ഡൽഹി ഇനി അതിഷി ഭരിക്കും; പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത് എഎപി എംഎല്‍എമാരുടെ യോഗം

ഡൽഹി ഇനി അതിഷി ഭരിക്കും; പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത് എഎപി എംഎല്‍എമാരുടെ യോഗം

നിലവില്‍ വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം അടക്കം ഏറ്റവും അധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അതിഷി
Updated on
1 min read

അരവിന്ദ് കെജ് രിവാള്‍ രാജി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മർലെനയെ തിരഞ്ഞെടുത്തു. നിലവില്‍ വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം അടക്കം ഏറ്റവും അധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അതിഷി. എഎപി എംഎല്‍എമാരുടെ യോഗമാണ് അതിഷിയെ മുഖ്യമന്ത്രിയായ തിരഞ്ഞെടുത്തത്. കെജ്രിവാള്‍ ജയിലില്‍ ആയിരുന്നപ്പോള്‍ ഡല്‍ഹിയില്‍ പാര്‍ട്ടിക്കു വേണ്ടി സജീവമായ ഇടപെടലാണ് അതിഷി നടത്തിയത്. ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷമായ ആക്രമണമാണ് അതിഷി നടത്തിയത്.

ഡൽഹി ഇനി അതിഷി ഭരിക്കും; പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത് എഎപി എംഎല്‍എമാരുടെ യോഗം
ആരാകും ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി?; മൂന്നു പേരുകള്‍ക്ക് പ്രഥമ പരിഗണനയെന്ന് എഎപി കേന്ദ്രങ്ങള്‍

ഷീല ദീക്ഷിത്, സുഷമ സ്വരാജ് എന്നിവര്‍ക്കും ശേഷം ഡല്‍ഹിക്ക് ലഭിക്കുന്ന മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാണ് അതിഷി. ഇന്നു ചേര്‍ന്ന എഎപി എംഎല്‍എമാരുടെ യോഗത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ് അതിഷിയുടെ പേര് മുന്നോട്ടുവച്ചത്. പാര്‍ട്ടി നേതാവ് ദിലീപ് പാണ്ഡെയാണ് കെജ് രിവാളിനോട് തന്റെ പിന്‍ഗാമിയെ തീരുമാനിക്കാന്‍ നിര്‍ദേശിച്ചത്. കെജ് രിവാള്‍ അതിഷിയുടെ പേര് നിര്‍ദേശിച്ചപ്പോള്‍ എല്ലാ എംഎല്‍എമാരും എഴുന്നേറ്റ് നിന്ന് കൈയടിച്ച് തീരുമാനം അംഗീകരിക്കുകയായിരുന്നു. ദില്ലി കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുള്ള അംഗമാണ് അതിഷി.

logo
The Fourth
www.thefourthnews.in