റെയില്‍വേ ടിക്കറ്റ് ബുക്കിങ് രംഗത്തേക്ക് ചുവട് വയ്ക്കാന്‍ അദാനി; 'ട്രെയിന്‍മാന്‍' ഏറ്റെടുക്കും

റെയില്‍വേ ടിക്കറ്റ് ബുക്കിങ് രംഗത്തേക്ക് ചുവട് വയ്ക്കാന്‍ അദാനി; 'ട്രെയിന്‍മാന്‍' ഏറ്റെടുക്കും

അദാനി എന്റര്‍പ്രൈസിന്റെ ഉടമസ്ഥതയിലുള്ള അദാനി ഡിജിറ്റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡാണ് ഓഹരി വാങ്ങാന്‍ ഒരുങ്ങുന്നത്. ഇതിനായി സ്റ്റാര്‍ക്ക് എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡുമായി കരാറൊപ്പിട്ടു.
Updated on
1 min read

ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിങ് രംഗത്തേക്ക് ചുവടുവെക്കാനൊരുങ്ങി അദാനി. സ്റ്റാർക്ക് എന്റർപ്രൈസസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ട്രെയിന്‍മാന്‍' എന്നറിയപ്പെടുന്ന ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമിന്‍റെ 100 ശതമാനം ഓഹരികളും വൈകാതെ ഏറ്റെടുക്കുന്നതായി ആദാനി എന്റര്‍പ്രൈസസ് അറിയിച്ചു.

അദാനി എന്റര്‍പ്രൈസിന്റെ ഉടമസ്ഥതയിലുള്ള അദാനി ഡിജിറ്റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡാണ് ഓഹരി വാങ്ങാന്‍ ഒരുങ്ങുന്നത്. ഇതിനായി സ്റ്റാര്‍ക്ക് എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡുമായി അദാനിയുടെ കമ്പനി കരാറൊപ്പിട്ടു. കരാറുമായി ബന്ധപ്പെട്ട് അദാനി എന്റര്‍പ്രൈസസ് ഇന്ത്യന്‍ ഓഹരി വിപണിയെ അറിയിച്ചിട്ടുണ്ട്. ഐഐടി റൂര്‍ക്കി ബിരുദധാരികളായ വിനീത് ചിരാനിയയും കരണ്‍ കുമാറും ചേര്‍ന്ന് സ്ഥാപിച്ച ഗുരുഗ്രാം ആസ്ഥാനമായുള്ള ട്രെയിന്‍ ബുക്കിങ് സ്റ്റാര്‍ട്ടപ്പാണ് സ്റ്റാര്‍ക്ക്.

ഹിന്റന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം ആദ്യമായാണ് ഇത്രയും വലിയൊരു ഇടപാടിന് അദാനി ഒരുങ്ങുന്നത്. നിക്ഷേപകരെ ഓഹരിവില പെരുപ്പിച്ചുകാട്ടി വഞ്ചിച്ചെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഓഹരിവിപണിയില്‍ അദാനി ഗ്രൂപ്പ് വന്‍ തിരിച്ചടി നേരിട്ടിരുന്നു. റിപ്പോര്‍ട്ടില്‍ സുപ്രീംകോടതി ഇടപെടുകയും ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in