ഗൗതം അദാനി
ഗൗതം അദാനി

അദാനി പ്രതിസന്ധി; പ്രധാനമന്ത്രിയുടെ 'അയല്‍വാസിക്കാദ്യം' പദ്ധതിയും അവതാളത്തില്‍

ജനുവരി മാസത്തില്‍ തുടങ്ങേണ്ട പദ്ധതി ഇതിനോടകം രണ്ട് തവണ മുടങ്ങി
Updated on
1 min read

വ്യവസായി ഗൗതം അദാനി കൂടുതല്‍ പ്രതിസന്ധിയിലായതോടെ പ്രധാനമന്ത്രിയുടെ 'അയല്‍വാസിക്കാദ്യം' പദ്ധതിയും പാളുന്നു. ബംഗ്ലാദേശിന് വൈദ്യുതി നല്‍കാനുള്ള പദ്ധതിയാണ് അനിശ്ചിതത്വത്തില്‍ തുടരുന്നത്. ജനുവരി മാസത്തില്‍ തുടങ്ങേണ്ട പദ്ധതി ഇതിനോടകം രണ്ട് തവണ മുടങ്ങി. പദ്ധതി ഇനി ആറ് മാസം കൂടി വൈകിയേക്കുമെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നരേന്ദ്രമോദി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് 'അയല്‍വാസിക്കാദ്യം

ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് 'അയല്‍വാസിക്കാദ്യം'. 2022 സെപ്റ്റംബറില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയും ഉള്‍പ്പെടെയുള്ള നേതാക്കളുമായി ഗൗതം അദാനി കൂടിക്കാഴ്ച നടത്തിയിരുന്നു. വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയായിരുന്നു അന്നത്തെ കൂടിക്കാഴ്ച. അദാനി ഗ്രൂപ്പ് നേരിടുന്ന തിരിച്ചടിയും എഫ്പിഒ റദ്ദാക്കിയതും വിദേശ നയ പ്രശ്‌നമല്ലെന്നും പദ്ധതികള്‍ക്ക് തിരിച്ചടിയുണ്ടാകില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയെങ്കിലും അദാനി ഗ്രൂപ്പിന്റെ വിപണി സ്ഥിതിയെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് അയല്‍രാജ്യങ്ങള്‍.

അതേസമയം അദാനി എന്റര്‍പ്രൈസസ് അനുബന്ധ ഓഹരി വില്‍പന പിന്‍വലിച്ചത് രാജ്യത്തെ ബാധിക്കില്ലെന്നാണ് കേന്ദ്രധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രതിച്ഛായയേയും അടിസ്ഥാന സൗകര്യങ്ങളെയും ഇതൊന്നും ബാധിച്ചിട്ടില്ലെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ഗൗതം അദാനി
'എഫ്പിഒ വരും പോകും, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ല'; അദാനി തുടർ ഓഹരി വിൽപന പിൻവലിച്ചതിൽ നി‍ർമല സീതാരാമൻ
logo
The Fourth
www.thefourthnews.in