കൃഷ്ണ ജന്മഭൂമി കേസ്: മഥുര ഷാഹി ഈദ്ഗാഹില്‍ പരിശോധന നടത്താന്‍ കമ്മീഷനെ നിയോഗിക്കണമെന്ന ഹര്‍ജി അനുവദിച്ച് അലഹബാദ് ഹൈക്കോടതി

കൃഷ്ണ ജന്മഭൂമി കേസ്: മഥുര ഷാഹി ഈദ്ഗാഹില്‍ പരിശോധന നടത്താന്‍ കമ്മീഷനെ നിയോഗിക്കണമെന്ന ഹര്‍ജി അനുവദിച്ച് അലഹബാദ് ഹൈക്കോടതി

ആരാധനാമൂർത്തിയായ ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാനും മറ്റ് ഏഴ് പേരുമാണ് ഹർജിക്കാർ
Updated on
1 min read

മഥുരയിലെ ഷാഹി ഈദ്ഗാഹ്-കൃഷ്ണ ജന്മഭൂമി തർക്കവുമായി ബന്ധപ്പെട്ട് പള്ളിയിൽ പരിശോധന നടത്താന്‍ കമ്മിഷനെ നിയോഗിക്കണമെന്ന ഹര്‍ജി അനുവദിച്ച് അലഹബാദ് ഹൈക്കോടതി. മൂന്നംഗ അഭിഭാഷക കമ്മിഷനാകും പരിശോധന നടത്തുക. പരിശോധന രീതികളും അഭിഭാഷക സംഘത്തേയും അന്തിമമാക്കാന്‍ ഡിസംബര്‍ 18ന് കോടതി വീണ്ടും വിഷയം പരിഗണിക്കും.

ജസ്റ്റിസ് മായങ്ക് കുമാർ ജെയ്‌നിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യാഴാഴ്ചയാണ് കേസിലെ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ആരാധനാമൂർത്തിയായ ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാനും മറ്റ് ഏഴ് പേരുമാണ് പ്രധാന ഹർജി സമർപ്പിച്ചിരിക്കുന്നത്.

മസ്ജിദ് ഇരിക്കുന്നിടത്താണ് ശ്രീകൃഷ്ണ ഭഗവാന്റെ ജന്മസ്ഥലമെന്നും അവിടെ മുൻപുണ്ടായിരുന്നത് ഹിന്ദുക്ഷേത്രമാണെന്നതുമാണ് അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജിയിലെ പ്രധാന വാദം. താമരയുടെ ആകൃതിയിലുള്ള ഒരു സ്തംഭം നിലവിലുണ്ടെന്നും കൃഷ്ണൻ ജനിച്ച രാത്രിയിൽ അദ്ദേഹത്തെ സംരക്ഷിച്ച ഹൈന്ദവ ദേവന്മാരിൽ ഒരാളായ ശേഷനാഗിന്റെ ചിത്രവും പള്ളിക്ക് അടിയിലുണ്ടെന്നും ഹർജിയിൽ പറയുന്നു. മസ്ജിദിന്റെ തൂണിന്റെ ചുവട്ടിൽ ഹിന്ദുമത ചിഹ്നങ്ങളും കൊത്തുപണികളും കാണാം. അതുകൊണ്ടുതന്നെ പള്ളിയിൽ പരിശോധന നടത്താൻ ഒരു കമ്മീഷനെ നിയമിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.

കൃഷ്ണ ജന്മഭൂമി കേസ്: മഥുര ഷാഹി ഈദ്ഗാഹില്‍ പരിശോധന നടത്താന്‍ കമ്മീഷനെ നിയോഗിക്കണമെന്ന ഹര്‍ജി അനുവദിച്ച് അലഹബാദ് ഹൈക്കോടതി
കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് മസ്ജിദ് സർവേ: ഹർജി തള്ളി സുപ്രീം കോടതി

മുൻപ് ഇതേ ആവശ്യവുമായി ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിർമാൺ ട്രസ്റ്റ് സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. കൂടാതെ തർക്കവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അലഹബാദ് ഹൈക്കോടതിക്ക് വിടണമെന്നും ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം 2023 മേയിൽ മഥുര കോടതിയുടെ മുൻപാകെയുണ്ടായിരുന്ന ഹർജികളെല്ലാം അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു.

logo
The Fourth
www.thefourthnews.in