മുദ്രവെച്ച കവറിലെ ആരോപണങ്ങള്‍ അവ്യക്തം;
മീഡിയവണ്‍ സംപ്രേഷണ വിലക്കിൽ വാദം പൂർത്തിയായി; വിധി പിന്നീട്

മുദ്രവെച്ച കവറിലെ ആരോപണങ്ങള്‍ അവ്യക്തം; മീഡിയവണ്‍ സംപ്രേഷണ വിലക്കിൽ വാദം പൂർത്തിയായി; വിധി പിന്നീട്

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക
Updated on
1 min read

മീഡിയവൺ ചാനലിനെതിരെ മുദ്ര വെച്ച കവറില്‍ കേന്ദ്ര സർക്കാർ സമർപ്പിച്ച ഫയലുകളിലെ ആരോപണങ്ങള്‍ അവ്യക്തമാണെന്ന് സുപ്രീംകോടതി നിരീക്ഷണം. ചാനലിനെതിരായ സംപ്രേഷണ വിലക്കില്‍ കോടതി പിന്നീട് വിധി പറയും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.

മീഡിയവണിന്റെയും കേന്ദ്രസർക്കാരിന്റെയും വാദം ഇന്ന് പൂർത്തിയായി. കേന്ദ്രം സമർപ്പിച്ച ഫയലിലെ 807, 808 പേജുകളിലെ അഞ്ചാം ഖണ്ഡികയും 839, 840 പേജുകളിലെ മിനുട്സും പരിശോധിച്ച ശേഷമാണ് ആരോപണങ്ങള്‍ അവ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചത്. ഇക്കാര്യം ഹൈക്കോടതിയും ഉന്നയിച്ചിട്ടുണ്ടെന്ന് ബെഞ്ച് സൂചിപ്പിച്ചു.

logo
The Fourth
www.thefourthnews.in