ഹിമാചൽ പ്രദേശിൽ  നാശം വിതച്ച് പേമാരി; മരണം 60 കടന്നു

ഹിമാചൽ പ്രദേശിൽ നാശം വിതച്ച് പേമാരി; മരണം 60 കടന്നു

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്
Updated on
1 min read

ഹിമാചൽ പ്രദേശില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 60 കടന്നെന്ന് റിപ്പോർട്ട്. ഷിംലയില്‍ മണ്ണിടിച്ചിലിൽ തകർന്ന ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ക്കിടയിൽ നിന്ന് 13 മൃതദേഹം കണ്ടെടുത്തു. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്. സ്ഥിതിഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു. മുൻ​ഗണനാടിസ്ഥാനത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നൂറോളം പേർ ഇപ്പോഴും പോങ്ഡാമിന് സമീപമുള്ള കാൻ​ഗ്രയിൽ കുടുങ്ങിക്കിടക്കുന്നുണ്ടന്നും രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണെന്നും സുഖ്‍വിന്ദർ സിങ് അറിയിച്ചു. ഏകദേശം 1000 കോടിയുടെ നാശ നഷ്ടങ്ങളാണ് സംസ്ഥാനത്തുണ്ടായതെന്നും അദ്ദേഹം കൂട്ടിചേർത്തു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.

ഹിമാചൽ പ്രദേശിൽ  നാശം വിതച്ച് പേമാരി; മരണം 60 കടന്നു
ഹിമാചലിലും ഉത്തരാഖണ്ഡിലും അടുത്ത 24 മണിക്കൂർ അതിതീവ്ര മഴ; മരണം 51

തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ നിരവധിയാളുകളെ കാൻ​ഗ്രയിൽ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് കൽക്ക് ഷിംല റെയിൽവേ ട്രാക്ക് ഒലിച്ചു പോയി. തുടർന്ന് ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. തൊട്ടടുത്ത സംസ്ഥാനമായ ഉത്തരാഖണ്ഡിലും സമാന സാഹചര്യമാണ് നിലനിൽക്കുന്നത്. ചൊവ്വാഴ്ച്ച രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.

ഹിമാചൽ പ്രദേശിൽ  നാശം വിതച്ച് പേമാരി; മരണം 60 കടന്നു
കനത്തമഴ, മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ; ഹിമാചലിൽ മരണം 50 കടന്നു, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

ഷിംലയുടെ ഹൃദയഭാഗമായ കൃഷ്ണ നഗറിൽ ഇന്നലെ വൈകിട്ട് ഉണ്ടായ മണ്ണിടിച്ചിലിൽ എട്ട് വീടുകൾ ഒലിച്ചുപോയി. സംഭവത്തില്‍ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ഥിതി രൂക്ഷമായതിനെ തുടര്‍ന്ന് നിരവധിയാളുകളെ ഇവിടെ നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. മഴയെ തുടര്‍ന്ന് റോഡ് ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘം ഷിംലയിലും കാന്‍ഗ്രയിലും എത്തിയിട്ടുണ്ട്. കൂടാതെ വ്യോമസേന, കരസേന, ഇന്തോ ടിബറ്റിന്‍ ബോര്‍ഡര്‍ പോലീസ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. ദേശീയ ദുരന്തബാധിത പ്രദേശമായി ഹിമാചല്‍ പ്രദേശിനെ പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in