സൈനിക ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിച്ചു

സൈനിക ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിച്ചു

അപകടത്തിൽ പെട്ടത് സൈന്യത്തിന്റെ 'ചീറ്റ' ഹെലികോപ്റ്റർ
Updated on
1 min read

അരുണാചല്‍പ്രദേശില്‍ കരസേന ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ഒരു സൈനികന്‍ മരിച്ചു. തവാങ്ങിന് സമീപമാണ് സേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഗുരുതരമായ പരുക്കേറ്റ പൈലറ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹപൈലറ്റ് ചികിത്സയിലാണ്.

കാലപ്പഴക്കം ചെന്ന ചീറ്റ, ചേതക് ഹെലികോപ്റ്ററുകള്‍ മാറ്റണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു.

ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പതിവ് സൈനിക പറക്കലിനിടെയായിരുന്നു അപകടം. രണ്ട് പൈലറ്റുമാരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇരുവരെയും ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിച്ചു. രണ്ടാമന്‍ ചികിത്സയിലാണെന്ന് സൈനിക വക്താവ് അറിയിച്ചു. അപകടകാരണം പരിശോധിച്ച് വരികയാണെന്നും സൈന്യം വ്യക്തമാക്കി.

ചീറ്റ ഹെലികോപ്റ്റര്‍ അപകടം തുടര്‍ക്കഥയാകുന്നത് സൈന്യത്തിന് തലവേദനയാവുകയാണ്. കാലപ്പഴക്കം ചെന്ന ചീറ്റ, ചേതക് ഹെലികോപ്റ്ററുകള്‍ മാറ്റണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു.

ഇന്ത്യന്‍ സൈന്യത്തില്‍ നിലവില്‍ 190 ഓളം ചീറ്റ, ചേതക്, ചീറ്റല്‍ ഹെലികോപ്റ്ററുകളാണ് ഉള്ളത്. ഇതില്‍ അഞ്ചെണ്ണം 50 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. ഭൂരിഭാഗവും 30 വര്‍ഷത്തിലേറെ പഴക്കം ചെന്നതും. സിയാച്ചിന്‍ മേഖലയിലടക്കം സാധനങ്ങള്‍ എത്തിക്കുന്നതിനും ആളുകളെ ഒഴിപ്പിക്കുന്നതിനുമടക്കം ഇവയാണ് നിരന്തരം ഉപയോഗിക്കുന്നത്.

logo
The Fourth
www.thefourthnews.in