പൗരത്വ ഭേദഗതി നിയമം അടുത്ത മാസം നടപ്പാക്കും; വിജ്ഞാപനം മാർച്ച് ആദ്യ വാരമെന്ന് റിപ്പോർട്ട്

പൗരത്വ ഭേദഗതി നിയമം അടുത്ത മാസം നടപ്പാക്കും; വിജ്ഞാപനം മാർച്ച് ആദ്യ വാരമെന്ന് റിപ്പോർട്ട്

നിയമം മുസ്ലിങ്ങളോട് വിവേചനം കാണിക്കുന്നുവെന്നും ഭരണഘടനയുടെ മതേതര തത്വങ്ങളുടെ ലംഘനമാണെന്നും രൂക്ഷ വിമർശനങ്ങളുണ്ട്
Updated on
1 min read

പൗരത്വ ഭേദഗതി നിയമം അടുത്ത മാസം നടപ്പിലാക്കുമെന്ന് റിപ്പോർട്ട്. എൻഡിടിവിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. പൗരത്വത്തിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കേന്ദ്രം സജ്ജമാക്കി. സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലില്ലാതെ പൗരത്വം നല്‍കാനാണ് ഈ നീക്കം.

പൗരത്വ ഭേദഗതി നിയമം അടുത്ത മാസം നടപ്പാക്കും; വിജ്ഞാപനം മാർച്ച് ആദ്യ വാരമെന്ന് റിപ്പോർട്ട്
പതഞ്ജലിക്ക് കോടതിയലക്ഷ്യ നോട്ടീസ്; പരസ്യം നൽകുന്നതിനും വിലക്ക്, കേന്ദ്രസർക്കാർ കണ്ണടയ്ക്കുകയാണോയെന്നും സുപ്രീം കോടതി

വിജ്ഞാപനം മാർച്ച് ആദ്യ ആഴ്ച ഉണ്ടാകുമെന്നാണ് സൂചനകൾ. പൗരത്വ ഭേദഗതി നിയമ(സിഎഎ)ത്തിനു കീഴിൽ പൗരത്വത്തിനുവേണ്ടി അപേക്ഷിക്കാനും അതിന്റെ തുടർനടപടികൾക്കും വേണ്ടിയുമാണ് ഓൺലൈൻ സംവിധാനം സജ്ജമാക്കിയിട്ടുള്ളത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.

സിഎഎ നിയമ വ്യവസ്ഥകളനുസരിച്ച് ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് 2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയ മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് ( ഹിന്ദുക്കൾ, സിഖുകാർ, ജൈനർ, ബുദ്ധമതക്കാർ, പാർസികൾ, ക്രിസ്ത്യാനികൾ) ഇന്ത്യൻ പൗരത്വം നൽകുമെന്നായിരുന്നു പ്രധാന പ്രഖ്യാപനം. നിയമം മുസ്ലിങ്ങളോട് വിവേചനം കാണിക്കുന്നുവെന്നും ഭരണഘടനയുടെ മതേതര തത്വങ്ങളുടെ ലംഘനമാണെന്നും രൂക്ഷ വിമർശനങ്ങളുണ്ട്.

പൗരത്വ ഭേദഗതി നിയമം അടുത്ത മാസം നടപ്പാക്കും; വിജ്ഞാപനം മാർച്ച് ആദ്യ വാരമെന്ന് റിപ്പോർട്ട്
രാജ്യസഭാ തിരഞ്ഞെടുപ്പ്: കർണാടകയിൽ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്ത് ബിജെപി എംഎൽഎ

മ്യാൻമറിൽ പീഡനമനുഭവിക്കുന്ന റോഹിങ്ക്യകളെയും ചൈനയിൽ നിന്നുള്ള ടിബറ്റൻ ബുദ്ധമതക്കാരെയും ശ്രീലങ്കയിൽ നിന്നുള്ള തമിഴരെയും സിഎഎയിൽനിന്ന് ഒഴിവാക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങൾ. വിദ്യാർഥി പ്രക്ഷോഭങ്ങൾ ഉൾപ്പെടെ വലിയ സമരങ്ങളായിരുന്നു രാജ്യത്താകമാനം നടന്നത്.

രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട വൻ പ്രതിഷേധങ്ങൾക്കിടയിലും 2019-ലാണ് നിയമം പാസാക്കിയത്. 2019 ഡിസംബര്‍ 10ന് ലോക്‌സഭയിലും, രാജ്യസഭയില്‍ ഡിസംബര്‍ 11നുമാണ് പൗരത്വ ഭേദഗതി ബില്‍ പാസായത്. 2020 ജനുവരി 10ന് കേന്ദ്രം നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയെങ്കിലും ഭേദഗതി ചെയ്തിരുന്നില്ല. കഴിഞ്ഞ വർഷം ഡിസംബർ 27ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സിഎഎ നടപ്പാക്കുന്നത് തടയാൻ ആർക്കും കഴിയില്ലെന്ന് പറഞ്ഞിരുന്നു. സിഎഎ നടപ്പാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധരാണെന്ന് അമിത് ഷാ കൊൽക്കത്തയിൽ നടന്ന പാർട്ടി യോഗത്തിലാണ് വ്യക്തമാക്കിയത്.

സംവിധാനങ്ങൾ പ്രവർത്തനസജ്ജമാകുന്നതോടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ചുവരെ അപേക്ഷകൾ നൽകാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 2024 മാർച്ച് മുപ്പതോടെ സിഎഎ നടപ്പിലാക്കുമെന്ന് ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും കഴിഞ്ഞ വർഷം നവംബറിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in