തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാന്‍ ബിജെപിയുടെ 'വമ്പന്‍ ഡീല്‍'; വെളിപ്പെടുത്തലുമായി കെജ്‌രിവാള്‍

തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാന്‍ ബിജെപിയുടെ 'വമ്പന്‍ ഡീല്‍'; വെളിപ്പെടുത്തലുമായി കെജ്‌രിവാള്‍

ഗുജറാത്ത് തിരഞ്ഞെടുപ്പിലും ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും ബിജെപിക്ക് പരാജയഭീതിയെന്ന് കെജ്‌രിവാള്‍
Updated on
1 min read

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാന്‍ ആംആദ്മി പാര്‍ട്ടിക്ക് ബിജെപി 'വമ്പന്‍ ഡീല്‍' വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മത്സരത്തില്‍ നിന്ന് പിന്മാറുകയാണെങ്കില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന ഡല്‍ഹി മന്ത്രിമാരായ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായാണ് വെളിപ്പെടുത്തല്‍. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കെജ്‌രിവാള്‍ പുതിയ ആരോപണം ഉന്നയിച്ചത്.

ആംആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചാല്‍ ഡല്‍ഹി മുഖ്യമന്ത്രിയാക്കാമെന്ന ബിജെപി വാഗ്ദാനം, മനീഷ് സിസോദിയ അവഗണിച്ചതിന് പിന്നാലെയാണ് അവര്‍ തന്നെ സമീപിച്ചതെന്ന് കെജ്‌രിവാള്‍ പറയുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിലും ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും പരാജയപ്പെടുമോ എന്ന ഭയമാണ് ബിജെപി നീക്കത്തിന് പിന്നിലെന്നും ഡല്‍ഹി മുഖ്യമന്ത്രി വിശദീകരിക്കുന്നു.

തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാന്‍ ബിജെപിയുടെ 'വമ്പന്‍ ഡീല്‍'; വെളിപ്പെടുത്തലുമായി കെജ്‌രിവാള്‍
'കോണ്‍ഗ്രസ് തീര്‍ന്നു'; ബിജെപിയുടെ മുഖ്യ എതിരാളി ആം ആദ് മി പാര്‍ട്ടിയെന്ന് അരവിന്ദ് കെജ്രിവാള്‍

എന്നാല്‍ ആരാണ് വാഗ്ദാനം നല്‍കിയതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ''തനിക്ക് വളരെ അടുപ്പമുള്ള ഒരാളുടെ പേര് എങ്ങനെ പറയാനാകും. ബിജെപി ഒരിക്കലും നേരിട്ട് സമീപിക്കാറില്ല'' -  കെജ്‌രിവാള്‍ വ്യക്തമാക്കി.

ഗുജറാത്തില്‍ എഎപി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. 182 അംഗ നിയമസഭയില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് അഞ്ചില്‍ താഴെ സീറ്റുകള്‍ മാത്രമെ ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിക്കെതിരെ ഒത്തുകളിക്കുകയാണെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാന്‍ ബിജെപിയുടെ 'വമ്പന്‍ ഡീല്‍'; വെളിപ്പെടുത്തലുമായി കെജ്‌രിവാള്‍
ഏകീകൃത സിവില്‍ കോഡിനായി കെജ്‌രിവാള്‍; ഗുജറാത്തില്‍ നടപ്പാക്കണമെന്ന് ആവശ്യം

സംവാദ പരിപാടികളിൽ എഎപി അംഗങ്ങളെ ക്ഷണിക്കരുതെന്ന് ടിവി ചാനലുകൾക്ക് ബിജെപിയുടെ വിലക്കുണ്ടെന്ന് കെജ്‌രിവാൾ ആരോപിച്ചു. ബിജെപി ചാനലുകളെ ഭീഷണിപെടുത്തുകയാണ്. മനീഷ് സിസോദിയയെ കുറിച്ചുള്ള ചർച്ചകളിൽ പോലും എഎപി പ്രതിനിധികളെ കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുകാർക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് എഎപിയുടെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാന്‍ ഗഢ്‌വിയും ആരോപിച്ചു. കോൺഗ്രസ് ടിക്കറ്റിലാണ് മത്സരിക്കുന്നതെങ്കിലും അവർക്ക് പണം നൽകുന്നത് ബിജെപിയാണെന്ന് ഗഢ്‌വി പറഞ്ഞു. അവർ വിജയിക്കുമ്പോള്‍ പാർട്ടി മാറുകയും ചെയ്യും. എഎപിയുടെ വോട്ടുകൾ പിടിച്ചുമാറ്റുകയും തങ്ങളുടെ സ്ഥാനാർത്ഥികളെ തോല്പിക്കുകയുമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

logo
The Fourth
www.thefourthnews.in