'വിവാഹം മതപരിവർത്തന നിരോധന നിയമപ്രകാരമല്ല'; ജീവന് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി അലഹബാദ് കോടതി

'വിവാഹം മതപരിവർത്തന നിരോധന നിയമപ്രകാരമല്ല'; ജീവന് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി അലഹബാദ് കോടതി

ഹർജികളിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന വിവാഹങ്ങൾ മതപരിവർത്തന നിയമപ്രകാരമല്ലാത്തതിനാൽ വിവാഹം നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് സരൾ ശ്രീവാസ്തവ ഉത്തരവിൽ ചൂണ്ടിക്കാട്ടി
Updated on
1 min read

ജീവന് സംരക്ഷണം ആവശ്യപ്പെട്ട് എട്ട് ഉത്തർപ്രദേശ് സ്വദേശികളായ ഹിന്ദു-മുസ്ലിം ദമ്പതികൾ സമർപ്പിച്ച ഹർജികൾ അലഹബാദ് ഹൈക്കോടതി തള്ളി. ദമ്പതികൾ ഉത്തർപ്രദേശ് മതപരിവർത്തന നിരോധന നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ തള്ളിയത്.

തങ്ങളുടെ സംരക്ഷണത്തിനും ദാമ്പത്യ ജീവിതത്തിൽ ഇടപെടലുകൾ ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ദമ്പതികൾ വ്യത്യസ്ത ഹർജികളിലൂടെ കോടതിയെ സമീപിച്ചത്. എന്നാൽ ജനുവരി പത്ത് മുതൽ 16 വരെയുള്ള തീയതികളിലായി ഈ ഹർജികളെല്ലാം കോടതി തള്ളുകയായിരുന്നു.

ഹർജികളിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന വിവാഹങ്ങൾ മതപരിവർത്തന നിരോധന നിയമപ്രകാരമല്ലാത്തതിനാൽ വിവാഹം നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് സരൾ ശ്രീവാസ്തവ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇങ്ങനെയൊരു സാഹചര്യത്തിൽ ഹർജിക്കാരുടെ ജീവന് സംരക്ഷണം നൽകാൻ ആവശ്യപ്പെട്ടുള്ള അപേക്ഷ പരിഗണിക്കാൻ സാധിക്കില്ല. അതിനാൽ റിട്ട് ഹർജി തള്ളുകയാണെന്നും ജസ്റ്റിസ് പറഞ്ഞു.

ചട്ടങ്ങളനുസരിച്ച് വിവാഹം നടത്തിയ ശേഷം പുതിയ ഹർജികൾ സമർപ്പിക്കാമെന്ന് കോടതി അറിയിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള എട്ട് കേസുകളിൽ അഞ്ച് മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളെയും മൂന്ന് ഹിന്ദു പുരുഷന്മാർ മുസ്ലീം സ്ത്രീകളെയും വിവാഹം കഴിച്ചു. ഉത്തരവിൽ ഹർജിക്കാരുടെ മതങ്ങളും കോടതി എടുത്തുപറഞ്ഞു.

 'വിവാഹം മതപരിവർത്തന നിരോധന നിയമപ്രകാരമല്ല'; ജീവന് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി അലഹബാദ് കോടതി
ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപണം; നയൻതാര ചിത്രത്തിനെതിരെ കേസെടുത്ത് മുംബൈ പോലീസ്

യു പി സർക്കാർ 2021-ൽ പാസാക്കിയ മതപരിവർത്തന നിരോധന നിയമപ്രകാരം ബലപ്രയോഗം, വഞ്ചന, അനാവശ്യ സ്വാധീനം, നിർബന്ധം എന്നിവയിലൂടെ ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്ക് നിയമവിരുദ്ധമായി മാറ്റുന്നതിന് നിരോധനമുണ്ട്. നിർബന്ധിത മതപരിവർത്തനം ജാമ്യമില്ലാ കുറ്റമാണ്. വിവാഹത്തിലൂടെ ഒരാളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്നതിന് പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാം.

 'വിവാഹം മതപരിവർത്തന നിരോധന നിയമപ്രകാരമല്ല'; ജീവന് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി അലഹബാദ് കോടതി
'യുപിയില്‍ ലവ് ജിഹാദും ലാന്‍ഡ് ജിഹാദും ശക്തം'; ആരോപണവുമായി വീണ്ടും ആര്‍എസ്എസ് തലവൻ

അതേസമയം, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾ നടപ്പാക്കിയ മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

logo
The Fourth
www.thefourthnews.in