സിദ്ദിഖ് കാപ്പന്‍
സിദ്ദിഖ് കാപ്പന്‍

സിദ്ദിഖ് കാപ്പന് ഫാഥ്‌റസില്‍ ജോലിയില്ലായിരുന്നു, കള്ളപ്പണം ഉപയോഗിച്ചെന്ന വാദം തള്ളാനാവില്ല; ജാമ്യം നിഷേധിച്ച് കോടതി

കാപ്പനൊപ്പം ഉണ്ടായിരുന്നവര്‍ മാധ്യമ പ്രവര്‍ത്തകര്‍ അല്ലാ എന്നത് ഏറെ നിര്‍ണായക വിവരമാണ്. അത് കാപ്പന് എതിരാണെന്നും കോടതി
Updated on
2 min read

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. കാപ്പനെതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കാന്‍ തക്ക കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അറസ്റ്റിലാകുമ്പോള്‍, കാപ്പന് ഹാഥ്‌റസില്‍ ജോലിയില്ലായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കാപ്പനൊപ്പം അറസ്റ്റിലായവര്‍ മാധ്യമപ്രവര്‍ത്തകരല്ല. അനധികൃത പണം ഉപയോഗിച്ചെന്ന വാദം തള്ളിക്കളയാനാവില്ല. കുറ്റപത്രവും തെളിവുകളും കണക്കിലെടുത്താണ് ജാമ്യം നിഷേധിക്കുന്നതെന്നും കോടതി വ്യക്തമാക്കി. 669 ദിവസമായി വിചാരണാ തടവിലാണ് കാപ്പന്‍.

കാപ്പന്‍ കുറ്റം ചെയ്തതായാണ് പ്രഥമദൃഷ്ട്യാ മനസിലാക്കാനാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

കാപ്പനൊപ്പം ഉണ്ടായിരുന്നവര്‍ മാധ്യമ പ്രവര്‍ത്തകര്‍ അല്ലാ എന്നത് ഏറെ നിര്‍ണായക വിവരമാണ്. അത് കാപ്പന് എതിരാണെന്ന് കോടതി പറഞ്ഞു. കാപ്പന്‍ മാധ്യമപ്രവര്‍ത്തകനാണെന്നും ജോലിയുടെ ഭാഗമായി ഫാഥ്‌റസ് സന്ദര്‍ശിക്കേണ്ടതുണ്ടായിരുന്നുവെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദത്തെയും കോടതി തള്ളി. കുറ്റപത്രവും, അറസ്റ്റിലാകുമ്പോള്‍ കാപ്പനൊപ്പം കാറില്‍ സഞ്ചരിച്ചിരുന്നവരുടെ മൊഴികളും അതിനെ എതിര്‍ക്കുന്നു. കാപ്പനും സഹയാത്രികരും അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ചിരുന്നെന്ന ആരോപണത്തെയും തള്ളിക്കളയാനാവില്ല. കുറ്റപത്രവും അനുബന്ധ രേഖകളും കണക്കിലെടുത്താണ് കാപ്പന് ജാമ്യം നിഷേധിച്ചത്. കാപ്പന്‍ കുറ്റം ചെയ്തതായാണ് പ്രഥമദൃഷ്ട്യാ മനസിലാക്കാനാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസിന്റെ പശ്ചാത്തലം

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പത്രപവർത്തകനും കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് (KUWJ) ഡൽഹി യൂണിറ്റ് സെക്രട്ടറിയുമായിരുന്നു സിദ്ദിഖ് കാപ്പൻ. 2020 ഒക്‌ടോബർ അഞ്ചിനാണ് കാപ്പനെ ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഹാഥ്റസിൽ കൂട്ട ബലാത്സംഗത്തിനിരയായ ശേഷം കൊല ചെയ്യപ്പെട്ട ദളിത് പെൺകുട്ടിയുടെ മരണം റിപ്പോർട്ട് ചെയ്യാനുള്ള യാത്രയിലാണ് കാപ്പനും കൂടെയുണ്ടായിരുന്ന മൂന്ന് പേരും അറസ്റ്റിലാകുന്നത്.

പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് കാപ്പനെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ ശേഷം നാല് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് കാപ്പനെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ ശേഷം നാല് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർന്ന്, ഹാഥ്റസ് കൂട്ടബലാത്സംഗ-കൊലപാതക കേസിന്റെ പശ്ചാത്തലത്തിൽ വർഗീയ കലാപത്തിനും സാമൂഹിക സൗഹാർദ്ദം തകർക്കാനും ശ്രമിച്ചെന്ന പേരില്‍ കാപ്പനും കൂടെയുണ്ടായിരുന്നവർക്കും എതിരെ യുഎപിഎ കുറ്റം കൂടി ചുമത്തി. കഴിഞ്ഞ വർഷം ജൂലൈയിൽ മഥുരയിലെ പ്രാദേശിക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് കാപ്പൻ മേൽക്കോടതിയെ സമീപിച്ചത്.

ഹാഥ്റസിലെ പെൺകുട്ടിയുടെ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോയ കാപ്പനും കൂട്ടുപ്രതികളും ക്രമസമാധാനം തകർക്കാൻ ശ്രമിച്ചുവെന്ന കേസ് ചൂണ്ടിക്കാട്ടിയായിരുന്നു മഥുര കോടതി ജാമ്യാപേക്ഷ തള്ളിയത്. രാജ്യത്തിന്റെ അഖണ്ഡതയെ നശിപ്പിക്കുന്നതിന് കാപ്പൻ വിദേശ ധനസഹായം കൈപ്പറ്റിയതായും ആരോപണമുയർന്നിരുന്നു. അന്വേഷണത്തിൽ സിദ്ദിഖ് കാപ്പന്‍ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്നും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ ഹാഥ്റസിലേക്ക് പോകുന്നതിനായി പോലീസിനെ കാണിച്ച തിരിച്ചറിയൽ രേഖ, 2018ൽ പ്രവർത്തനം അവസാനിപ്പിച്ച മാധ്യമ സ്ഥാപനത്തിന്റെതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

യുഎപിഎ നിയമത്തിന്റെ 17, 18 വകുപ്പുകള്‍, രാജ്യദ്രോഹം (ഐപിസി 124-എ), മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങള്‍ക്കിടയിൽ ശത്രുത വളർത്തൽ ( ഐപിസി 153-എ) എന്നീ വകുപ്പുകളാണ് കാപ്പനും കൂട്ടുപ്രതികൾക്കും മേൽ ചുമത്തിയിരിക്കുന്നത്. കൂടാതെ, മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവ ശ്രമം (ഐപിസി 295-എ), ഐടി ആക്ടിലെ സെക്ഷൻ 65, 72, 75 എന്നീ വകുപ്പുകൾ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in