'ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച പുരാവസ്തുക്കൾ തിരികെ ലഭിക്കും'; അമേരിക്കന്‍ സന്ദർശനത്തിൽ ഉറപ്പ് ലഭിച്ചെന്ന് നരേന്ദ്ര മോദി

'ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച പുരാവസ്തുക്കൾ തിരികെ ലഭിക്കും'; അമേരിക്കന്‍ സന്ദർശനത്തിൽ ഉറപ്പ് ലഭിച്ചെന്ന് നരേന്ദ്ര മോദി

പുരാവസ്തുക്കൾ രാജ്യത്തിന് മടക്കി നൽകാനുള്ള തീരുമാനത്തിലൂടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വൈകാരിക ബന്ധമാണ് വ്യക്തമാകുന്നതെന്ന് മോദി പറഞ്ഞു.
Updated on
1 min read

ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട് അമേരിക്കയിലെത്തിയ പുരാവസ്തുക്കൾ തിരികെ നൽകുമെന്ന് അമേരിക്ക അറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിദിന യുഎസ് സന്ദർശനത്തിന്റെ അവസാന ദിവസത്തിൽ റൊണാൾഡ് റീഗൻ സെന്ററിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

"നമ്മുടെ രാജ്യത്ത് നിന്ന് മോഷ്ടിച്ച് കൊണ്ട് പോയ നൂറിലധികം പുരാവസ്തുക്കൾ ഇന്ത്യക്ക് മടക്കി തരാൻ അമേരിക്ക തീരുമാനിച്ചതിൽ സന്തോഷമുണ്ട്. ഈ പുരാവസ്തുക്കൾ നിയമപരമായോ അല്ലാതെയോ എങ്ങനെയൊക്കെയോ അന്താരാഷ്ട്ര വിപണിയിൽ എത്തിച്ചേർന്നിരുന്നു. നഷ്ടപ്പെട്ടെന്ന് കരുതിയ പുരാവസ്തുക്കൾ മടക്കി തരാൻ തീരുമാനിച്ചതിൽ അമേരിക്കൻ സർക്കാരിനോട് നന്ദി അറിയിക്കുകയാണ്"പ്രധാനമന്ത്രി പറഞ്ഞു.

'ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച പുരാവസ്തുക്കൾ തിരികെ ലഭിക്കും'; അമേരിക്കന്‍ സന്ദർശനത്തിൽ ഉറപ്പ് ലഭിച്ചെന്ന് നരേന്ദ്ര മോദി
'ഇന്ത്യയിൽ ഒരു വിവേചനവുമില്ല, ഞങ്ങളുടെ രക്തത്തിൽ ജനാധിപത്യം അലിഞ്ഞ് ചേർന്നിരിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി

പുരാവസ്തുക്കൾ രാജ്യത്തിന് മടക്കി അയക്കാനുള്ള തീരുമാനത്തിലൂടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വൈകാരിക ബന്ധമാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സാംസ്കാരികവും മതപരവുമായി പ്രാധാന്യമായുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി പുരാവസ്തുക്കൾ രാജ്യത്ത് നിന്ന് മോഷ്ടിക്കപ്പെടുകയും വിദേശത്തേയ്ക്ക് കടത്തപ്പെടുകയും ചെയ്തിരുന്നു. നഷ്ടപ്പെട്ടു പോയ പുരാവസ്തുക്കളും സാംസ്കാരിക പൈതൃകവും തിരികെ കൊണ്ടുവരാൻ പ്രത്യേക നടപടി സ്വീകരിച്ചതായും ഇന്ത്യന്‍ സര്‍ക്കാരും പ്രസ്താവനയിൽ വ്യക്തമാക്കി.

'ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച പുരാവസ്തുക്കൾ തിരികെ ലഭിക്കും'; അമേരിക്കന്‍ സന്ദർശനത്തിൽ ഉറപ്പ് ലഭിച്ചെന്ന് നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസില്‍; ജോ ബൈഡനുമായി നിർണായക ചർച്ച

വിദേശ സന്ദർശന വേളകളിൽ ആഗോള നേതാക്കന്മാരോടും ബഹുരാഷ്ട്ര സ്ഥാപനങ്ങളോടും പ്രധാനമന്ത്രി ഈ വിഷയം ചർച്ച ചെയ്തിരുന്നു. അങ്ങനെ 251 പുരാവസ്തുക്കൾ രാജ്യത്തേയ്ക്ക് മടക്കി എത്തിച്ചിരുന്നു. ഇതിൽ 238 എണ്ണവും 2014ൽ മോദി അധികാരത്തിലേറിയ ശേഷമാണ് തിരികെ കിട്ടിയത്.

logo
The Fourth
www.thefourthnews.in