ഡൽഹി അധികാരത്തർക്കം: കേന്ദ്ര ഓർഡിനൻസിനെതിരെ പിന്തുണ തേടി രാഹുലിനേയും ഖാര്‍ഗെയേയും കാണാൻ കെജ്രിവാൾ

ഡൽഹി അധികാരത്തർക്കം: കേന്ദ്ര ഓർഡിനൻസിനെതിരെ പിന്തുണ തേടി രാഹുലിനേയും ഖാര്‍ഗെയേയും കാണാൻ കെജ്രിവാൾ

പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ അഞ്ച് പാർട്ടികളുടെ പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പുതിയ നീക്കം
Updated on
1 min read

ഡൽഹി ആധികാരത്ത‍ർക്കത്തിൽ സുപ്രീംകോടതി വിധി മറികടക്കാനുള്ള കേന്ദ്ര സർക്കാർ ഓർഡിനൻസിനെതിരെ കോണ്‍ഗ്രസിന്റെ പിന്തുണ തേടാൻ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്താൻ കെജ്രിവാൾ സമയംതേടി. വിഷയത്തിൽ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ അഞ്ച് പർട്ടികളുടെ പിന്തുണ ഉറപ്പാക്കിയതിന് പിന്നലെയാണ് എഎപി അധ്യക്ഷന്റെ പുതിയ നീക്കം. ട്വിറ്ററിലൂടെ കെജ്രിവാൾ തന്നെയാണ് വിവരം പുറത്തുവിട്ടത്.

ഡൽഹി അധികാരത്തർക്കം: കേന്ദ്ര ഓർഡിനൻസിനെതിരെ പിന്തുണ തേടി രാഹുലിനേയും ഖാര്‍ഗെയേയും കാണാൻ കെജ്രിവാൾ
ഡൽഹി അധികാരത്തർക്കം; കെജ്‌രിവാളിന് പിന്തുണ അറിയിച്ച് ഉദ്ധവ്, ഭേദഗതി ബില്ലിനെതിരേ വോട്ട് ചെയ്യും

''ബിജെപി സർക്കാർ പാസാക്കിയ ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ ഓർഡിനൻസിനെതിരെ പിന്തുണ തേടാനും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ചർച്ച ചെയ്യാനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാർഗെയേയും രാഹുൽ ഗാന്ധിയെയും കാണാൻ സമയം തേടി'' - കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

ഡൽഹി അധികാരത്തർക്കം: കേന്ദ്ര ഓർഡിനൻസിനെതിരെ പിന്തുണ തേടി രാഹുലിനേയും ഖാര്‍ഗെയേയും കാണാൻ കെജ്രിവാൾ
ഡൽഹി അധികാരത്തർക്കം: നിയമഭേദഗതിക്കെതിരെ പ്രതിപക്ഷത്തെ സമീപിച്ച് കെജ്രിവാൾ; പിന്തുണയ്ക്കണോ എന്നതിൽ കോൺഗ്രസ് ചർച്ച

കഴിഞ്ഞയാഴ്ചയാണ് ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ നിതീഷ് കുമാര്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, എന്‍സിപി നേതാവ് ശരദ് പവാര്‍ എന്നിവരുമായി കെജ്രിവാള്‍ കൂടിക്കാഴ്ച നടത്തിയത്. ഇവരെല്ലാം ഓര്‍ഡിൻസ് വിഷയത്തിൽ കെജ്രിവാളിന് പിന്തുണ അറിയിച്ചിരുന്നു.

ഡൽഹി അധികാരത്തർക്കം: കേന്ദ്ര ഓർഡിനൻസിനെതിരെ പിന്തുണ തേടി രാഹുലിനേയും ഖാര്‍ഗെയേയും കാണാൻ കെജ്രിവാൾ
ഡൽഹി അധികാരത്തർക്കം: കേന്ദ്ര ഓർഡിനൻസിനെതിരെ പ്രതിപക്ഷ പിന്തുണ ഉറപ്പാക്കാൻ അരവിന്ദ് കെജ്രിവാൾ

മെയ് 11നാണ് തലസ്ഥാനത്തിന്റെ നിയന്ത്രണം ആർക്കാണെന്ന വിഷയത്തിൽ ഡൽഹി സർക്കാരിന് അനുകൂലമായി സുപ്രീം കോടതി നിർണായക വിധി പുറപ്പെടുവിച്ചത്. തലസ്ഥാനത്തെ ഉദ്യോ​ഗസ്ഥരുടെ സ്ഥലം മാറ്റാനും നിയമിക്കാനും എഎപി സർക്കാരിന് അധികാരം നൽകുന്നതായിരുന്നു വിധി.

ഡൽഹി അധികാരത്തർക്കം: കേന്ദ്ര ഓർഡിനൻസിനെതിരെ പിന്തുണ തേടി രാഹുലിനേയും ഖാര്‍ഗെയേയും കാണാൻ കെജ്രിവാൾ
ഡൽഹി അധികാരത്തർക്കം: രണ്ടും കല്‍പ്പിച്ച് കേന്ദ്രം; അതോറിറ്റിക്ക് കൂടുതൽ അധികാരം നൽകാൻ നീക്കം

എന്നാൽ മെയ് 19ന് കേന്ദ്രം ഓർഡിനൻസ് കൊണ്ടുവന്നു. സുപ്രീം കോടതിയുടെ തീരുമാനത്തിന്റെ ഫലം അസാധുവാക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹിയുടെ ഭരണത്തിലെ സേവനങ്ങളിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് അധികാരം നീട്ടി നൽകി ഡൽഹി ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി (ഭേദഗതി) ഓർഡിനൻസ് മെയ് 19നാണ് കേന്ദ്രം പുറത്തിറക്കിയത്. ഓർഡിനൻസ് അനുസരിച്ച് ഡൽഹിയിൽ സേവനമനുഷ്ഠിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, നിയമനം, അവരുമായി ബന്ധപ്പെട്ട വിജിലൻസ് കാര്യങ്ങളുടെ ശുപാർശ എന്നിവയ്‌ക്കെല്ലാം 'നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റി'ക്കാണ് അധികാരം. ഈ അതോറിറ്റിയുടെ അധികാര പരിധി വർധിപ്പിക്കുക വഴി സർക്കാരിന്റെ അധികാരങ്ങളെ മുഴുവനായി റദ്ദാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്

ഡൽഹി അധികാരത്തർക്കം: കേന്ദ്ര ഓർഡിനൻസിനെതിരെ പിന്തുണ തേടി രാഹുലിനേയും ഖാര്‍ഗെയേയും കാണാൻ കെജ്രിവാൾ
അധികാരത്തർക്കം: ഓർഡിനൻസിനെതിരെ ഡൽഹി സർക്കാർ നിയമനടപടിക്ക്; പുനഃപരിശോധനാ ഹർജി നൽകി കേന്ദ്രം

തലസ്ഥാനത്തെ ഉദ്യോ​ഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും നിയമനങ്ങളും തീരുമാനിക്കുന്നതിന് ഒരു ദേശീയ തലസ്ഥാന സിവിൽ സർവീസ് അതോറിറ്റി രൂപീകരിക്കുമെന്നാണ് ഓർഡിനൻസിൽ കേന്ദ്രം പറഞ്ഞിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നീ അംഗങ്ങൾ അടങ്ങുന്നതാണ് അതോറിറ്റി.

logo
The Fourth
www.thefourthnews.in