അതിഖ് അഹമ്മദിന്റെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തത് 9 വെടിയുണ്ടകള്‍; കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആര്‍

അതിഖ് അഹമ്മദിന്റെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തത് 9 വെടിയുണ്ടകള്‍; കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആര്‍

അഷ്‌റഫ് അഹമ്മദിന്റെ ശരീരത്തില്‍ നിന്നും അഞ്ച് വെടിയുണ്ടകള്‍ കണ്ടെടുത്തു
Updated on
2 min read

ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട ഗുണ്ടാതലവനും മുന്‍ എംപിയുമായ അതിഖ് അഹമ്മദിന്റെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തത് ഒന്‍പത് വെടിയുണ്ടകള്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുള്ളത്. സഹോദരന്‍ അഷ്‌റഫ് അഹമ്മദിന്‌റെ ശരീരത്തില്‍ നിന്ന് അഞ്ച് വെടിയുണ്ടകളും കണ്ടെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിഖ് അഹമ്മദിന് ഒരു തവണ തലയിലും എട്ട് തവണ നെഞ്ചിലും പുറത്തുമായി വെടിയേറ്റു. അഷ്‌റഫ് അഹമ്മദിന്‌റെ മുഖത്ത് നിന്ന് ഒരു വെടിയുണ്ടയും പുറത്ത് നിന്ന് നാല് എണ്ണവും കണ്ടെടുത്തതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അഞ്ച് ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്. പരാതികളോ അട്ടിമറി സാധ്യതകളോ തള്ളിക്കളയുന്നതിനായി മുഴുവന്‍ നടപടിക്രമങ്ങളും വീഡിയോയില്‍ ചിത്രീകരിച്ചാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയത്.

അതിഖ് അഹമ്മദിന്റെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തത് 9 വെടിയുണ്ടകള്‍; കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആര്‍
അതിഖ് അഹമ്മദിന്റെ കൊലപാതകം: യുപിയിലുടനീളം നിരോധനാജ്ഞ

അതിനിടെ, അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫ് അഹമ്മദിനേയും കൊലപ്പെടുത്തിയതിന് പിന്നില്‍ വലിയ മുന്നൊരുക്കങ്ങള്‍ നടന്നതായുള്ള എഫ്ഐആര്‍ വിശദാംശങ്ങള്‍ പുറത്തുവന്നു. ഇരുവരും അറസ്റ്റിലായത് മുതല്‍ പ്രതികള്‍ ഇവരെ പിന്തുടര്‍ന്നിരുന്നതായി എഫ്ഐആറില്‍ വ്യക്തമാകുന്നു.

പോലീസ് റിമാൻഡില്‍ അയച്ചത് മുതൽ മാധ്യമപ്രവർത്തകരോടൊപ്പം അതിഖ് അഹമ്മദിനെയും അഷ്‌റഫിനെയും പ്രതികള്‍ പിന്തുടര്‍ന്നിരുന്നുവെന്നാണ് എഫ്ഐആര്‍ വ്യക്തമാക്കുന്നത്.  കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദിവസങ്ങളോളം പിന്തുടര്‍ന്നെങ്കിലും അവസരം ലഭിച്ചിരുന്നില്ല. കൊലപാതകം, കൊലപാതകശ്രമം, അനധികൃതമായി ആയുധങ്ങൾ കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്ഥലത്തെ സുരക്ഷാ ക്രമീകരണങ്ങൾ പൂര്‍ണമായി മനസിലാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും, അതിനാൽ രക്ഷപ്പെടാനായില്ലെന്നുമാണ് മൂന്നുപേരും പോലീസിനോട് വ്യക്തമാക്കിയത്.

അതിഖ് അഹമ്മദിന്റെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തത് 9 വെടിയുണ്ടകള്‍; കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആര്‍
ആസാദ് അഹമ്മദ്: അഭിഭാഷകനാകാൻ മോഹിച്ചു, ക്രിമിനലായി; ഒടുവിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ശനിയാഴ്ച പ്രയാഗ്‌രാജില്‍ പോലീസ് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ, മാധ്യമങ്ങളോട് സംസാരിക്കവെയാണ് മൂന്നംഗ സംഘം ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്തത്. കൊലപാതക ദൃശ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറകളില്‍ പതിഞ്ഞിരുന്നു. ലവ്ലേഷ് തിവാരി, സണ്ണി, അരുണ്‍ മൗര്യ എന്നിവരാണ് വെടിവയ്പ്പ് നടത്തിയത്. മൂന്നു പേരും മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയാണ് അതിഖിനേയും അഷ്റഫിനേയും എത്തിച്ചിടത്ത് കടന്നുകൂടിയത്.

വ്യാജ ഐഡി കാര്‍ഡ് ധരിച്ചെത്തിയ ഇവരുടെ മൈക്കുകളില്‍ എന്‍സിആര്‍ ചാനല്‍ എന്ന് എഴുതിയിരുന്നു. സ്ഥലത്തുനിന്ന് ഡമ്മി ക്യാമറകള്‍ എഫ്എസ്എല്‍ സംഘം കണ്ടെടുത്തു. അതിഖ് അഹമ്മദിന്‍റെ സംഘത്തെ ഇല്ലാതാക്കി സംസ്ഥാനത്ത് തങ്ങളുടേതായ ആധിപത്യ ഉറപ്പിക്കാനാണ് കൃത്യം ചെയ്തതെന്നാണ് അക്രമികള്‍ പോലീസിന് നല്‍കിയ മൊഴി.

അതിഖ് അഹമ്മദിന്റെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തത് 9 വെടിയുണ്ടകള്‍; കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആര്‍
'ക്രമസമാധാനം പാലിക്കുന്നതിൽ യോഗി തികഞ്ഞ പരാജയം'; അതിഖ് അഹമ്മദിന്റെ കൊലപാതകത്തില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം

2005ല്‍ ബിഎസ്പി എംഎല്‍എ രാജു പാല്‍ വധക്കേസിലെ സാക്ഷിയായിരുന്ന ഉമേഷ് പാലിന്റെ കൊലപാതകം ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ അതിഖും അഷ്‌റഫും ഉത്തര്‍പ്രദേശ് പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. രാജു പാല്‍ വധക്കേസിലും അതിഖ് പ്രതിയായിരുന്നു.

അതിഖ് അഹമ്മദിന്റെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തത് 9 വെടിയുണ്ടകള്‍; കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആര്‍
ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്റെ മകനും സഹായിയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി യുപി പോലീസ്

അതിഖിന്റേയും അഷ്റഫിന്റേയും കൊലപാതകത്തിന് രണ്ട് ദിവസം മുന്‍പാണ് അതിഖിന്റെ മകന്‍ ആസാദ് അഹമ്മദിനെയും സുഹൃത്തിനെയും ഝാന്‍സിക്കടുത്ത് വച്ച് പ്രത്യേക ദൗത്യസേന കൊലപ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണു പൊലീസിന്റെ വിശദീകരണം. 42 തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന് തൊട്ടുപിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിക്കുകയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in