അരവിന്ദ് കെജ്‌രിവാൾ
അരവിന്ദ് കെജ്‌രിവാൾ

മോഹൻ ഭാഗവതിനോട് അഞ്ച് ചോദ്യങ്ങൾ: രാജിക്കുശേഷമുള്ള ആദ്യ പൊതുയോഗത്തിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെജ്‌രിവാൾ

ആർഎസ്എസിൻ്റെ ഗർഭപാത്രത്തിൽ നിന്നാണ് ബിജെപി പിറന്നത്, ബിജെപി തെറ്റാതെ ശ്രദ്ധിക്കേണ്ടത് ശ്രദ്ധിക്കേണ്ടത്‌ ആർഎസ്എസിൻ്റെ ഉത്തരവാദിത്തമാണ് - കെജ്‌രിവാൾ
Updated on
1 min read

ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷമുള്ള തൻ്റെ ആദ്യ പൊതുയോഗത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരായ കെജ്‌രിവാളിന്റെ ആക്രമണം. പാർട്ടികളെ തകർക്കാനും പ്രതിപക്ഷ സർക്കാരുകളെ താഴെയിറക്കാനും കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന" ഭാരതീയ ജനതാ പാർട്ടിയുടെ രാഷ്ട്രീയത്തോട് യോജിക്കുന്നുണ്ടോ എന്നതടക്കം ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനോട് അഞ്ച് ചോദ്യങ്ങൾ വേദിയിൽ കെജ്‌രിവാൾ ഉന്നയിച്ചു.

അരവിന്ദ് കെജ്‌രിവാൾ
ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അരവിന്ദ് കെജ്‍രിവാള്‍; രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി

ജന്തർ മന്തറിൽ നടന്ന 'ജനതാ കി അദാലത്ത്' പൊതുയോഗത്തിലായിരുന്നു കെജ്‌രിവാളിന്റെ വിമർശനം. " എല്ലാ ബഹുമാനത്തോടും കൂടി മോഹൻ ഭാഗവത്ജിയോട് അഞ്ച് ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

1.) മോദിജി പാർട്ടികളെ തകർക്കുകയും രാജ്യത്തുടനീളം സർക്കാരുകളെ വീഴ്ത്തുകയും ചെയ്യുന്ന രീതി-ഒന്നുകിൽ അവരെ പ്രലോഭിപ്പിച്ച് അല്ലെങ്കിൽ ഇഡിയേയും സിബിഐയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി, ഇത് ശരിയാണോ?

2.) മോദിജി തൻ്റെ പാർട്ടിയിൽ ഏറ്റവും അഴിമതിക്കാരായ നേതാക്കളെ ഉൾപ്പെടുത്തിയിട്ടുണ്ട്, അവരെ അഴിമതിക്കാരെന്ന് അദ്ദേഹം തന്നെ വിളിച്ചിട്ടുമുണ്ട്. അത്തരം രാഷ്ട്രീയത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ?"

3.) "ആർഎസ്എസിൻ്റെ ഗർഭപാത്രത്തിൽ നിന്നാണ് ബിജെപി പിറന്നത്, ബിജെപി വഴിതെറ്റാതെ ശ്രദ്ധിക്കേണ്ടത്‌ ആർഎസ്എസിൻ്റെ ഉത്തരവാദിത്തമാണ്, തെറ്റായ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് നിങ്ങൾ എപ്പോഴെങ്കിലും മോദിജിയെ തടഞ്ഞിട്ടുണ്ടോ?

4.) തനിക്ക് ആർഎസ്എസിൻ്റെ ആവശ്യമില്ലെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ജെപി നദ്ദ പറഞ്ഞിരുന്നു. തൻ്റെ അനിഷ്ടം കാണിക്കാൻമാത്രം മകൻ ഇത്രയും വളർന്നോ? മകൻ മാതൃസ്ഥാപനത്തോട് അനിഷ്ടം കാണിക്കുകയാണ്. ഇത് പറഞ്ഞപ്പോൾ നിങ്ങൾക്ക് വിഷമം തോന്നിയില്ലേ?

5.) 75 വയസിനുശേഷം നേതാക്കൾ വിരമിക്കുമെന്ന് നിങ്ങൾ നിയമം ഉണ്ടാക്കി. ഈ നിയമം മോദി ജിക്ക് ബാധകമല്ലെന്നാണ് അമിത് ഷാ പറയുന്നത്. അദ്വാനിജിക്ക് ബാധകമായത് എന്തുകൊണ്ട് മോദിജിക്ക് ബാധകമല്ല?

അരവിന്ദ് കെജ്‌രിവാൾ
അതിഷി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; ഒപ്പം ചുമതലയേല്‍ക്കുക അഞ്ച് മന്ത്രിമാര്‍ മാത്രം, ഏഴാമത്തെയാളെച്ചൊല്ലി തര്‍ക്കം?

തന്നെയും പാർട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവരെയും കളങ്കപ്പെടുത്താൻ ബിജെപിയും പ്രധാനമന്ത്രി മോദിയും തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ഡൽഹി മദ്യനയ അഴിമതി ചൂണ്ടിക്കാട്ടി കെജ്‌രിവാൾ വേദിയിൽ പറഞ്ഞിരുന്നു.

അഞ്ചരമാസത്തിനുശേഷം ജയിൽ മോചിതനായ കെജ്‌രിവാൾ, ആംആദ്മി (എഎപി) പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ സംബോധന ചെയ്യവെയാണ് താൻ രണ്ടുദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് അറിയിച്ചത്. തനിക്ക് നിയമത്തിന്റെ കോടതിയിൽ ലഭിച്ച നീതി, ജനങ്ങളിൽനിന്നു വേണമെന്നാണ് എഎപി നേതാവിന്റെ ആവശ്യം.

logo
The Fourth
www.thefourthnews.in