രാഷ്ട്രീയ സാമൂഹ്യ അഭിപ്രായങ്ങൾ ഓൺലൈനിൽ പ്രകടിപ്പിക്കാൻ പൊതുജനം ഭയക്കുന്നു; സർവ്വേഫലം പുറത്ത്

രാഷ്ട്രീയ സാമൂഹ്യ അഭിപ്രായങ്ങൾ ഓൺലൈനിൽ പ്രകടിപ്പിക്കാൻ പൊതുജനം ഭയക്കുന്നു; സർവ്വേഫലം പുറത്ത്

ഗുജറാത്തിലെ 33 ശതമാനം ജനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും തങ്ങളുടെ രാഷ്ട്രീയ സാമൂഹ്യ അഭിപ്രായങ്ങൾ പ്രകടമാക്കാൻ ഭയപെടുന്നതായി സർവ്വേ റിപ്പോർട്ട്
Updated on
1 min read

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) എ രാജ്യത്തെ പൗരന്മാർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് നൽകുന്നു. സർക്കാരിന്റെ ഇടപെടലുകളില്ലാതെ എല്ലാ പൗരന്മാർക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനും അവകാശമുണ്ട്. എന്നാൽ രാഷ്ട്രീയവും, സാമൂഹ്യപരമായ അഭിപ്രായങ്ങൾ തുറന്ന് പറയാൻ പൊതുജനം ഭയക്കുന്നുണ്ട് എന്ന സർവേ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

രാഷ്ട്രീയ സാമൂഹ്യ അഭിപ്രായങ്ങൾ ഓൺലൈനിൽ പ്രകടിപ്പിക്കാൻ പൊതുജനം ഭയക്കുന്നു; സർവ്വേഫലം പുറത്ത്
അഡോബ് ഫയർഫ്ലൈ ഇനി മലയാളത്തിലും

എൻജിഒ കോമൺ കോസ് ആൻഡ് ലോക്‌നീതി, സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സ്റ്റഡീസ് ( സിഎസ്ഡിഎസ്) എന്നിവർ ചേർന്ന് നടത്തിയ സർവ്വേ ഫലപ്രകാരം ഗുജറാത്തിലെ 33 ശതമാനത്തോളം ആളുകൾ രാഷ്ട്രീയമോ സാമൂഹികമോ ആയ അഭിപ്രായം ഓൺലൈനിൽ പ്രകടിപ്പിക്കാൻ വിമുഖത കാണിക്കുന്നു എന്നാണ്.

സ്റ്റാറ്റസ് ഓഫ് പോലീസിങ് ഇൻ ഇന്ത്യ റിപ്പോർട്ട് 2023ൽ ആണ് ആശങ്കയുണർത്തുന്ന വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഗുജറാത്തിലെ 33 ശതമാനം ജനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റ് ഓൺലൈൻ പ്ലാറ്റ് ഫോമുകളിലൂടെയും തങ്ങളുടെ രാഷ്ട്രീയ സാമൂഹ്യ അഭിപ്രായങ്ങൾ പ്രകടമാക്കാൻ ഭയപെടുന്നതായാണ് സർവ്വേ റിപ്പോർട്ട് പറയുന്നത്. ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിലൂടെ ഉണ്ടായേക്കാവുന്ന നിയമ നടപടികളെയാണ് ജനങ്ങൾ ഭയപ്പെടുന്നത്.

ഗുജറാത്തിലെ ജനങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ സമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന സാമൂഹ്യവും രാഷ്ട്രീയ പവുമായ അഭിപ്രായങ്ങൾ മൂലം ഉണ്ടായേക്കാവുന്ന നിയമ നടപടികളെ ഭയക്കുണ്ടോ എന്ന ചോദ്യത്തിന് ഒരു വിഭാഗം ആളുകൾ ഉണ്ടെന്നാണ് മറുപടി പറഞ്ഞത്.

33 ശതമാനം ആളുകളും ഭയക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ 46 ശതമാനം ഒരു പരിധി വരെ നിയമനടപടികളെ ഭയക്കുന്നു എന്ന് അഭിപ്രായപ്പെട്ടു. നിയമനടപടികളെ വളരെ കുറച്ചു മാത്രം ഭയപ്പെടുന്നത് 9 ശതമാനം പേരാണ്. എന്നാൽ സർവ്വേ നടത്തിയതിൽ 8 ശതമാനം പേര് മാത്രം ഇത്തരം കാര്യങ്ങളിൽ ഭയപ്പെടുന്നില്ല എന്നാണ് പ്രതികരിച്ചത്.

''ഒരു സംസ്ഥാനത്ത് ഒരു പാർട്ടി ദീർഘകാലം ഭരിച്ചാൽ പൊതുസമൂഹത്തിൽ ഭയം വളരാനുള്ള സാഹചര്യം സ്വാഭാവികമാണ്, ഗുജറാത്തിലെ സ്വേച്ഛാധിപത്യം കാരണം ആളുകൾ തങ്ങളുടെ രാഷ്ട്രീയ അഭിപ്രായം പ്രകടിപ്പിക്കാൻ ഭയപ്പെടുന്നു''സർവേയിൽ പങ്കെടുത്ത ലോകനിതീ ഗുജറാത്ത് കോർഡിനേറ്റർ മഹാശ്വേതാ ദേവി പറഞ്ഞു.

സർവ്വേ പ്രകാരം ഗുജറാത്തിലെ ഗാന്ധി നഗറിലാണ് ഏറ്റവും കൂടുതൽ സിസിടിവി ക്യാമറകൾ ഉള്ളത്.ഭരണകൂടത്തിൻ്റെ നിരീക്ഷണ സംവിധാനങ്ങളെ ഗുജറാത്തികൾ അനുകൂലിക്കുന്നുണ്ട്.നിയമപാലനത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നത് അടക്കം ഭരണകൂടത്തിൻ്റെ നിരീക്ഷണ സംവിധാനങ്ങളെ ഗുജറാത്തികൾ അനുകൂലിക്കുന്നുണ്ട്.

ലോകത്തിലെ മാധ്യമ സ്വാതന്ത്ര്യം സൂചിപ്പിക്കുന്ന പ്രസ് ഫ്രീഡം സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 180 രാജ്യങ്ങളിൽ 161ആം സ്ഥാനത്താണ്.മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ 2022ൽ ഇന്ത്യ 150-ാം സ്ഥാനത്തായിരുന്നു. ഇതുമായി ചേർത്തുവേണം അഭിപ്രായപ്രകടനത്തിനുള്ള പൊതുജനത്തിൻ്റെ ഭയത്തേയും വായിക്കാൻ.

logo
The Fourth
www.thefourthnews.in