ചൈനയുമായുള്ള അതിർത്തിത്തർക്കത്തിനിടെ അമിത് ഷാ അരുണാചലിലേക്ക്

ചൈനയുമായുള്ള അതിർത്തിത്തർക്കത്തിനിടെ അമിത് ഷാ അരുണാചലിലേക്ക്

ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അരുണാചൽ പ്രാദേശിലേക്കുള്ള അമിത് ഷായുടെ ആദ്യ സന്ദർശനമാണിത്
Updated on
1 min read

ചൈനയുമായി അതിർത്തിത്തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അരുണാചൽ പ്രദേശിൽ. അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണരേഖ(എൽഎസി)യ്ക്കു സമീപമുള്ള തന്ത്രപ്രധാന ഗ്രാമമായ കിബിത്തൂ ഇന്ന് സന്ദർശിക്കുന്ന ഷാ 'വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം' (വിവിപി) ഉദ്‌ഘാടനം ചെയ്യും.

ദിവസങ്ങൾക്ക് മുൻപാണ് അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് ചൈന പുനർനാമകരണം ചെയ്തത്

അരുണാചൽ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ വടക്കൻ അതിർത്തിയോട് ചേർന്നുള്ള 19 ജില്ലകളിലെ 46 ബ്ലോക്കുകളിലായി 2,967 ഗ്രാമങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലും സമഗ്ര വികസനത്തിനായി തയ്യാറാക്കിയ കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് വിവിപി. ഈ അതിർത്തി ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിനായി 2022-23 മുതൽ 2025-26 വരെയുള്ള സാമ്പത്തിക വർഷത്തേക്കുള്ള പരിപാടിക്കായി 4,800 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ആന്ധ്രാപ്രദേശിലെ 455 ഉൾപ്പെടെ 662 വില്ലേജുകളാണ് മുൻഗണനാ കവറേജിനായി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ അരുണാചൽ പ്രദേശിലെ 455 ഗ്രാമങ്ങൾ ഉൾപ്പെടുന്നു.

ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അരുണാചൽ പ്രാദേശിലേക്കുള്ള അമിത് ഷായുടെ ആദ്യ സന്ദർശനമാണിത്. കിബിത്തൂവിൽ 'ഗോൾഡൻ ജൂബിലി ബോർഡർ ഇല്യൂമിനേഷൻ പ്രോഗ്രാമിന്' കീഴിൽ നിർമിച്ച ഒമ്പത് ചെറുകിയ ജലവൈദ്യുത പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ലികാബലി (അരുണാചൽ പ്രദേശ്), ചപ്ര (ബീഹാർ), നൂറനാട് (കേരളം), വിശാഖപട്ടണം (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

അതിർത്തിയിലെ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസുമായി അമിത് ഷാ സംവദിക്കും. ഏപ്രിൽ 11 ന് അദ്ദേഹം നാംതി ഫീൽഡ് സന്ദർശിച്ച് വാലോംഗ് യുദ്ധസ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കും.

ദിവസങ്ങൾക്ക് മുൻപാണ് അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് ചൈന പുനർനാമകരണം ചെയ്തത്. പിന്നാലെ അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണെന്ന് പറഞ്ഞ് സ്ഥലങ്ങളുടെ പേരുമാറ്റിയ ചൈനയുടെ നീക്കത്തെ ഇന്ത്യ തള്ളിയിരുന്നു. ഇതിനുശേഷം ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം മോശം അവസ്ഥയിലാണ്. ദക്ഷിണ ടിബറ്റ് എന്ന് വിശേഷിപ്പിച്ചുകൊണ്ട് അരുണാചൽ പ്രദേശ് തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം.

logo
The Fourth
www.thefourthnews.in