യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പുതിയ കോവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ

യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പുതിയ കോവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ

12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിമാനത്താവളങ്ങളില്‍ റാന്‍ഡം പരിശോധനയില്ല
Updated on
1 min read

യുഎയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് പുതിയ കോവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ. യാത്രക്കാര്‍ കോവിഡ് വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. യാത്രാ സമയത്ത് മാസ്‌ക് ധരിക്കുന്നതിനൊപ്പം സാമൂഹ്യ അകലവും നിര്‍ബന്ധമായും പാലിക്കണം.

നാട്ടിലെത്തിയ ശേഷം കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അടുത്ത ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിമാനത്താവളങ്ങളില്‍ റാന്‍ഡം പരിശോധനയില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ആഗോളതലത്തിലും ഇന്ത്യയിലും കോവിഡ് ഗണ്യമായ കുറഞ്ഞ സമയത്ത് എയര്‍ ഇന്ത്യ കോവിഡ് കാലത്തെ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. മാസ്‌ക് ധരിക്കാത്തതിന് ഇനി മുതല്‍ പിഴയും അടയ്‌ക്കേണ്ടതില്ലന്നെതടക്കമുള്ള മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍, കോവിഡ് -19 ന്റെ ലക്ഷണങ്ങളുള്ള ഏതെങ്കിലും യാത്രക്കാരന്‍ ഉണ്ടെങ്കില്‍ അവരെ പ്രോട്ടോക്കോള്‍ അനുസരിച്ച് ഐസൊലേറ്റ് ചെയ്യുമെന്നും, അത്തരം യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നും അറിയിച്ചിരുന്നു. ഇന്ത്യയില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ആരോഗ്യ ഉദ്യോഗസ്ഥര്‍ തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തുന്നത് തുടരുകയും ചെയ്തു. പുതിയ കോവിഡ് സാഹചര്യം പരിഗണിച്ചാണ് എയര്‍ ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്കരിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in