രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

എന്റെ പദവി അധ്യക്ഷൻ നിശ്ചയിക്കും, ഖാർഗെയോട് ചോദിക്കൂ... ഫലപ്രഖ്യാപനത്തിന് മുൻപേ രാഹുലിന്റെ പ്രതികരണം

കോൺഗ്രസിന് അധ്യക്ഷനെ കിട്ടുന്നതോടെ രാഹുലിന് എന്ത് പദവിയാകും നീക്കിവെക്കുക എന്നായിരുന്നു ചോദ്യം
Updated on
1 min read

കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഭാരത് ജോഡോ യാത്രക്കിടെ  ആന്ധ്രയിലെ കുർണൂരിൽ മാധ്യമ പ്രവർത്തകരുടെ മുന്നിലേയ്ക്ക് രാഹുല്‍ ഗാന്ധി. ചോദ്യം കോൺഗ്രസിന് അധ്യക്ഷനെ കിട്ടുന്നതോടെ രാഹുലിന് എന്ത് പദവിയാകും നീക്കിവെക്കുക. 'എന്റെ പദവി അധ്യക്ഷൻ നിശ്ചയിക്കും,ഖാർഗെയോട് ചോദിക്കൂ'. അധ്യക്ഷ തിരഞ്ഞെടുപ്പിലെ അന്തിമ ഫലം പുറത്തു വരും മുൻപായിരുന്നു അധ്യക്ഷൻ ഖാർഗെ എന്നുറപ്പിച്ച് രാഹുലിന്‍റെ മറുപടി. രാഹുലിന്റെ പ്രതികരണം കൂടെനിന്നവർക്കിടയില്‍ ചിരി പടർത്തുകയും ചെയ്തു. 

രാഹുല്‍ ഗാന്ധി
മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷൻ

അധ്യക്ഷ സ്ഥാനത്തേക്ക് എത്തണമെന്ന് ഒരു വിഭാഗം പ്രവർത്തകർ ആവശ്യമുന്നയിച്ചെങ്കിലും രാഹുല്‍ ഗാന്ധി അതിന് തയ്യാറായിരുന്നില്ല. മാത്രമല്ല ആരെ പിന്തുണയ്ക്കണമെന്ന പരസ്യ നിലപാടും രാഹുല്‍ സ്വീകരിച്ചില്ല. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് തിരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്തട്ടെ എന്ന മറുപടിയായിരുന്നു രാഹുല്‍ നല്‍കിയിരുന്നതും. കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ  ജനസമ്പർക്ക പരിപാടിയുമായി രാഹുൽ ഗാന്ധി  ഭാരത് ജോഡോ യാത്ര തുടരുകയാണിപ്പോൾ. യാത്ര കശ്മീരിൽ അവസാനിക്കുമ്പോൾ മല്ലികാർജുൻ ഖാർഗെ എന്ന പുതിയ അധ്യക്ഷന്‍ എന്ത് പദവിയാകും രാഹുലിന് കാത്തുവെച്ചിട്ടുണ്ടാകുക എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

2014 ലെ പാർലമെന്‍റ് തിരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ അമരക്കാരനായിരുന്നു രാഹുല്‍. തിരഞ്ഞെടുപ്പില്‍ മുന്നണിക്കേറ്റ തിരിച്ചടിയില്‍ വലിയ വിമർശനമേറ്റുവാങ്ങി. 2017ലാണ് കോണ്‍ഗ്രസ് അധ്യക്ഷ പദവിലെത്തിയത്. 2019ലെ തിരഞ്ഞെടുപ്പ് തോല്‍വിയെത്തുടർന്ന് പദവി ഒഴിയുകയായിരുന്നു.

logo
The Fourth
www.thefourthnews.in