ഗൗതം അദാനി
ഗൗതം അദാനി

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

അമേരിക്കന്‍ നിയമമനുസരിച്ച്, പ്രതികള്‍ സ്വമേധയാ കോടതിയില്‍ ഹാജരാകുമെന്ന ഉറപ്പായ പ്രതീക്ഷയില്ലെങ്കില്‍ കോടതികള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കും
Updated on
1 min read

കൈക്കൂലി, വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് കുറ്റാരോപിതനായതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ന്യൂയോര്‍ക്ക് കോടതിയില്‍ ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് മുദ്രവെച്ചിരുന്നതായി റിപ്പോര്‍ട്ട്. 2024 ഒക്ടോബര്‍ 31-ന് ജഡ്ജ് റോബര്‍ട്ട് എം ലെവി അണ്‍സീല്‍ ചെയ്യാന്‍ ഉത്തരവിട്ടതായി പരാമര്‍ശിക്കുന്ന അറസ്റ്റ് വാറണ്ടിനെക്കുറിച്ച് ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിദേശ നിയമ നിര്‍വഹണ ഏജന്‍സികള്‍ക്ക് രേഖകള്‍ നല്‍കുന്നതിനായി കുറ്റപത്രവും അറസ്റ്റ് വാറണ്ടും മുദ്രവെച്ചിരുന്നില്ല. ന്യൂയോര്‍ക്കിലെ (ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ്) യുഎസ് അറ്റോര്‍ണിയുടെ അപേക്ഷയെ തുടര്‍ന്നാണ് വാറണ്ട് മുദ്രവച്ചത്.

അമേരിക്കന്‍ നിയമമനുസരിച്ച്, പ്രതികള്‍ സ്വമേധയാ കോടതിയില്‍ ഹാജരാകുമെന്ന ഉറപ്പായ പ്രതീക്ഷയില്ലെങ്കില്‍ കോടതികള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കും. സംസ്ഥാന വൈദ്യുതി വിതരണ കമ്പനികളുമായി സൗരോര്‍ജ വൈദ്യുതി കരാറുകള്‍ നേടിയെടുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അദാനി കൈക്കൂലി നല്‍കിയതായി യുഎസ് നീതിന്യായ വകുപ്പ് ആരോപിച്ചു.

ഗൗതം അദാനി
വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

സൗരോര്‍ജ പദ്ധതിക്കായി അദാനി ഗ്രൂപ്പ് കോടികള്‍ സമാഹരിച്ച യുഎസ് ബാങ്കുകളില്‍ നിന്നും നിക്ഷേപകരില്‍ നിന്നും ഈ വസ്തുത മറച്ചുവെച്ചതായി യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ അവകാശപ്പെട്ടു. 20 വര്‍ഷത്തിനുള്ളില്‍ രണ്ട് ബില്യണ്‍ ഡോളറിലധികം ലാഭം നേടാനാകുമെന്നായിരുന്നു അദാനി ഗ്രൂപ്പിന്‌റെ പ്രതീക്ഷ.

2020 നും 2024 നും ഇടയിലാണ് കൈക്കൂലി നല്‍കിയതെന്ന് ആരോപിക്കപ്പെടുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് തള്ളുകയും വിഷയം നിയമപരമായി നേരിടുമെന്നും അറിയിക്കുകയും ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in