ഒടുവിൽ ആശ്വാസം: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി, 141 യാത്രക്കാരുമായി വട്ടമിട്ട് പറന്നത് രണ്ട് മണിക്കൂര്‍

ഒടുവിൽ ആശ്വാസം: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി, 141 യാത്രക്കാരുമായി വട്ടമിട്ട് പറന്നത് രണ്ട് മണിക്കൂര്‍

ട്രിച്ചിയിൽ ഇന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ലാൻഡിംഗ് ഗിയർ പ്രശ്‌നത്തെ തുടർന്നാണ് താഴെയിറങ്ങാൻ പറ്റാതെ ആകാശത്ത് വട്ടമിട്ട് പറന്നത്
Updated on
1 min read

ട്രിച്ചി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ മൂലം ആകാശത്ത് കുടുങ്ങിയ വിമാനം തിരിച്ചിറക്കി. തിരിച്ചിറക്കാൻ കഴിയാതെ രണ്ട് മണിക്കൂറായി ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു. ട്രിച്ചിയിൽ ഇന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ലാൻഡിംഗ് ഗിയർ പ്രശ്‌നത്തെ തുടർന്നാണ് താഴെയിറങ്ങാൻ പറ്റാതെ ആകാശത്ത് വട്ടമിട്ട് പറന്നത്. വിമാനം ഇടിച്ചിറക്കാനുള്ള ശ്രമങ്ങൾ നടക്കുകയായിരുന്നു.

ട്രിച്ചിയിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെ തന്നെ ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവ് ശ്രദ്ധയിൽ പെടുകയായിരുന്നു. എന്നാൽ തിരിച്ചിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് വിമാനം എമർജൻസി ലാൻഡിങ്ങിന് ശ്രമിച്ചത്. 18 ഫയർ എഞ്ചിനുകൾ സ്റ്റാൻഡ്‌ബൈയിൽ സജ്ജീകരിച്ച് ബെല്ലി ലാൻഡിംഗിനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. വിമാനത്താവളത്തിൽ ആംബുലൻസുകൾ അടക്കമുള്ള സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ബോയിംഗ് 737 വിമാനത്തിൽ 141 യാത്രക്കാരാണ് ഉള്ളത്.

ഇക്കഴിഞ്ഞ ഫെബ്രുവരില്‍ തിരുവനന്തപുരം വിമാനത്താവളത്തിലും സമാനസാഹചര്യം ഉണ്ടായിരുന്നു. അന്ന് കോഴിക്കോട് നിന്ന് ദമാമിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനമാണ് യന്ത്രതകരാറിനെത്തുടര്‍ന്ന് യാത്രാമധ്യേ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കിയത്.

IX385 എയർഇന്ത്യാ എക്സ്പ്രസ് വിമാനമാണ് അടിയന്തരമായി ഇറക്കിയത്. സാങ്കേതിക തകരാറാണ് കാരണമെന്നാണ് സൂചന. 168 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മണിക്കൂറുകളുടെ അനിശ്ചിതത്വത്തിന് ഒടുവിലാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്.

രാവിലെ 9.45ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോള്‍ പിന്‍ഭാഗം താഴെ ഉരസുകയായിരുന്നു എന്നാണ് സൂചന. ഹൈഡ്രോളിക് ഗിയറിന് തകരാറ് സംഭവിച്ചെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ തിരുവനന്തപുരം വിമാനത്താവളം അനുമതി നല്‍കുകയായിരുന്നു.

എന്നാൽ മാധ്യമങ്ങളിലെ വാർത്തകളെ തള്ളുന്നതായിരുന്നു എയർ ഇന്ത്യ വക്താവിന്റെ പ്രതികരണം. വിമാനം താഴെയിറക്കാൻ സാധിക്കുന്നില്ലെന്ന വാർത്തകൾ തെറ്റാണെന്നും ഒരു സാങ്കേതിക തകരാർ മാത്രമായിരുന്നു വിമാനത്തിനെന്നുമാണ് അദ്ദേഹം അറിയിച്ചത്. പെട്ടെന്നുള്ള ലാൻഡിങ്ങിന് മുൻപായി ഇന്ധനത്തിന്റെ അളവ് ക്രമീകരിക്കുന്നത് സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമാണ്. അതിനുവേണ്ടിയാണ് വിമാനം വിമാനത്താവളത്തിന് ചുറ്റും നിരവധിതവണ വിമാനം വട്ടമിട്ടുപറന്നതെന്നും എയർ ഇന്ത്യ പറഞ്ഞു.

logo
The Fourth
www.thefourthnews.in