കാർഷിക പ്രതിസന്ധി; അഞ്ച് മാസത്തിനിടെ ജീവനൊടുക്കിയത്  നൂറിലധികം കർഷകർ, ആശങ്കയായി അമരാവതി

കാർഷിക പ്രതിസന്ധി; അഞ്ച് മാസത്തിനിടെ ജീവനൊടുക്കിയത് നൂറിലധികം കർഷകർ, ആശങ്കയായി അമരാവതി

കർഷകരിൽ ഭൂരിപക്ഷവും ചെറുകിട ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ പ്രാദേശിക പണമിടപാടുകാരിൽ നിന്നോ പണം കടം വാങ്ങിയാണ് കൃഷി ആരംഭിച്ചത്
Updated on
1 min read

കാര്‍ഷിക പ്രതിസന്ധിയടക്കം കാരണങ്ങളെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ അമരാവതിയിൽ ജില്ലയിൽ മാത്രം അഞ്ച് മാസത്തിനിടെ 143 കർഷകർ ആത്മഹത്യ ചെയ്തതായി കണക്കുകൾ. തൊട്ടടുത്ത ജില്ലയായ യവത്മാലിൽ 132 കർഷകർ ആത്മഹത്യ ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു.

പരുത്തി, സോയാബീൻ, നാഗ്പൂർ ഓറഞ്ച് എന്നിവയാണ് പ്രദേശത്തെ പ്രധാന കാർഷിക വിളകൾ. 2024 ജനുവരി മുതൽ മെയ് വരെയുള്ള കണക്കുകൾ മാത്രമാണിത്. വില കുറഞ്ഞതോടെ പരുത്തി കൃഷിയിൽ നിന്ന് സോയാബീൻ കൃഷിയിലേക്ക് കർഷകർ മാറിയിരുന്നു. എന്നാൽ വിളവിൽ ഗണ്യമായ കുറവുണ്ടായതോടെ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു. കഴിഞ്ഞ വർഷം ക്വിന്റലിന് 4000 രൂപയായി സോയാബീന്റെ വില കുറഞ്ഞു.

കർഷകരിൽ ഭൂരിപക്ഷവും ചെറുകിട ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ പ്രാദേശിക പണമിടപാടുകാരിൽ നിന്നോ പണം കടം വാങ്ങിയാണ് കൃഷി ആരംഭിച്ചത്. വിളവ് കുറഞ്ഞതോടെ കർഷകരിൽ പലരും കടക്കെണിയിലായി.

കാർഷിക പ്രതിസന്ധി; അഞ്ച് മാസത്തിനിടെ ജീവനൊടുക്കിയത്  നൂറിലധികം കർഷകർ, ആശങ്കയായി അമരാവതി
ജീവന്‍ കവരുന്ന 'സൈബർ ബുള്ളിയിങ്'; അധിക്ഷേപങ്ങളും വ്യക്തിഹത്യകളും ഇന്റര്‍നെറ്റ്‌ കീഴടക്കുമ്പോൾ

പതിറ്റാണ്ടുകളായി മേഖലയിൽ കർഷക ആത്മഹത്യ വർധിക്കുകയാണ്. 2001 മുതൽ 22,000 ആത്മഹത്യകളാണ് മഹാരാഷ്ട്രയിലെ അമരാവതി, അകോല, യവത്മാൽ, വാഷിം, ബുൽധാന, വാർധ ജില്ലകളിലായി നടന്നത്.

യവത്മാൽ ജില്ലയിൽ മാത്രം 2021 ൽ 290 കർഷകരും 2022 ൽ 291 പേരും 2023 ൽ 302 പേരും ആത്മഹത്യ ചെയ്തു. അമരാവതിയിൽ 2021 ൽ 370 പേർ ആത്മഹത്യ ചെയ്തപ്പോൾ 2022 ൽ 349 പേരും 2023 ൽ 323 പേരുമാണ് ആത്മഹത്യ ചെയ്തത്. 2021 മുതൽ ഉള്ള കണക്കുകളിൽ അമരാവതിയിൽ ആത്മഹത്യ ചെയ്ത 1,000-ത്തിലധികം കർഷകരിൽ 76% പേരുടെ ആത്മഹത്യയും കാർഷിക ദുരിതം മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. യവത്മാലിൽ, ഇതേ കാലയളവിൽ നടന്ന 800-ഓളം മരണങ്ങളിൽ 50% പേരുടെ മരണവും കാർഷിക ദുരന്തം മൂലമാണ്.

മറാത്ത്വാഡ മേഖല ഉൾക്കൊള്ളുന്ന ഛത്രപതി സംഭാജിനഗർ ഡിവിഷനിലും (മുമ്പ് ഔറംഗബാദ് ഡിവിഷൻ) ആത്മഹത്യാനിരക്ക് വർധിച്ചതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മറാത്ത്‌വാഡയിലെ എട്ടുജില്ലകളിലായി 2024 ഏപ്രിൽ വരെ 267 കർഷക ആത്മഹത്യകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കാർഷിക പ്രതിസന്ധി; അഞ്ച് മാസത്തിനിടെ ജീവനൊടുക്കിയത്  നൂറിലധികം കർഷകർ, ആശങ്കയായി അമരാവതി
ഇവിഎമ്മിനെതിരെ ജഗൻ രംഗത്ത്; മുൻനിലപാട് മറന്ന് പരിഹാസവുമായി ടിഡിപി

അതേസമയം കാർഷിക പ്രതിസന്ധി മൂലമാണോ അതോ മറ്റ് കാരണങ്ങളാലാണോ ആത്മഹത്യ നടന്നതെന്ന് ജില്ലാതല സമിതിയാണ് അന്വേഷിക്കുക. കാർഷിക പ്രതിസന്ധി മൂലമോ കടങ്ങൾ മൂലമോയാണ് മരിച്ചതെങ്കിൽ കർഷകന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. ഇതിനായി മരിച്ചയാൾക്ക് കടങ്ങൾ തിരിച്ചുകൊടുക്കാനുള്ള സമ്മർദ്ദം, വിളനാശം, കൃഷിയുമായി ബന്ധപ്പെട്ട മറ്റ് പ്രതിസന്ധികൾ എന്നിവ നേരിട്ടിരിക്കണം.

അമരാവതിയിൽ രേഖപ്പെടുത്തിയ 143 ആത്മഹത്യകളിൽ 33 പേർക്ക് കാർഷിക പ്രതിസന്ധി മൂലമുള്ള മരണമാണെന്നുള്ള സ്ഥിരീകരണം ലഭിച്ചു, 10 കേസുകൾ നിരസിക്കുകയും ശേഷിക്കുന്ന 100 എണ്ണത്തിൽ അന്വേഷണം തുടരുകയുമാണ്. യവത്മാലിൽ 132 ആത്മഹത്യകളിൽ 34 എണ്ണം കാർഷിക പ്രതിസന്ധി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 66 കേസുകളിൽ അന്വേഷണം തുടരുമ്പോൾ, 32 മരണങ്ങൾ ജില്ലാ ഭരണകൂടം തള്ളിക്കളഞ്ഞു.

logo
The Fourth
www.thefourthnews.in