കുഞ്ഞ് അരിഹയെ വിട്ടുനൽകാതെ ജർമൻ കോടതി ; കുട്ടിയുടെ സംരക്ഷണം പ്രാദേശിക വെൽഫെയര്‍ ഏജൻസിക്ക് കൈമാറി

കുഞ്ഞ് അരിഹയെ വിട്ടുനൽകാതെ ജർമൻ കോടതി ; കുട്ടിയുടെ സംരക്ഷണം പ്രാദേശിക വെൽഫെയര്‍ ഏജൻസിക്ക് കൈമാറി

ബെർലിനിലെ സെൻട്രൽ യൂത്ത് വെൽഫെയർ ഓഫീസിനെ അരിഹയുടെ താൽക്കാലിക രക്ഷാധികാരിയായി നിയമിച്ച് കോടതി
Updated on
1 min read

ജർമനിയിൽ ശിശു സംരക്ഷണ വകുപ്പിന്റെ കസ്റ്റഡിയിലുള്ള മകളെ തിരിച്ചുനൽകണമെന്ന ഇന്ത്യൻ ദമ്പതിമാരുടെ ആവശ്യം തള്ളി കോടതി. രണ്ടരവയസുകാരി അരിഹയുടെ സംരക്ഷണ ചുമതല ശിശുസംരക്ഷണ വകുപ്പിൽനിന്ന് യുവജന സേവന വിഭാഗമായ ജുജെൻഡാറ്റിന് കൈമാറി പാങ്കോവ് കോടതി ഉത്തരവിട്ടു.

ബെർലിനിലെ സെൻട്രൽ യൂത്ത് വെൽഫെയർ ഓഫീസിനെയാണ് അരിഹയുടെ താൽക്കാലിക രക്ഷാധികാരിയായി കോടതി നിയമിച്ചത്. കുട്ടി എവിടെയായിരിക്കണമെന്ന് ഇനി അതോറിറ്റിയാണ് തീരുമാനിക്കുക.

ബെർലിനിലെ സെൻട്രൽ യൂത്ത് വെൽഫെയർ ഓഫീസിനെയാണ് അരിഹയുടെ താൽക്കാലിക രക്ഷാധികാരിയായി കോടതി നിയമിച്ചത്. കുട്ടി എവിടെയായിരിക്കണമെന്ന് ഇനി അതോറിറ്റിയാണ് തീരുമാനിക്കുക. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് അരിഹയുടെ മാതാപിതാക്കൾ അറിയിച്ചു. ഇന്ത്യൻ സർക്കാരിൽ വിശ്വാസമുണ്ടെന്നും കുട്ടിയെ നാട്ടിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി ഡോ. ജയ്ശങ്കറും പ്രവർത്തിക്കുമെന്നാണ് വിശ്വാസമെന്നും അവർ പറഞ്ഞു. അരിഹയുടെ മാതാപിതാക്കൾ ജൂൺ 15 ന് ബെർലിനിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങി.

കുഞ്ഞ് അരിഹയെ വിട്ടുനൽകാതെ ജർമൻ കോടതി ; കുട്ടിയുടെ സംരക്ഷണം പ്രാദേശിക വെൽഫെയര്‍ ഏജൻസിക്ക് കൈമാറി
'ആ രണ്ടര വയസ്സുകാരിയെ തിരിച്ചുനല്‍കണം': കുഞ്ഞ് അരിഹയെ ഇന്ത്യയിലെത്തിക്കാൻ നീക്കം ശക്തമാക്കി കേന്ദ്ര സ‍ർക്കാർ

കുട്ടിയുടെ കസ്റ്റഡി വിട്ടുകിട്ടണമെന്നാണ് മാതാപിതാക്കൾ ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ഈ അപേക്ഷ പിൻവലിച്ചു. കുഞ്ഞിനെ തിരികെ നൽകുകയോ, ഇന്ത്യൻ വെൽഫെയർ സർവീസസിന് കൈമാറുകയോ, അഹമ്മദാബാദിലെ അശോക് ജെയിൻ നടത്തുന്ന ഫോസ്റ്റർ ഹോമിലേക്ക് മാറ്റുകയോ ചെയ്യണമെന്നായിരുന്നു കുട്ടിയുടെ മാതാപിതാക്കളായ ഗുജറാത്ത് സ്വദേശികൾ ധാരായും ഭാവേഷ് ഷായും പിന്നീട് ആവശ്യപ്പെട്ടത്.

ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ രാജ്യത്ത് തിരികെ എത്തുകയെന്നത് അരിഹയുടെ അവകാശമാണെന്നും അതിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി വ്യക്തമാക്കിയിരുന്നു. കുഞ്ഞിനെ തിരിച്ചയയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജര്‍മന്‍ അംബാസഡര്‍ ഫിലിപ്പ് അക്കര്‍മാന് 59 ഇന്ത്യന്‍ എംപിമാര്‍ക്ക് കത്തയച്ചിരുന്നു. അരിഹയെ നാട്ടിലെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കുഞ്ഞിനെ മാതാപിതാക്കളുടെ കൂടെ അയയ്ക്കുന്നതിനേക്കാള്‍ സുരക്ഷിതം ജര്‍മന്‍ ഫോസ്റ്റര്‍ കെയറില്‍ നിര്‍ത്തുന്നതായിരിക്കും എന്നാണ് ജര്‍മൻ അധികൃതരുടെ വാദം.

കുഞ്ഞ് അരിഹയെ വിട്ടുനൽകാതെ ജർമൻ കോടതി ; കുട്ടിയുടെ സംരക്ഷണം പ്രാദേശിക വെൽഫെയര്‍ ഏജൻസിക്ക് കൈമാറി
കുഞ്ഞ് അരിഹയെ തിരികെ എത്തിക്കാൻ ഒറ്റക്കെട്ടായി ഇന്ത്യ; 59 എംപിമാരുടെ കത്ത്

2021 ഏപ്രിലിൽ കുട്ടി കുളിക്കുന്നതിനിടയിലുണ്ടായ തലയുടെയും നടുവിന്റെയും പരുക്ക്, 2021 സെപ്റ്റംബറിൽ ജനനേന്ദ്രിയത്തിനുണ്ടായ പരുക്ക് എന്നിവ ചൂണ്ടിക്കാട്ടിയാണ് ജർമൻ സർക്കാർ കുഞ്ഞിനെ രക്ഷിതാക്കളിൽ നിന്ന് പിരിച്ചത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് മാതാപിതാക്കള്‍ക്കെതിരെ കുറ്റം ചുമത്തുകയും കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. 2021 സെപ്റ്റംബര്‍ മുതല്‍ ജര്‍മനിയിലെ ബെര്‍ലിനിലെ ഒരു കെയര്‍ ഹോമിലാണ് കുട്ടി.

പിന്നീട് പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞെങ്കിലും കുഞ്ഞിനെ തിരിച്ചുകൊടുക്കാൻ ജര്‍മൻ സർക്കാർ തയ്യാറായില്ല. സംശയം ഉന്നയിച്ച ഡോക്ടര്‍മാരും നിലപാട് തിരുത്തി. ഡിഎന്‍എ ടെസ്റ്റ് ഉൾപ്പെടെ നടത്തി പിതൃത്വം തെളിയിച്ചു. എന്നിട്ടും കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറാനുള്ള നടപടികള്‍ നീട്ടിക്കൊണ്ടു പോവുകയാണ്.

logo
The Fourth
www.thefourthnews.in