'ജയ് ഭീം, ജയ് പലസ്തീന്‍'; സത്യപ്രതിജ്ഞയില്‍ ഒവൈസിയുടെ ഐക്യദാര്‍ഢ്യം, ഹിന്ദുരാഷ്ട്ര മുദ്രാവാക്യം മുഴക്കി ബിജെപി എംപി

'ജയ് ഭീം, ജയ് പലസ്തീന്‍'; സത്യപ്രതിജ്ഞയില്‍ ഒവൈസിയുടെ ഐക്യദാര്‍ഢ്യം, ഹിന്ദുരാഷ്ട്ര മുദ്രാവാക്യം മുഴക്കി ബിജെപി എംപി

എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസിയുടെയും ബിജെപി എംപി ഛത്രപാല്‍ സിങ് ഗംഗ്വാറിന്റെയും ലോക്‌സഭയിലെ സത്യപ്രതിജ്ഞകള്‍ വിവാദത്തില്‍
Updated on
1 min read

എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസിയുടെയും ബിജെപി എംപി ഛത്രപാല്‍ സിങ് ഗംഗ്വാറിന്റെയും ലോക്‌സഭയിലെ സത്യപ്രതിജ്ഞകള്‍ വിവാദത്തില്‍. 'ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീന്‍' എന്ന് പറഞ്ഞായിരുന്നു ഒവൈസി സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. 'തക്ബീര്‍ അല്ലാഹു അക്ബര്‍' എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ, ഭരണപക്ഷ എംപിമാര്‍ ബഹളം വെച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം പറഞ്ഞതൊന്നും സഭാരേഖകളില്‍ ഉള്‍പ്പെടുത്തില്ലെന്ന് സ്പീക്കര്‍ ചെയറിലുണ്ടായിരുന്ന രാധാ മോഹന്‍ സിങ് വ്യക്തമാക്കി.

ഒവൈസിയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത ബിജെപി എംപി ഛത്രപാല്‍ സിങ് ഗംഗ്വാറിന്റെ നപടിയും വിവാദമായി. ഹിന്ദു രാഷ്ട്രത്തിന് ആഹ്വാനം ചെയ്താണ് ഛത്രപാല്‍ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. 'ജയ് ഭാരത്, ജയ് ഹിന്ദുരാഷ്ട്ര' എന്നായിരുന്നു ഛത്രപാല്‍ മുദ്രാവാക്യം മുഴക്കി. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധമുയര്‍ത്തി. ശേഷം, ഈ മുദ്രാവാക്യവും സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള എംപിയാണ് ഛത്രപാല്‍. ഛത്രപാലിന്റെ മുദ്രാവാക്യത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി എംപി അഖിലേഷ് യാദവ് രംഗത്തെത്തി. ബിജെപി എംപിയുടെ പരാമര്‍ശനം ഭരണഘടാന വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

'ജയ് ഭീം, ജയ് പലസ്തീന്‍'; സത്യപ്രതിജ്ഞയില്‍ ഒവൈസിയുടെ ഐക്യദാര്‍ഢ്യം, ഹിന്ദുരാഷ്ട്ര മുദ്രാവാക്യം മുഴക്കി ബിജെപി എംപി
കെജ്‌രിവാളിന് തിരിച്ചടി, ജയിലിൽ തുടരണം; വിചാരണക്കോടതി നൽകിയ ജാമ്യം സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി

അതേസമയം, തന്റെ നടപടിയെ ന്യായീകരിച്ച് ഒവൈസി രംഗത്തെത്തി. ''എങ്ങനെയാണ് അത് തെറ്റാകുന്നത്? ഭരണഘടനയുടെ വ്യവസ്ഥകള്‍ പറയൂ? മറ്റുള്ളവര്‍ പറയുന്നതും ശ്രദ്ധിക്കണം. എനിക്ക് ചെയ്യാനുള്ളതാണ് ഞാന്‍ പറയുന്നത്'', ഒവൈസി പറഞ്ഞു. ഒവൈസിയുടെ നടപടിക്ക് എതിരെ പരാതിയുമായി ബിജെപി എംപി ശോഭാ കരന്തലജെ രംഗത്തെത്തി. ഒവൈസിയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചപ്പോള്‍ ബിജെപി എംപിമാര്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയിരുന്നു. ഖുര്‍ആനിലെ സൂക്തവാക്യങ്ങളോടെയാണ് ഒവൈസി സത്യപ്രതിജ്ഞ ആരംഭിച്ചത്.

രാഹുല്‍ ഗാന്ധി അടക്കമുള്ള ഇന്ത്യ സഖ്യ നേതാക്കള്‍ ഇന്നാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റു കോണ്‍ഗ്രസ് എംപിമാരെ പോലെ ഭരണഘടന ഉയര്‍ത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ ഗാന്ധി, സത്യപ്രതിജ്ഞയ്ക്ക് ശേഷം ജയ് ഹിന്ദ്, ജയ് സംവിധാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി. രാഹുലിന്റെ സത്യപ്രതിജ്ഞ വേളയില്‍, പ്രതിപക്ഷ എംപിമാര്‍ ജയ് ഇന്ത്യ, ഭാരത് ജോഡോ തുടങ്ങി മുദ്രാവാക്യങ്ങള്‍ മുഴക്കി. ഭരണപക്ഷ എംപിമാര്‍ ഈ സമയത്ത് ബഹളം വെച്ചില്ല. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.

logo
The Fourth
www.thefourthnews.in