അണ്ണാമലൈയെ വിമർശിച്ചു; ബിജെപി നേതാവ് തമിഴിസൈ സൗന്ദർരാജനെ സ്റ്റേജിൽ വെച്ച് ശാസിച്ച് അമിത് ഷാ, വീഡിയോ

അണ്ണാമലൈയെ വിമർശിച്ചു; ബിജെപി നേതാവ് തമിഴിസൈ സൗന്ദർരാജനെ സ്റ്റേജിൽ വെച്ച് ശാസിച്ച് അമിത് ഷാ, വീഡിയോ

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്
Updated on
1 min read

തമിഴ്‌നാട് ബിജെപി നേതാവും തെലങ്കാന മുൻ ഗവർണറുമായ തമിഴിസൈ സൗന്ദർരാജനെ പരസ്യമായി ശാസിച്ച് മുതിര്‍ന്ന ബിജെപി നേതാവ് അമിത് ഷാ. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയെ വിമർശിച്ചുകൊണ്ട് തമിഴിസൈയുടെ പരാമർശം പുറത്തുവന്നതിന് പിന്നാലെയാണ് അമിത് ഷായുടെ ശാസന. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ചായിരുന്നു സംഭവം.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ അമിത് ഷായെയും മുൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിനെയും അഭിവാദ്യം ചെയ്ത് മുന്നോട്ടേക്ക് നടന്ന തമിഴിസൈയെ സമീപത്തേക്ക് വിളിച്ചായിരുന്നു അമിത് ഷായുടെ ശാസന.

അമിത് ഷായോട് തന്റെ ഭാഗം വിശദീകരിക്കാൻ തമിഴിസൈ ശ്രമിക്കുന്നുണ്ടെങ്കിലും അത് തടഞ്ഞുകൊണ്ട് അമിത് ഷാ ശാസന തുടരുകയായിരുന്നു. തമിഴ്‌നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള അണ്ണാമലൈയുടെ തീരുമാനത്തിനെതിരെ നേരത്തെ രംഗത്തെത്തിയ തമിഴിസൈ തിരഞ്ഞെടുപ്പിന് പിന്നാലെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു.

അണ്ണാമലൈയെ വിമർശിച്ചു; ബിജെപി നേതാവ് തമിഴിസൈ സൗന്ദർരാജനെ സ്റ്റേജിൽ വെച്ച് ശാസിച്ച് അമിത് ഷാ, വീഡിയോ
'കൊടിയിൽ മാത്രം ജനാധിപത്യമുള്ളവരുടെ ഇടിമുറി രാഷ്ട്രീയം തുറന്നുകാട്ടി'; വിജയകാരണം വ്യക്തമാക്കി നിതിൻ ഫാത്തിമ

പാർട്ടിയിൽ സമീപകാലത്ത് സാമൂഹ്യവിരുദ്ധരെ എടുത്തിട്ടുണ്ടെന്നും തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക്് കൃത്യമായ പദ്ധതിയുണ്ടായിരുന്നില്ലെന്നും തമിഴിസൈ വിമർശിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ അണ്ണാമലൈ കാര്യമായി പ്രവർത്തിച്ചില്ലെന്നും അവർ പറഞ്ഞിരുന്നു.

അണ്ണാമലൈയ്ക്ക് മുമ്പ് തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷയായിരുന്നു തമിഴിസൈ സൗന്ദർരാജൻ. അതേസമയം, അമിത് ഷായുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ അണ്ണാമലൈയെ പിന്തുണയ്ക്കുന്നവരും തമിഴിസൈയെ പിന്തുണയ്ക്കുന്നവരും സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും ബിജെപിക്ക് ലഭിച്ചിരുന്നില്ല. കോയമ്പത്തൂരിൽ നിന്നും ചെന്നൈ സൗത്തിൽ നിന്നും മത്സരിച്ച അണ്ണാമലൈയും തമിഴിസൈ സൗന്ദരരാജനും പരാജയപ്പെടുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in