ബിബിസിക്കെതിരെ കേസ്; ഫെമ നിയമം ലംഘിച്ചെന്ന് ഇഡി

ബിബിസിക്കെതിരെ കേസ്; ഫെമ നിയമം ലംഘിച്ചെന്ന് ഇഡി

ബിബിസിയുടെ ഡല്‍ഹി മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഇഡി നടപടി.
Updated on
1 min read

അന്താരാഷ്ട്ര മാധ്യമമായ ബിബിസിക്ക് എതിരെ ഇഡി കേസ്. വിദേശ ഫണ്ട് സ്വീകരിച്ചതില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിബിസിക്കെതിരെ കേസെടുത്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബിബിസിയുടെ ഡല്‍ഹി മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഇഡി നടപടി. 60 മണിക്കൂറിലധികം നീണ്ട പരിശോധനയായിരുന്നു ബിബിസിയുടെ ഓഫീസുകളില്‍ നടന്നത്. ബിബിസി ഇന്ത്യ ഓഫീസിലെ 2012 മുതലുള്ള സാമ്പത്തിക രേഖകളുടെ സര്‍വ്വേയാണ് നടത്തിയത് എന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ വിശദീകരണം.

ബിബിസിക്കെതിരെ കേസ്; ഫെമ നിയമം ലംഘിച്ചെന്ന് ഇഡി
ബിബിസി ഓഫീസില്‍ പരിശോധന; രേഖകളും ഫോണുകളും പിടിച്ചെടുത്തു

ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി ''ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' ബിബിസി പുറത്തുവിട്ടതിന് പിന്നാലെയാണ് പരിശോധന. ജനുവരി 18നാണ് ബിബിസി അന്വേഷണത്മക ഡോക്യുമെന്ററിയുടെ ആദ്യഭാഗം പുറത്തുവിട്ടത്. 2002 ലെ ഗുജറാത്ത് കലാപത്തെ പറ്റി ബ്രിട്ടന്‍ നടത്തിയ അന്വേഷണത്തെ ആസ്പദമാക്കിയായിരുന്നു ഡോക്യുമെന്ററി. തുടര്‍ന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.ജനുവരി 21ന്, വിവരസാങ്കേതിക നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് വിവാദ ഡോക്യുമെന്ററിയുടെ യൂട്യൂബ് ലിങ്കുകളും ട്വിറ്റര്‍ പോസ്റ്റുകളും വീഡിയോകളും തടയാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു.

logo
The Fourth
www.thefourthnews.in