കുനോ ദേശീയോദ്യാനത്തില്‍ വീണ്ടും ചീറ്റ ചത്തു; നാല് മാസത്തിനുള്ളില്‍ ഏഴാമത്തേത്

കുനോ ദേശീയോദ്യാനത്തില്‍ വീണ്ടും ചീറ്റ ചത്തു; നാല് മാസത്തിനുള്ളില്‍ ഏഴാമത്തേത്

തേജസ് എന്ന ആണ്‍ ചീറ്റയാണ് ഇന്ന് 2 മണിയോടെ ചത്തത്
Updated on
1 min read

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു. തേജസ് എന്ന ആണ്‍ ചീറ്റയാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ ചത്തത്. നാല് മാസത്തിനുള്ളില്‍ ഏഴാമത്തെ ചീറ്റയാണ് ചാകുന്നത്.

രാവിലെ പതിനൊന്നോടെ ചീറ്റയുടെ കഴുത്തിലെ മുറിവുകള്‍ നിരീക്ഷിച്ച് ഡോക്ടര്‍മാരെ അറിയിച്ചു. മുറിവുകള്‍ പരിശോധിച്ച് ഉണങ്ങാനുള്ള മരുന്നുപുരട്ടാന്‍ ഡോക്ടർമാർ ചീറ്റയെ മയക്കി. എന്നാൽ രണ്ട് മണിക്ക് പരിശോധിക്കുമ്പോൾ ചീറ്റ ചത്തിരുന്നു.

''ഉച്ചയ്ക്ക് രണ്ടോടെയാണ് തേജസ് എന്ന ആണ്‍ ചീറ്റയെ ചത്തനിലയില്‍ കണ്ടത്. പരുക്കുകള്‍ പരിശോധിച്ചുവരികയാണ്. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കണ്ടെത്താനാകും,'' പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ.എസ് ചൗഹാന്‍ പറഞ്ഞു.

കുനോ ദേശീയോദ്യാനത്തില്‍ വീണ്ടും ചീറ്റ ചത്തു; നാല് മാസത്തിനുള്ളില്‍ ഏഴാമത്തേത്
കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു

മാര്‍ച്ച് 27 ന് സാഷ എന്ന പെണ്‍ ചീറ്റ വൃക്കരോഗം മൂലം ചത്തിരുന്നു. ഏപ്രില്‍ 23 ന് ഉദയ് എന്ന ആൺ ചീറ്റ ഹൃദയാഘാതം മൂലവും മെയ് ഒൻപതിന് ദക്ഷ എന്ന പെണ്‍ ചീറ്റ ഇണചേരല്‍ ശ്രമത്തിനിടെയുള്ള ആണ്‍ ചീറ്റകളുടെ ആക്രമണത്താലും ചത്തിരുന്നു. മോശം കാലാവസ്ഥയും നിര്‍ജ്ജലീകരണവും കാരണം മെയ് 25ന് രണ്ട് ചീറ്റക്കുട്ടികളും ചത്തു.

രണ്ട് മാസത്തിനുള്ളില്‍ നാല് ചീറ്റകളും മൂന്ന് കുഞ്ഞുങ്ങളും ഉള്‍പ്പെടെ ഒൻപത് ചീറ്റകള്‍ ചത്തതിനുപിന്നില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന വാദം കേന്ദ്രം നിഷേധിച്ചു.

''ചീറ്റകളുടെയും മൂന്ന് ചീറ്റക്കുട്ടികളുടെയും മരണത്തില്‍ പിന്നില്‍ ഒരു വീഴ്ചയുമില്ല. ഗ്ലോബല്‍ വൈല്‍ഡ് ലൈഫ് ലിറ്ററേച്ചറില്‍ ചീറ്റക്കുഞ്ഞുങ്ങളുടെ മരണസാധ്യതകളെ കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്,'' ദേശിയോദ്യാനത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കുനോ ദേശീയോദ്യാനത്തില്‍ വീണ്ടും ചീറ്റ ചത്തു; നാല് മാസത്തിനുള്ളില്‍ ഏഴാമത്തേത്
കുനോയിൽ നിന്നൊരു സന്തോഷ വാർത്ത! ഇന്ത്യയിലെത്തിയ ചീറ്റ 'ആശ' ഗർഭിണിയെന്ന് സൂചന

ആറ് മരണങ്ങളെത്തുടര്‍ന്ന് മെയില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ വന്യജീവി വിദഗ്ധന്‍ വിന്‍സെന്റ് വാന്‍ ഡെര്‍ മെര്‍വെ കൂടുതല്‍ മരണങ്ങള്‍ പ്രവചിച്ചിരുന്നു. അടുത്ത ഏതാനും മാസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ചീറ്റകളെ വ്യാപിപ്പിക്കുന്ന പദ്ധതി കൂടി വരുമ്പോള്‍ ഇനിയും ചീറ്റകൾ ചാകാന്‍ സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in