ബലാല്‍സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ; 'അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024' സഭയില്‍ അവതരിപ്പിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍

ബലാല്‍സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ; 'അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024' സഭയില്‍ അവതരിപ്പിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍

ബില്‍ പാസാക്കാനായി പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേര്‍ക്കുകയായിരുന്നു
Published on

ബലാല്‍സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷയോ ജീവപര്യന്തമോ ഉറപ്പാക്കുന്ന ബലാല്‍സംഗ വിരുദ്ധബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊല്ലപ്പെടുത്തിയിനു പിന്നാലെയാണ് പ്രത്യേക നിയമം കൊണ്ടുവന്നത്. ബില്‍ പാസാക്കാനായി പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേര്‍ക്കുകയായിരുന്നു.

'അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024'(പശ്ചിമ ബംഗാള്‍ ക്രിമിനല്‍ നിയമങ്ങളും ഭേദഗിതിയും) എന്ന തലക്കെട്ടില്‍, ബലാല്‍സംഗം, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകള്‍ അവതരിപ്പിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ശക്തിപ്പെടുത്താന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. ബലാല്‍സംഗത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തികളുടെ പ്രവൃത്തി ഇരയുടെ മരണത്തില്‍ കലാശിച്ചാല്‍ വധശിക്ഷ നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

പശ്ചിമബംഗാള്‍ നിയമന്ത്രി മോളോയ് ഘടക് ആണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ കൊല്‍ക്കത്തയില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് രണ്ട് ദിവസത്തെ പ്രത്യേക നിയസഭ സമ്മേളനം വിളിച്ചുചേര്‍ത്തത്. സഭ പാസ്‌ക്കിയ ബില്‍ ഗവര്‍ണര്‍ ഒപ്പുവെയ്ക്കുന്നതോടെ നിയമമായി മാറും.

ബലാല്‍സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ; 'അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024' സഭയില്‍ അവതരിപ്പിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍
കടലില്‍ അടിയന്തര ലാന്‍ഡിങ്; രക്ഷാപ്രവര്‍ത്തനത്തിനുപോയ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററിലെ പൈലറ്റുമാര്‍ ഉള്‍പ്പെടെ മൂന്നുപേരെ കാണാതായി

ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമം പാസാക്കുമെന്ന് കഴിഞ്ഞയാഴ്ചയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചത്. പത്തു ദിവസത്തിനകം ബില്‍ പാസാക്കുമെന്നും മമത വ്യക്തമാക്കിയിരുന്നു. ''ബലാത്സംഗക്കേസുകളിലെ പ്രതികളോട് ഒരു ദാക്ഷിണ്യവും കാട്ടില്ല. പരമാവധി ശിക്ഷ ഉറപ്പാക്കും. അതിനായി പ്രത്യേക ബില്‍ പാസാക്കും. അതിനുവേണ്ടി അടുത്തയാഴ്ച നിയമസഭ ചേരുകയാണ്. ബില്‍ പാസാക്കി ഉടന്‍ ഗവര്‍ണര്‍ക്ക് അയയ്ക്കാനാണ് തീരുമാനം. അദ്ദേഹം അതില്‍ ഒപ്പുവയ്ക്കാന്‍ തയാറാകുന്നില്ലെങ്കില്‍ ഒപ്പിടുന്നതുവരെ രാജ്ഭവനു മുന്നില്‍ കുത്തിയിരിക്കാനാണ് തീരുമാനം,'' എന്നും മത പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in