പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബില്ലിന് സാധ്യത; ആവശ്യവുമായി പ്രതിപക്ഷം, എന്‍ഡിഎ സഖ്യക്ഷികളുടെയും പിന്തുണ

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബില്ലിന് സാധ്യത; ആവശ്യവുമായി പ്രതിപക്ഷം, എന്‍ഡിഎ സഖ്യക്ഷികളുടെയും പിന്തുണ

പ്രത്യേക പാര്‍ലമെന്റ് യോഗത്തില്‍ വനിത സംവരണ ബില്‍ പാസാക്കണമെന്ന് പാര്‍ട്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്രയിലെ എന്‍സിപി നേതാവ് പ്രഫൂല്‍ പട്ടേല്‍ വ്യക്തമാക്കി
Updated on
1 min read

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി നാളെ മുതല്‍ ആരംഭിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ അവതരിപ്പിച്ചേക്കും. ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്. എല്ലാ പ്രതിപക്ഷ പാർട്ടികളും വനിതാ സംവരണ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ടതായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കി. ഭരണകക്ഷിയായ എന്‍ഡിഎയിലെ കക്ഷികളും ഈ ആവശ്യത്തെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

20ന് വനിത സംവരണ ബില്‍ പരിഗണനയില്‍ വന്നേക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. രാജ്യസഭ നേരത്തെ പാസാക്കിയ വനിത സംവരണ ബില്‍ ഇനി ലോക്സഭ കൂടിയാണ് പാസാക്കാനുള്ളത്.

തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് യോഗത്തില്‍ വനിത സംവരണ ബില്‍ പാസാക്കണമെന്ന് പാര്‍ട്ടി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മഹാരാഷ്ട്ര എന്‍സിപി നേതാവ് പ്രഫൂല്‍ പട്ടേല്‍ വ്യക്തമാക്കി. യോഗത്തിന് ശേഷം വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബില്ലിന് സാധ്യത; ആവശ്യവുമായി പ്രതിപക്ഷം, എന്‍ഡിഎ സഖ്യക്ഷികളുടെയും പിന്തുണ
കോവിഡിന്റെ ഉത്ഭവം എങ്ങനെയെന്ന് കൃത്യമായി പറയണം; ചൈനയോട് കടുപ്പിച്ച് ലോകാരോഗ്യ സംഘടന

അഞ്ച് ദിവസത്തെ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ചേര്‍ന്ന സര്‍വക്ഷയോഗത്തില്‍ വനിതാ സംവരണ ബില്‍ പാസാക്കണമെന്ന് ബിജെഡി, ബിആര്‍എസ് തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളും സമ്മര്‍ദം ചെലുത്തു മെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിലക്കയറ്റം, തൊഴിലില്ലായ്മ, സാമൂഹിക സംഘര്‍ഷങ്ങള്‍ മണിപ്പൂര്‍ വിഷയം തുടങ്ങിയവ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് മീറ്റിങ്ങിന് മുന്‍പ് കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി വ്യക്തമാക്കിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ലോകസഭ ലോക്‌സഭ ഉപ നേതാവ് ,കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍, കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷി എന്നിവര്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തു.

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബില്ലിന് സാധ്യത; ആവശ്യവുമായി പ്രതിപക്ഷം, എന്‍ഡിഎ സഖ്യക്ഷികളുടെയും പിന്തുണ
'കേരളത്തില്‍ നിരവധി നിപ കേസുകള്‍', ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, ഡിഎംകെയുടെ കനിമൊഴി, ടിഡിപിയുടെ റാം മോഹന്‍നായിഡു, ടിഎംസിയുടെ ദെരക്ക് ഒബ്രിയാന്‍, ആംആദ്മി സഞ്ചയ് സിങ്, ബിജെഡി സസ്മിദ് പാത്ര, ബിആര്‍എസ് കെ വിജയലക്ഷമി റെഡ്ഡി, ആര്‍ജെഡിയുടെ മനോജ് ജിന്നാ, ജെഡിയു അനില്‍ ഹെഗ്‌ഡെ, സമാജ്വാദി പാര്‍ട്ടി റാം ഗോപാല്‍ യാദവ് എന്നിവരാണ് സര്‍വക്ഷി യോഗത്തില്‍ പങ്കെടുത്തത്.

അതേസമയം, പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ സമ്മേളനം പുതിയ കെട്ടിടത്തിലേയ്ക്ക് മാറും. 19ന് ഗണേശ ചതുര്‍ഥി ദിനത്തില്‍ നടക്കുന്ന സംയുക്ത സിറ്റിങില്‍ സ്പീക്കര്‍, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ സംസാരിക്കും.

logo
The Fourth
www.thefourthnews.in