'സർക്കാരിന് എന്നെ ഭയം'; വീഡിയോയുമായി അമൃത്പാൽ സിങ്; അറസ്റ്റിലായവർക്ക് വേണ്ടി രംഗത്തിറങ്ങാൻ സിഖ് സമുദായത്തോട് ആഹ്വാനം

'സർക്കാരിന് എന്നെ ഭയം'; വീഡിയോയുമായി അമൃത്പാൽ സിങ്; അറസ്റ്റിലായവർക്ക് വേണ്ടി രംഗത്തിറങ്ങാൻ സിഖ് സമുദായത്തോട് ആഹ്വാനം

ഇതൊരു പരീക്ഷണ സമയമാണെന്നും എന്നാൽ ഗുരുവിന്റെ അനുഗ്രഹം മൂലം പോലീസില്‍ നിന്ന് രക്ഷപ്പെടാൻ സാധിച്ചെന്നും വീഡിയോ
Updated on
1 min read

പോലീസിന്റെ തിരച്ചില്‍ പത്താം ദിവസവും തുടരുമ്പോള്‍ സർക്കാരിനെ വെല്ലുവിളിച്ച് ഖലിസ്ഥാൻ വാദിയും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാൽ സിങിന്റെ വീഡിയോ. സർക്കാരിന് തന്നെ ഒന്നും ചെയ്യാൻ കഴിയില്ല. സർക്കാരിന് തന്നെ ഭയമാണെന്നും വീഡിയോയില്‍ പറയുന്നു. അറസ്റ്റിലായ സിഖ് യുവാക്കള്‍ക്ക് വേണ്ടി രംഗത്തിറങ്ങാൻ സിഖ് സമുദായത്തോട് അമൃത്പാല്‍ ആഹ്വാനം ചെയ്തു. ഒളിവിൽ പോയ ശേഷമുള്ള ആദ്യത്തെ പ്രതികരണമാണിത്.

'സർക്കാരിന് എന്നെ ഭയമാണ്. ഒന്നും ചെയ്യാൻ കഴിയില്ല. പറ്റുമായിരുന്നെങ്കിൽ പോലീസിന് വീട്ടിൽ വന്ന് നേരത്തെ അറസ്റ്റ് ചെയ്യാമായിരുന്നു' അമൃത്പാൽ സിങ്ങ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന്റ ലൈവിലൂടെയാണ് അമൃത്പാൽ രംഗത്തെത്തിയത്. 'അറസ്റ്റ് ചെയ്യാൻ വന്ന ആയിരക്കണക്കിന് പോലീസുകാരിൽ നിന്ന് സർവ്വശക്തൻ എന്നെ രക്ഷപെടുത്തി'. ഇതൊരു പരീക്ഷണ സമയമാണെന്നും എന്നാൽ ഗുരുവിന്റെ അനുഗ്രഹം മൂലം പോലീസില്‍ നിന്ന് രക്ഷപ്പെടാൻ സാധിച്ചെന്നും വീഡിയോയില്‍ പറയുന്നു.

'സർക്കാരിന് എന്നെ ഭയം'; വീഡിയോയുമായി അമൃത്പാൽ സിങ്; അറസ്റ്റിലായവർക്ക് വേണ്ടി രംഗത്തിറങ്ങാൻ സിഖ് സമുദായത്തോട് ആഹ്വാനം
പത്ത് ദിവസമായിട്ടും കാണാമറയത്ത്; പോലീസിന് തലവേദനയായി അമൃത്പാൽ സിങ്

മാർച്ച് 18ന് ആയിരുന്നു അമൃത്പാൽ സിങ് ഒളിവിൽ പോയത്. പഞ്ചാബിൽ നിന്നും നേപ്പാളിലേക്ക് അമൃത്പാൽ രക്ഷപെട്ടിരിക്കാം എന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാൽ, അമൃത്പാൽ സിങ്ങ് ഇന്ന് കീഴടങ്ങുമെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം, തീവ്രശ്രമങ്ങൾ നടത്തിയിട്ടും അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിൽ പഞ്ചാബ് സർക്കാർ ബുധനാഴ്ച അറിയിച്ചു.

logo
The Fourth
www.thefourthnews.in