ഗ്യാന്‍വാപി മസ്ജിദ്
ഗ്യാന്‍വാപി മസ്ജിദ്

'ഗ്യാന്‍വാപി പള്ളിയിലെ സര്‍വേ തടയണം'; അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയില്‍

വാരാണസി കോടതി വിധി ചോദ്യം ചെയ്ത് അന്‍ജുമാന്‍ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം
Updated on
1 min read

ഗ്യാന്‍വാപി പളളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ നടത്താനുള്ള അനുമതി ശരിവച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയില്‍. വാരാണസി കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് അന്‍ജുമാന്‍ മസ്ജിദ് കമ്മിറ്റിയുടെ പുതിയ നീക്കം. സര്‍വേ നടത്താന്‍ എഎസ്‌ഐയെ അനുവദിക്കരുതെന്ന് എന്നാണ് അന്‍ജുമാന്‍ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയിലെ ആവശ്യം.

ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി ഗ്യാൻവാപി മസ്ജിദ് പരിസരത്ത് സർവേ നടത്തുന്നതിനെതിരെ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി നൽകിയ ഹർജിയിലാണ് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞത്. നീതിയുടെ താത്പര്യത്തിന് ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകർ അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെയാണ് വിധി .

ഗ്യാന്‍വാപി മസ്ജിദ്
ഗ്യാന്‍വാപി പള്ളിയില്‍ സര്‍വെ നടത്താം; വാരാണസി കോടതിയുടെ ഉത്തരവ് ശരിവച്ച് അലഹബാദ് ഹൈക്കോടതി

ഹിന്ദു ക്ഷേത്ര സ്ഥലത്താണ് പള്ളി പണിതതെന്ന് അവകാശപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് വാരാണസി ജില്ലാ കോടതി എഎസ്‌ഐ സര്‍വേയ്ക്ക് അനുമതി നല്‍കിയത്. എന്നാല്‍ ഇതിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. ഒരു ദിവസത്തേക്ക് സര്‍വേയ്ക്ക് സ്റ്റേ ഏര്‍പ്പെടുത്തിയ സുപ്രീംകോടതി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനും നിര്‍ദേശം നല്‍കി. അന്തിമതീരുമാനം വരുന്നത് വരെ വാരണാസി കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത അലഹബാദ് ഹൈക്കോടതി, കേസില്‍ വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ സര്‍വേ പള്ളിക്ക് പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം.

അതേസമയം ഗ്യാന്‍വാപി പള്ളിയില്‍ ഹൈന്ദവ വിശ്വാസപ്രകാരമുള്ള ആരാധനയ്ക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം തുടരും. ഹര്‍ജി കേള്‍ക്കരുതെന്ന പള്ളിക്കമ്മിറ്റിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പള്ളിയില്‍ ആരാധനയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് 2021 ലാണ് അഞ്ച് സ്ത്രീകള്‍ വാരണാസി ജില്ലാ കോടതിയെ സമീപിച്ചത്.

logo
The Fourth
www.thefourthnews.in