പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മൂന്നു മലയാളികള്‍ക്ക് പത്മശ്രീ

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മൂന്നു മലയാളികള്‍ക്ക് പത്മശ്രീ

34 പേര്‍ പത്മശ്രീയ്ക്ക് അര്‍ഹരായി
Updated on
1 min read

2024-ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 75-ാം റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായാണ് പ്രഖ്യാപനം. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരന്‍ ഇ പി നാരായണന്‍, നെല്‍ കര്‍ഷകനായ കാസര്‍കോട് സ്വദേശി സത്യനാരായണ ബലേരി ഉള്‍പ്പെടെ 34 പേര്‍ പത്മശ്രീയ്ക്ക് അര്‍ഹരായി.

ഇന്ത്യയിലെ ആദ്യ വനിത പാപ്പാനായ അസം സ്വദേശിനി പാര്‍ബതി ബര്‍വ, ആദിവാസി സാമൂഹ്യ പ്രവര്‍ത്തകനായ ഛത്തീസ്ഗഡില്‍ നിന്നുള്ള ജഗേശ്വര്‍ യാദവ്, ആദിവാസി വിഭാഗത്തില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തക ജാര്‍ഖണ്ഡില്‍ നിന്നുള്ള ചാമി മുര്‍മു, ഹരിയാനയിലെ ഭിന്നശേഷിക്കാരനായ സാമൂഹിക പ്രവര്‍ത്തകന്‍ ഗുര്‍വിന്ദര്‍ സിങ്, ബംഗാളിലെ ആദിവാസി പരിസ്ഥിതി പ്രവര്‍ത്തകന്‍ ധുഖു മാജി, മിസോറാമില്‍നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ സംഘതന്‍കിമ, പരമ്പരാഗത ആയുര്‍വേദ ചികിത്സകരായ ഹേമചന്ദ് മാഞ്ചി, യാനുങ് ജാമോ ലേഗോ എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു.

logo
The Fourth
www.thefourthnews.in