ജമ്മു കശ്മീരിലെ കുല്‍ഗാമില്‍  
ഭീകരരുമായി ഏറ്റുമുട്ടല്‍; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

മേഖലയിൽ ഭീകരർക്കായി തിരച്ചിൽ തുടരുന്നു
Updated on
1 min read

ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. ഹലാൽ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരുടെ സാന്നിധ്യമുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് സൈന്യം തിരച്ചിലാരംഭിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഭീകരരും സൈന്യവും തമ്മിലേറ്റുമുട്ടി.

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍  
ഭീകരരുമായി ഏറ്റുമുട്ടല്‍; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായപരിധി കുറയ്ക്കണം; നിര്‍ദേശവുമായി പാര്‍ലമെന്റ് പാനല്‍

''കുല്‍ഗാമിലെ ഹലാന്‍ വനമേഖലയില്‍ ഭീകരുടെ സാന്നിധ്യത്തെപ്പറ്റിയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ഹലാന്‍ ആരംഭിച്ചത്. ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതോടെ തിരച്ചിൽ ഏറ്റുമുട്ടലിലേക്ക് വഴിമാറി. മൂന്ന് സൈനികർക്ക് വെടിവയ്പ്പിൽ ഗുരുതരമായി പരുക്കേറ്റു. ചികിത്സയിലിരിക്കെയായിരുന്നു മരണം'' - ചിനാർ ഇന്ത്യൻ സൈന്യം ട്വീറ്റ് ചെയ്തു.

മേഖലയിൽ ഭീകരർ തുടരുന്ന സാഹചര്യത്തിൽ സൈന്യം തിരച്ചിൽ ശക്തമാക്കി. കൂടുതൽ സുരക്ഷാസേനയെ ഹലാൽ വനമേഖലയിലെത്തിച്ചു.

logo
The Fourth
www.thefourthnews.in