രാജ്യദ്രോഹം, പ്രകോപനപരമായ പ്രസംഗം: ഷര്‍ജീല്‍ ഇമാമിന് ജാമ്യം, കലാപ ഗൂഢാലോചനയില്‍ പ്രതിയായതിനാല്‍ ജയില്‍ മോചിതനാകില്ല

രാജ്യദ്രോഹം, പ്രകോപനപരമായ പ്രസംഗം: ഷര്‍ജീല്‍ ഇമാമിന് ജാമ്യം, കലാപ ഗൂഢാലോചനയില്‍ പ്രതിയായതിനാല്‍ ജയില്‍ മോചിതനാകില്ല

ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്, മനോജ് ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്
Updated on
1 min read

ആക്ടിവിസ്റ്റ് ഷര്‍ജീല്‍ ഇമാമിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഡല്‍ഹിയിലെ ജാമിയ മിലിയയിലും അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ച് രാജ്യദ്രോഹ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) ചുമത്തിയ കേസുകളിലാണ് ജാമ്യം. അതേസമയം, 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട വലിയ ഗൂഢാലോചന കേസില്‍ പ്രതിയായതിനാല്‍ ഇമാം ജയില്‍ മോചിതനാകില്ല.

ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്, മനോജ് ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഇമാമിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ക്ക് ശിക്ഷയുടെ പകുതിയും ഇതിനകം അനുഭവിച്ചു എന്ന വസ്തുത കണക്കിലെടുത്താണ് ജാമ്യം നല്‍കിയത്. രാജ്യദ്രോഹക്കേസില്‍ ജാമ്യം നിഷേധിച്ച വിചാരണക്കോടതി ഉത്തരവിനെതിരെയാണ് ഇമാം ഹൈക്കോടതിയെ സമീപിച്ചത്.

രാജ്യദ്രോഹം, പ്രകോപനപരമായ പ്രസംഗം: ഷര്‍ജീല്‍ ഇമാമിന് ജാമ്യം, കലാപ ഗൂഢാലോചനയില്‍ പ്രതിയായതിനാല്‍ ജയില്‍ മോചിതനാകില്ല
കുറ്റമൊന്നും തെളിയിക്കപ്പെടാതെ തടവറയിൽ നാലുവർഷം; ജാമ്യമില്ലാതെ ഷർജീൽ ഇമാം

2020 ജനുവരി 16ന് അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി പരിസരത്ത് നടത്തിയ ഒരു പ്രസംഗത്തിന്റെ പേരില്‍ രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ പോലീസാണ് ഷര്‍ജീലിനെതിരെ കേസെടുത്തത്. ദേശദ്രോഹം, യുഎപിഎ, ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചന എന്നിങ്ങനെ നിരവധി വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്. ഒരെണ്ണം പോലും തെളിയിക്കപ്പെട്ടിരുന്നില്ല. ആകെയുള്ള എട്ടുകേസുകളില്‍ അഞ്ചെണ്ണത്തില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, യു എ പി എ കേസുകളുടെ അടിസ്ഥാനത്തിലാണ് ജയിലില്‍ കഴിയേണ്ടി വരുന്നത്.

സമാനമായ കേസില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദിനെ പോലെ, ഷര്‍ജീലിന്റെയും ജാമ്യാപേക്ഷ കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഡല്‍ഹിയിലെ വിവിധ കോടതികളില്‍ വിധിയും കാത്ത് കിടക്കുകയായിരുന്നു. യു എ പി എയുടെ പതിമൂന്നാമത്തെ വകുപ്പ് ലഭിക്കാവുന്ന പരമാവധി ശിക്ഷയുടെ പകുതിലധികവും വിചാരണ തടവുകാരനായി കഴിയുന്ന ഷര്‍ജീല്‍ ഇതിനോടകം അനുഭവിച്ച് കഴിഞ്ഞിട്ടുണ്ട്. 46 തവണയാണ് ഡല്‍ഹി ഹൈക്കോടതി ഈ ചെറുപ്പക്കാരന്റെ ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്തത്.

രാജ്യദ്രോഹം, പ്രകോപനപരമായ പ്രസംഗം: ഷര്‍ജീല്‍ ഇമാമിന് ജാമ്യം, കലാപ ഗൂഢാലോചനയില്‍ പ്രതിയായതിനാല്‍ ജയില്‍ മോചിതനാകില്ല
പേടിഎം ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങി അദാനി? വിജയ് ശർമയുമായി ചർച്ചകൾ നടത്തിയെന്ന് റിപ്പോർട്ട്

2020 ജനുവരി 28ന് അറസ്റ്റ് ചെയ്യപ്പെട്ട ഷര്‍ജീലിന്റെ പേരില്‍ ആഴ്ചകള്‍ക്കപ്പുറം നടന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന കേസും രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അലിഗഢില്‍ നടത്തിയ പ്രസംഗം വൈറലാകുന്നതോടെയാണ് ഷര്‍ജീല്‍ നോട്ടപ്പുള്ളിയാകുന്നത്. 2020 ജനുവരി 26-ഓടെ ഉത്തര്‍പ്രദേശ്, ഡല്‍ഹി, അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഷര്‍ജീലിനെതിരെ അഞ്ച് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം ജനുവരി 28 അഭിഭാഷകനോടൊപ്പം കീഴടങ്ങാന്‍ പോകവെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ഏതാനും മാസങ്ങള്‍ക്ക് ശേഷം ഡല്‍ഹി കലാപക്കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ ഉമര്‍ ഖാലിദിനൊപ്പം പ്രതിയുമായി.

logo
The Fourth
www.thefourthnews.in