9,100 കോടി രൂപ മുടക്കി;
കാലാവധി എത്തും മുന്‍പ് പണയം വച്ച ഓഹരികള്‍ തിരിച്ചെടുത്ത് അദാനി ഗ്രൂപ്പ്

9,100 കോടി രൂപ മുടക്കി; കാലാവധി എത്തും മുന്‍പ് പണയം വച്ച ഓഹരികള്‍ തിരിച്ചെടുത്ത് അദാനി ഗ്രൂപ്പ്

അദാനി പവറിന്റെ 25 ശതമാനവും അദാനി എന്റര്‍പ്രൈസറിന്റെ 22.6 ശതമാനം ഓഹരികളും നിലവില്‍ പണയത്തിലുണ്ട്
Updated on
1 min read

കാലാവധി എത്തുന്നതിന് മുന്‍പേ പണയം വച്ച ഓഹരികള്‍ തിരിച്ചെടുത്ത് അദാനി ഗ്രൂപ്പ്. അടുത്തിടെ അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ നേരിട്ട തിരിച്ചടികള്‍ക്ക് പിന്നാലെയാണ് പുതിയ നീക്കം. 9,100 കോടി രൂപ മുടക്കി അദാനി പോര്‍ട്‌സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നീ കമ്പനികളാണ് പണയവായ്പകള്‍ തിരിച്ചെടുത്തത്. പണയം വച്ചിരിക്കുന്ന ഓഹരികള്‍, മുന്‍കൂര്‍ അടച്ച് തീര്‍ക്കാനുളള തീരുമാനം കമ്പനിയുടെ കടം തീര്‍ക്കുന്ന കഴിവില്‍ ആശങ്കയുളള നിക്ഷേപകര്‍ക്ക് ആശ്വാസമാകും.

9,100 കോടി രൂപ മുടക്കി;
കാലാവധി എത്തും മുന്‍പ് പണയം വച്ച ഓഹരികള്‍ തിരിച്ചെടുത്ത് അദാനി ഗ്രൂപ്പ്
അദാനി പ്രതിസന്ധി; പ്രധാനമന്ത്രിയുടെ 'അയല്‍വാസിക്കാദ്യം' പദ്ധതിയും അവതാളത്തില്‍

അദാനി പോര്‍ട്‌സിന്റെ ഓഹരികള്‍ ഏകദേശം ഒന്‍പത് ശതമാനത്തോളം ഉയര്‍ത്താന്‍ ഈ പ്രഖ്യാപനം സഹായിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അദാനി പോര്‍ട്‌സിന്റെ 16.8 കോടി, അദാനി ഗ്രീന്‍ എനര്‍ജിയുടെ 2.75 കോടി, അദാനി ട്രാന്‍സ്മിഷന്റെ 1.17 കോടി ഓഹരികളാണ് തിരികെയെടുത്തത്. തിരിച്ചടയ്ക്കാനായി 2024 സെപ്റ്റംബര്‍ വരെ കാലാവധിയുണ്ടായിരുന്നു. അദാനി പവറിന്റെ 25 ശതമാനവും അദാനി എന്റര്‍പ്രൈസസിന്‍റെ 22.6 ശതമാനം ഓഹരികളും നിലവില്‍ പണയത്തിലുണ്ട്. 30,000 കോടിക്ക് മുകളിലാണ് ഓഹരികളുടെ നിലവിലെ വിപണി മൂല്യം.

9,100 കോടി രൂപ മുടക്കി;
കാലാവധി എത്തും മുന്‍പ് പണയം വച്ച ഓഹരികള്‍ തിരിച്ചെടുത്ത് അദാനി ഗ്രൂപ്പ്
ഹിൻഡൻബർഗ് റിപ്പോർട്ട് തിരിച്ചടിയായി; ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന് നഷ്ടം 46,000 കോടി രൂപ, ആരോപണങ്ങൾ തള്ളി കമ്പനി

നിക്ഷേപകരെ വഞ്ചിച്ച് നേട്ടമുണ്ടാക്കുന്നുവെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതാണ് അദാനി ഗ്രൂപ്പിന് തിരിച്ചടിയായത്. ഓഹരികളിലെ കൃത്രിമത്വവും അക്കൗണ്ടിങ് തട്ടിപ്പുകളും ഷെല്‍ കമ്പനികളിലൂടെയുള്ള ഇടപെടലുകളും നടന്നു എന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. ഇതിനുപിന്നാലെ, ഓഹരികളുടെ ആകെ നഷ്ടം 10,000 കോടി ഡോളറിന് മുകളിലായെന്നാണ് റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in