കോപ്പിയടിക്ക് ലോക്കിട്ട് യുപി; പരീക്ഷ എഴുതാതെ 'മുങ്ങിയത്' മൂന്ന് ലക്ഷത്തിലധികം വിദ്യാർഥികള്‍

കോപ്പിയടിക്ക് ലോക്കിട്ട് യുപി; പരീക്ഷ എഴുതാതെ 'മുങ്ങിയത്' മൂന്ന് ലക്ഷത്തിലധികം വിദ്യാർഥികള്‍

റൂം ഇന്‍സ്‍പെക്ടർമാരായി വ്യാജന്മാർ എത്താതിരിക്കാനുള്ള മാർഗങ്ങള്‍ ഉള്‍പ്പെടെ സ്വീകരിച്ചിരുന്നു
Updated on
1 min read

കോപ്പിയടി തടയുന്നതിനായി കർശനമാർഗങ്ങളോടെ നടത്തിയ ഉത്തർ പ്രദേശ് ഹൈ സ്കൂള്‍ ബോർഡ്, ഇന്റർമീഡിയേറ്റ് പരീക്ഷകള്‍ക്ക് ഹാജരാകാതിരുന്നത് മൂന്ന് ലക്ഷത്തിലധികം വിദ്യാർഥികള്‍. റൂം ഇന്‍സ്പെക്ടർമാർക്ക് ബാർ കോഡ് ഉള്‍പ്പെടുത്തിയ ഐഡി കാർഡുകള്‍, സിസിടിവി കാമറകള്‍, പോലീസ് നിരീക്ഷണം, പരീക്ഷാകേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ നിരീക്ഷണം എന്നിവയാണ് സ്വീകരിച്ച മാർഗങ്ങള്‍.

പരീക്ഷയുടെ ആദ്യ ദിനം 3.33 ലക്ഷം കുട്ടികളാണ് ഹാജരാകാതിരുന്നത്. അഞ്ച് കോപ്പിയടി ശ്രമങ്ങളും പിടികൂടി. ഇവർക്കെതിരെ നടപടിയെടുക്കാനൊരുങ്ങുകാണ് അധികൃതർ.

നിരീക്ഷണത്തിനായി സ്വീകരിച്ച നടപടികള്‍

റൂം ഇന്‍സ്പെക്ടർമാരായി വ്യാജന്മാർ എത്താതിരിക്കുന്നതിനായാണ് ബാർ കോഡ് ഉള്‍പ്പെടുത്തിയിട്ടുള്ള ഐഡി കാർഡുകള്‍ അവതരിപ്പിച്ചത്. കോപ്പിയടി നടക്കാന്‍ സാധ്യതയുള്ള പരീക്ഷാകേന്ദ്രങ്ങളില്‍ നിരീക്ഷണം കർശനമാക്കി. ഇതിന് സിസിടിവി കാമറയുടെ സഹായം മാത്രമല്ല പോലീസ് സാന്നിധ്യവും ഉപയോഗിച്ചിട്ടുണ്ട്.

കോപ്പിയടിക്ക് ലോക്കിട്ട് യുപി; പരീക്ഷ എഴുതാതെ 'മുങ്ങിയത്' മൂന്ന് ലക്ഷത്തിലധികം വിദ്യാർഥികള്‍
കർഷകസമരം: ഒരു കര്‍ഷകന്‍കൂടി മരിച്ചു; രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഹരിയാന പോലീസ്, മുപ്പതോളം പേർക്ക് പരുക്ക്

സാങ്കേതികവിദ്യയുടെ സഹായം

ചോദ്യപേപ്പറുകളുടെ സുരക്ഷയുറപ്പാക്കുന്നതിന് പരീക്ഷാകേന്ദ്രങ്ങള്‍ മാത്രമല്ല സ്ട്രോങ് റൂമുകളും ഓണ്‍ലൈന്‍ നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. ഇവയുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിരിക്കുന്നത് പ്രധാന അഡ്മിനിസ്ട്രേറ്റീവ് ഓഫിസുകളിലാണ്. ലക്നൗവിലെ ഡയറക്ടറേറ്റ് ഓഫ് എജുക്കേഷന്‍, പ്രയാഗ്‌രാജിലെ സെക്കന്‍ഡറി എജുക്കേഷന്‍ കൗണ്‍സില്‍ ഹെഡ്‌ക്വാട്ടേഴ്സ് എന്നിവയാണ് ഇതിനായി തിരഞ്ഞെടുത്തത്. ജില്ലാതല കണ്‍ട്രോള്‍ റൂമുകളും തയാറാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in