ഡൽഹി അധികാരത്തര്‍ക്കം:
കേന്ദ്ര ഓര്‍ഡിനന്‍സ് ജനകീയമായി നേരിടാൻ ആംആദ്മി പാർട്ടി; മഹാറാലി ഇന്ന്

ഡൽഹി അധികാരത്തര്‍ക്കം: കേന്ദ്ര ഓര്‍ഡിനന്‍സ് ജനകീയമായി നേരിടാൻ ആംആദ്മി പാർട്ടി; മഹാറാലി ഇന്ന്

ഒരുലക്ഷത്തിലേറെ പേര്‍ മഹാറാലിയിൽ റാലിയിൽ പങ്കെടുക്കുമെന്ന് ആംആദ്മി പാര്‍ട്ടി
Updated on
1 min read

ഡൽഹി അധികാരത്തര്‍ക്കത്തിൽ കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരായ ആംആദ്മി പാര്‍ട്ടി പ്രതിഷേധം പുതിയ തലത്തിലേക്ക്. കേന്ദ്ര നടപടിയെ ജനകീയമായി നേരിടാനാണ് ആംആദ്മി പാര്‍ട്ടി നീക്കം. ഡൽഹിയിലെ രാംലീല മൈതാനിയിൽ ഇന്ന് മഹാറാലി സംഘടിപ്പിക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ നേതൃത്വം നൽകുന്ന റാലിയിൽ ഒരുലക്ഷത്തിലേറെപേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡൽഹി അധികാരത്തര്‍ക്കം:
കേന്ദ്ര ഓര്‍ഡിനന്‍സ് ജനകീയമായി നേരിടാൻ ആംആദ്മി പാർട്ടി; മഹാറാലി ഇന്ന്
ഡൽഹി അധികാരത്തർക്കം: കേന്ദ്ര ഓർഡിനൻസിനെതിരെ പ്രതിപക്ഷ പിന്തുണ ഉറപ്പാക്കാൻ അരവിന്ദ് കെജ്രിവാൾ

റാലിക്ക് മുന്നോടിയായി ആംആദ്മി പ്രവര്‍ത്തകര്‍ വീടുകൾ കയറിയിറങ്ങി പ്രചരണം നടത്തിയിരുന്നു. കഴിഞ്ഞദിവസം അവലോകന യോഗം ചേര്‍ന്നിരുന്നു. പാര്‍ട്ടി സംസ്ഥാന കണ്‍വീനറായ ഗോപാല്‍ റായിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എംഎൽഎമാരായ ദിലീപ് പാണ്ഡെ , ജർണയിൽ സിംഗ്, ഗുലാബ് സിംഗ്, രാജേഷ് ഗുപ്ത, ഋതുരാജ് ഝാ, കുൽദീപ് കുമാർ, എഎപി നേതാവ് ജിതേന്ദർ തോമർ എന്നിവരുൾപ്പെടെ നിരവധി ആം ആദ്മി പാർട്ടി നേതാക്കൾ പങ്കെടുത്തു.

''ജനങ്ങളുടെ പിന്തുണയോടെ നിരവധി തവണ ഡല്‍ഹിയില്‍ ഭരണം പിടിക്കാന്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍, മോദി സര്‍ക്കാര്‍ ഞങ്ങളുടെ ആ നേട്ടത്തില്‍ ഒട്ടും തൃപ്തരല്ല'' - അവലോകനയോഗത്തിന് ശേഷം ഗോപാല്‍ റായ് വ്യക്തമാക്കി.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ആംആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി. ഡല്‍ഹിയിലെ ജനങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണമായി കേന്ദ്രം ഹൈജാക്ക് ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചു.

ഡൽഹി അധികാരത്തര്‍ക്കം:
കേന്ദ്ര ഓര്‍ഡിനന്‍സ് ജനകീയമായി നേരിടാൻ ആംആദ്മി പാർട്ടി; മഹാറാലി ഇന്ന്
ഡൽഹിയിലെ അധികാരത്തർക്കം: എന്താണ് കേസിന്റെ പശ്ചാത്തലം?

ഡൽഹിയിൽ ഭരണപരമായ അധികാരം ഡൽഹി സർക്കാരിനാണെന്ന് സുപ്രീംകോടതി മെയ് 11ന് വിധിച്ചിരുന്നു. പോലീസ്, ലാൻഡ്, പബ്ലിക് ഓർഡർ എന്നിവ ഒഴികെയുള്ള അധികാരങ്ങൾ സംസ്ഥാനത്തിനാണെന്നായിരുന്നു കോടതി വിധി. മന്ത്രിസഭയുടെ നിർദേശപ്രകാരമാണ് ലഫ്റ്റനന്റ് ഗവർണർ ​പ്രവർത്തിക്കേണ്ടത്. ഭരിക്കാനുള്ള അധികാരം തിരഞ്ഞെടുക്കപ്പെട്ടവർക്കാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു.

ഡൽഹി അധികാരത്തര്‍ക്കം:
കേന്ദ്ര ഓര്‍ഡിനന്‍സ് ജനകീയമായി നേരിടാൻ ആംആദ്മി പാർട്ടി; മഹാറാലി ഇന്ന്
അധികാരത്തർക്കം: ഓർഡിനൻസിനെതിരെ ഡൽഹി സർക്കാർ നിയമനടപടിക്ക്; പുനഃപരിശോധനാ ഹർജി നൽകി കേന്ദ്രം

സുപ്രധാന വിധി വന്ന് ഒരാഴ്ച പിന്നിടുമ്പോഴേയ്ക്കും കേന്ദ്രം പുതിയ തന്ത്രമിറക്കി. സംസ്ഥാന സർക്കാരിന് കോടതി ഉത്തരവിലൂടെ ലഭിച്ച അധികാരങ്ങള്‍ മറികടക്കാൻ ഓർഡിനൻസ് ഇറക്കിയാണ് കേന്ദ്രം തടയിട്ടത്. പ്രത്യേക ഓർഡിനൻസ് പ്രകാരം നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സർവീസസ് അതോറിറ്റി രൂപീകരിച്ച് നിയമനങ്ങളും സ്ഥലം മാറ്റങ്ങളും ഉള്‍പ്പെടെയുള്ളവ തീരുമാനിക്കും. കേന്ദ്ര സർക്കാർ പ്രതിനിധിയായി അന്തിമതീരുമാനം സ്വീകരിക്കുന്നതിനുള്ള അധികാരം ലഫ്റ്റനന്റ് ഗവർണർക്കാകും. മുഖ്യമന്ത്രി സമിതി അധ്യക്ഷൻ, ചീഫ് സെക്രട്ടറി, പ്രിൻസിപ്പല്‍ ഹോം സെക്രട്ടറി എന്നിവർ മറ്റംഗങ്ങള്‍. വോട്ടെടുപ്പിലൂടെ തീരുമാനമെടുക്കാം. സുപ്രീംകോടതി വിധിയ്ക്ക് നേരെവിപരീതമായ നീക്കമായിരുന്നു ഇത്.

logo
The Fourth
www.thefourthnews.in