ങളുമായുള്ള ആശയവിനിമയത്തിലൂടെ സ്വാശ്രയത്വം തുടങ്ങിയ വിഷയങ്ങളിലാണ് സെഷനുകള്‍.

logo
The Fourth
www.thefourthnews.in