ഷർട്ടിടാതെ യോഗം നടത്തി എയർഏഷ്യ സിഇഒ; പിന്നാലെ വ്യാപക വിമർശനം

ഷർട്ടിടാതെ യോഗം നടത്തി എയർഏഷ്യ സിഇഒ; പിന്നാലെ വ്യാപക വിമർശനം

എയർഏഷ്യ സിഇഒ ടോണി ഫെർണാണ്ടസ് ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ച ചിത്രത്തിനാണ് വിമർശനം നേരിട്ടത്
Updated on
1 min read

ഷർട്ടിടാതെ കമ്പനിയുടെ മാനേജ്‌മന്റ് യോഗത്തിൽ പങ്കെടുത്ത എയർഏഷ്യ സിഇഒ ടോണി ഫെർണാണ്ടസിനെതിരെ വ്യാപക വിമർശം. മലേഷ്യൻ എയർലൈൻസിന്റെ പ്രവർത്തനത്തെ പ്രശംസിച്ച്‌ സമൂഹ മാധ്യമമായ ലിങ്ക്ഡ്ഇന്നിൽ എയർഏഷ്യ സിഇഒ ടോണി ഫെർണാണ്ടസ് പങ്കുവച്ച ചിത്രമാണ് വിവാദത്തിന് വഴിവച്ചത്.

ഷർട്ട് ധരിക്കാതെ കസേരയിൽ ഇരുന്ന് മാനേജ്‌മന്റ് യോഗത്തിനിടെ മസാജ് ആസ്വദിക്കുന്ന ചിത്രവും, ഇത് ലഭ്യമാക്കിയ എയർ ഏഷ്യയുടെ തൊഴിൽ സംസ്കാരത്തെ പ്രശംസിച്ചുമാണ് ടോണി പോസ്റ്റ് പങ്കുവച്ചത്. ഇതിനെതിരെ, വ്യാപക വിമർശനങ്ങളാണ് കമന്റിൽ നിറഞ്ഞത്. തൊഴിലിന് ചേരാത്ത തരത്തിലുള്ള പ്രവൃത്തിയയാണിതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഭൂരിഭാഗം വിമർശനങ്ങളും.

"കഴിഞ്ഞായഴ്ച സമ്മർദ്ദം നിറഞ്ഞതായിരുന്നു, അങ്ങനെ വെറനിറ്റ യോസെഫിൻ മസാജിന് നിർദ്ദേശിച്ചു. മസാജ് ചെയ്തുകൊണ്ടുതന്നെ മാനേജ്‌മന്റ് യോഗങ്ങളിൽ പങ്കെടുക്കാൻ സാധിച്ചതിനാൽ ഇന്തോനേഷ്യയുടെയും എയർഏഷ്യയുടെയും തൊഴിൽ സംസ്കാരത്തെയും ഇഷ്ടപ്പെട്ടു. ഞങ്ങൾ വലിയ പുരോഗതികൾ കൈവരിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോൾ ക്യാപിറ്റൽ എ ഘടനയ്ക്ക് അന്തിമരൂപം നൽകിയിട്ടുണ്ട്. നേട്ടങ്ങളിൽ അഭിമാനിക്കുന്നു," ടോണി ഫെർണാണ്ടസ് ലിങ്ക്ഡ്ഇന്നിൽ കുറിച്ചു.

ഷർട്ടിടാതെ യോഗം നടത്തി എയർഏഷ്യ സിഇഒ; പിന്നാലെ വ്യാപക വിമർശനം
സ്വവര്‍ഗ വിവാഹത്തിന് സാധുതയില്ല; നിയമം മാറ്റേണ്ടത് കേന്ദ്രം, പരിധിയില്ലാത്ത അവകാശമല്ല വിവാഹമെന്നും സുപ്രീംകോടതി

ഇതിന് മുൻപും ടോണി ഫെർണാണ്ടസ് വിവാദങ്ങളിൽ നിറഞ്ഞിട്ടുണ്ട്, 2019ൽ ന്യൂസിലന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളില്‍ നടന്ന കൂട്ടക്കൊലയുടെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതേതുടർന്ന്, ടോണി ഫെര്‍ണാണ്ടസ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒഴിവാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in