യുപിയില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകില്ല; കോണ്‍ഗ്രസിന്റെ ക്ഷണം നിരസിച്ച് അഖിലേഷും മായാവതിയും

യുപിയില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകില്ല; കോണ്‍ഗ്രസിന്റെ ക്ഷണം നിരസിച്ച് അഖിലേഷും മായാവതിയും

സമാജ്‌വാദി പാര്‍ട്ടിയുടേത് യാത്രയെ ആശയപരമായി പിന്തുണയ്ക്കുമെന്ന നിലപാട്
Updated on
1 min read

യുപിയില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനുള്ള കോണ്‍ഗ്രസിന്റെ ക്ഷണം നിരസിച്ച് പ്രതിപക്ഷ നേതാക്കളായ അഖിലേഷ് യാദവും മായാവതിയും. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി, ആര്‍എല്‍ഡിയുടെ ജയന്ത് ചൗധരി എന്നിവരുള്‍പ്പെടെ യുപിയിലെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ ശിവ്പാല്‍ യാദവ്, ബിഎസ്പി ജനറല്‍ സെക്രട്ടറി സതീഷ് മിശ്ര, എസ്ബിഎസ്പി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ഭര്‍ എന്നിവര്‍ക്കും യാത്രയിലേക്ക് ക്ഷണമുണ്ട്. ജനുവരി മൂന്നിന് ഗാസിയാബാദിലെ ലോനി വഴി ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ പ്രവേശിക്കും.

യുപിയില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകില്ല; കോണ്‍ഗ്രസിന്റെ ക്ഷണം നിരസിച്ച് അഖിലേഷും മായാവതിയും
യുപിയില്‍ ഭാരത് ജോഡോ യാത്രയിലേക്ക് അഖിലേഷ് യാദവിനും മായാവതിക്കും കോണ്‍ഗ്രസിന്റെ ക്ഷണം

ബിഎസ്പി അധ്യക്ഷ മായാവതി അടുത്തിടെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വേണം യാത്രയിലേക്കുള്ള ക്ഷണം നിരസിച്ചതിനെ വിലയിരുത്താന്‍. അഖിലേഷ് യാദവ് പങ്കെടുക്കില്ലെങ്കിലും യാത്രയെ ആശയപരമായി പിന്തുണയ്ക്കുമെന്ന നിലപാടാണ് സമാജ്‌വാദി പാര്‍ട്ടിയുടേത്. ആര്‍എല്‍ഡിയ്ക്കും സമാന രാഷ്ട്രീയ നിലപാടാണ് വിഷയത്തില്‍.

2024ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ പ്രധാന പ്രതിപക്ഷ കക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയുടെ സഹായം വേണ്ടി വരുമെന്ന് മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസിന്‍റെ നീക്കമെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍. ഇത് മനസ്സിലാക്കി തന്നെയാണ് അഖിലേഷ് ഉള്‍പ്പെടെ ക്ഷണം നിരസിച്ചിരിക്കുന്നതെന്നും കരുതുന്നു.

സംസ്ഥാനത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ക്ക് യാത്രയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി ക്ഷണം നല്‍കിയതായി കോണ്‍ഗ്രസ് വക്താവ് അശോക് സിംഗാണ് തിങ്കളാഴ്ച സ്ഥിരീകരിച്ചത്. യുപിയിലെ യോഗി സര്‍ക്കാരിനെ കുറിച്ചും കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെ കുറിച്ചും പ്രതിപക്ഷത്തിന് ഒരേ കാഴ്ചപ്പാടാണുള്ളത്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാക്കളെ യാത്രയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതെന്നും യുപി കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

യുപിയില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകില്ല; കോണ്‍ഗ്രസിന്റെ ക്ഷണം നിരസിച്ച് അഖിലേഷും മായാവതിയും
ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം; ഇന്ത്യയെ ഒന്നിപ്പിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹമെന്ന് രാഹുല്‍

നേരത്തെ ഉത്തര്‍പ്രദേശില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ എല്ലാ പാര്‍ട്ടികളേയും ക്ഷണിക്കുമെന്ന് യാത്രയുടെ കോര്‍ഡിനേറ്റര്‍ കൂടിയായ മുന്‍ കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരൊക്കെയാകും യാത്രയിലേക്ക് ക്ഷണിക്കപ്പെടുന്ന പ്രതിപക്ഷ നേതാക്കളെന്നത് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

2,800 കിലോമീറ്ററിലധികം സഞ്ചരിച്ച ഭാരത് ജോഡോ യാത്ര നിലവില്‍ 9 ദിവസത്തെ ശൈത്യകാല അവധിയിലാണ്. ജനുവരി മൂന്നിന് യാത്ര പുനരാരംഭിക്കും. യുപിയില്‍ യാത്ര കടന്നുപോകുന്ന മൂന്ന് ദിവസവും പ്രിയങ്കാ ഗാന്ധി മുഴുവന്‍ സമയവും യാത്രയുടെ ഭാഗമാകും.

യുപിയില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകില്ല; കോണ്‍ഗ്രസിന്റെ ക്ഷണം നിരസിച്ച് അഖിലേഷും മായാവതിയും
രാഹുലിനൊപ്പം നടന്ന് രഘുറാം രാജന്‍; ഭാരത് ജോഡോ യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍
logo
The Fourth
www.thefourthnews.in