ലാല്‍ സിംങ് ഛദ്ദയില്‍ ആമിര്‍ഖാന്‍
ലാല്‍ സിംങ് ഛദ്ദയില്‍ ആമിര്‍ഖാന്‍

താന്‍ രാജ്യസ്‌നേഹിയെന്ന് ആമിര്‍; വിദ്വേഷ പ്രചരണത്തില്‍ മനംനൊന്ത് പ്രതികരണം

തന്റെ സിനിമകളെ ബഹിഷ്കരിക്കരുതെന്നും ,സിനിമകൾ എല്ലാവരും കാണണമെന്നും ആമിര്‍ഖാന്‍
Updated on
1 min read

തന്റെ പുതിയ ചിത്രമായ ലാൽ സിങ് ഛദ്ദക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളോട് പ്രതികരിച്ച് ആമിർഖാൻ. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങൾക് നൽകിയ നൽകിയ അഭിമുഖത്തിലായിരുന്നു ആമിർ ഖാന്റെ മറുപടി. തന്റെ പുതിയ സിനിമയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ട്രോളുകളിൽ താൻ ദുഃഖിതനാണെന്ന് അദ്ദേഹം പറഞ്ഞു.

ഞാൻ എന്റെ രാജ്യത്തെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്. മറിച്ചാരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അത് നിർഭാഗ്യകരമാണ്
ആമിർഖാൻ

ട്രോളുകളിൽ തന്നെ രാജ്യത്തോട് സ്നേഹമില്ലാത്ത ഒരാളായി ചിത്രീകരിക്കുന്നു, അത് സത്യമല്ല. "ഞാൻ എന്റെ രാജ്യത്തെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്. മറിച്ചാരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അത് നിർഭാഗ്യകരമാണ്". അത് തെറ്റിദ്ധാരണ മൂലമാണെന്നാണ് തനിക്ക് പറയാനുള്ളതെന്നും ആമിര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

തന്റെ സിനിമകളെ ബഹിഷ്കരിക്കരുതെന്നും ,സിനിമകൾ എല്ലാവരും കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോയ്‌കോട്ട് ആമിർഖാൻ ,ബോയ്‌കോട്ട് ലാൽ സിംഗ് ഛദ്ദ ,ബോയ്‌കോട്ട് ബോളിവുഡ് എന്നീ ഹാഷ്ടാഗുകകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്.

2015 ൽ റാം നാഥ് ഗോയെങ്ക എക്സല്ലെൻസ് ഇൻ ജേർണലിസം അവാർഡ് വേദിയിൽ രാജ്യത്തെ വളർന്നു വരുന്ന അസഹിഷ്ണുതയെക്കുറിച്ചും തന്റെ മുൻ ഭാര്യ കിരൺ റാവു തന്നോട്‌ രാജ്യം വിടുന്നതിനെക്കുറിച്ച് സംസാരിച്ചുവെന്നും ആമിര്‍ പറഞ്ഞിരുന്നു. താരത്തിന്റെ ഈ പരാമർശമാണ് ഇപ്പോഴത്തെ സാമൂഹ്യ മാധ്യമങ്ങളിലെ പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്.

ആമിർഖാൻ  റാം നാഥ് ഗോയങ്കെ എക്സല്ലെൻസ് ഇൻ ജേർണലിസം അവാർഡ് വേദിയിൽ
ആമിർഖാൻ റാം നാഥ് ഗോയങ്കെ എക്സല്ലെൻസ് ഇൻ ജേർണലിസം അവാർഡ് വേദിയിൽGoogle

അന്ന് അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്ന കിരണുമായി വീട്ടിൽ നിന്ന് സംസാരിക്കുമ്പോൾ ഇന്ത്യയിൽ നിന്ന് മാറി താമസക്കുന്നതിനെ കുറിച്ച് അവൾ സംസാരിക്കുകയുണ്ടായി. എന്ത് കൊണ്ടാണെന്ന് ചോദിച്ചപ്പോൾ മകന്റെ ഭാവിയെ പറ്റി തനിക്ക് ആശങ്കയുണ്ടെന്നും ചുറ്റുമുള്ള അവസ്ഥകൾ തന്നെ ഭയപ്പെടുത്തുന്നു എന്നും കിരൺ പറഞ്ഞതായി ആമിർ പങ്കുവെച്ചിരുന്നു.

രാവിലെ പത്രം തുറക്കാൻ ഭയപ്പെടുന്നത് രാജ്യത്ത് വളരുന്ന അസഹിഷ്ണുതയെ ആണ് കാണിക്കുന്നതെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു.എന്നാൽ രാജ്യത്തോട് തനിക്ക് സ്‌നേഹം ഇല്ലാത്തതിനാലല്ല ഇങ്ങനെ പറഞ്ഞതെന്നും അപ്പോഴത്തെ സാഹചര്യങ്ങളോട് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

1994 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോറെസ്റ്റ്‌ ഗമ്പിന്റെ റീമേക്ക് ആണ് ആമിർഖാൻ ചിത്രമായ ലാൽ സിങ് ഛദ്ദ. കരീന കപൂർ ഖാൻ, മോനാ സിംഗ് , നാഗചൈതന്യ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട് .

logo
The Fourth
www.thefourthnews.in